ഉപദേശം പാളീസായി... ഇക്കുറി മുഖ്യമന്ത്രിയുടെ തല കുനിപ്പിച്ചത് പോലീസ് ഉപദേശകന്‍ രമണ്‍ ശ്രീവാസ്തവ; പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും പൊളിറ്റിക്കല്‍ സെക്രട്ടറിക്കും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്കും ശേഷമാണ് പോലീസ് ഉപദേശകന്‍ മുഖ്യമന്ത്രിയെ വെള്ളത്തിലാക്കിയത്

എ.കെ.ജി സെന്ററില്‍ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുമ്പോള്‍ പിണറായി വിജയന്‍ മുഴുവന്‍ സമയവും തലകുനിച്ചാണ് ഇരുന്നത്. പോലീസ് ഭേദഗതിയില്‍ തനിക്ക് ജാഗ്രത കുറവുണ്ടായെന്ന് മുഖ്യമന്ത്രി സമ്മതിച്ചു. എന്നാല്‍ ഉപദേഷ്ടാവിന് അബദ്ധം സംഭവിച്ചെന്ന് സമ്മതിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ സി പി എം സംസ്ഥാന നേതാക്കള്‍ ഉപദേഷ്ടാവിന് എതിരെ പറഞ്ഞില്ലെങ്കിലും സര്‍ക്കാരിനെ ശക്തിയുക്തം എതിര്‍ത്തു. ഉടന്‍ വിഷയത്തില്‍ ഇടപെട്ട ആക്റ്റിംഗ് സെക്രട്ടറി എ വിജയരാഘവന്‍ മുഖ്യമന്ത്രിയെ രക്ഷിച്ചു. ജാഗ്രതകുറവുണ്ടായത് ഉപദേഷ്ടാവിന് അല്ലെന്ന് വിജയരാഘവന്‍ പറഞ്ഞു. ശരിയായ ഉദ്ദേശത്തോടെ ഒരു കാര്യം ചെയ്യുമ്പോള്‍ പാളിച്ച ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു പറഞ്ഞു. ചില കാര്യങ്ങളില്‍ തിരുത്തല്‍ ആവശ്യമാണ്. മുഖ്യമന്ത്രി തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും വിജയരാഘവന്‍ പറത്തു.
തുടര്‍ന്ന് ഭേദഗതി പിന്‍വലിക്കാന്‍ ഉണ്ടായ സാഹചര്യം അദ്ദേഹം വിദശീകരിച്ചു. കേന്ദ്ര കമ്മിറ്റി ഭേദഗതി നിയമം പിന്‍വലിക്കാന്‍ നിര്‍ദ്ദേശിക്കും എന്നറിഞ്ഞിട്ടും നിയമത്തെ അനുകൂലിച്ച മന്ത്രി എ. കെ. ബാലനെതിരെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ രംഗത്തെത്തി.
ഒരു കാലത്ത് സി പി എമ്മിന്റെ പ്രബല ശത്രുവായിരുന്നു ശ്രീവാസ്തവ. മദാലസകള്‍ വന്നാല്‍ മയങ്ങി വീഴുന്നവന്‍, രാജ്യദ്രോഹി, ചാരന്‍, ജനന തീയതി തിരുത്തിയവന്‍, പാലക്കാട് 11 കാരിയെ വെടിവെച്ചു കൊല്ലാന്‍ നിര്‍ദ്ദേശം കൊടുത്തവന്‍ എന്നിങ്ങനെ പലവിധ വിശേഷണങ്ങളായിരുന്നു ചാരക്കേസിന്റെ കാലത്ത് ഐജി ആയിരുന്ന രമണ്‍ ശ്രീവാസ്തവക്ക് എല്‍.ഡി.എഫുകാര്‍ അന്ന് നല്‍കിയത്. അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അച്യുതാനന്ദന്‍ മുതല്‍ ഇന്ന് മുഖ്യമന്ത്രിയായ പിണറായി വിജയന്‍ വരെ നിയമസഭയില്‍ രമണ്‍ ശ്രീവാസ്തവയെ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. സഭയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനും പിന്നീട് മുഖ്യമന്ത്രി സ്ഥാനത്തു നിന്നും കരുണാകരനെ മാറ്റാനും കാരണക്കാരനായിരുന്നു രമണ്‍ ശ്രീവാസ്തവ. അതേ കാലമാണ് പിണറായിയെ തിരിച്ചടിക്കുന്നത്.
രമണ്‍ ശ്രീവാസ്തവയെ തൃശൂര്‍ക്കാര്‍ക്ക് നന്നായി അറിയാമെന്നും പണവും മറ്റും കണ്ടാല്‍ സ്വന്തം യൂണിഫോമിന്റെയും രാഷ്ട്രത്തിന്റെ താത്പര്യം അപകടപ്പെടുത്തുന്നതിനു പോലും മടിയില്ലാത്ത ആളാണ് എന്നുമായിരുന്നു സിപിഐ നേതാവായ വിവി രാഘവന്‍ നിയമസഭയില്‍ പറഞ്ഞത്. മുഖ്യമന്ത്രി ആയിരുന്ന കരുണാകരന്‍ അതിനെ നേരിട്ടത് എല്‍ഡിഎഫ് സര്‍ക്കാര്‍ തിരുവനന്തപുരം കമ്മീഷണറായി അദ്ദേഹത്തെ നിയമിച്ചപ്പോള്‍ ഈ പരമാര്‍ത്ഥങ്ങളൊന്നും അറിഞ്ഞില്ലായിരുന്നോ എന്ന ചോദ്യം ഉന്നയിച്ചാണ്.
1995 ഫെബ്രുവരി 10 നും 14 നും നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിശിതമായ വിമര്‍ശനമാണ് രമണ്‍ ശ്രീവാസ്തവക്കെതിരെ ഉയര്‍ന്നത്. പ്രമേയം അവതരിപ്പിച്ച അന്നത്തെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനാകട്ടെ രാജ്യദ്രോഹിയെന്ന വിശേഷണമാണ് ശ്രീവാസ്തവക്ക് നല്‍കിയത്. മറ്റ് പല ആരോപണങ്ങളും വിഎസ് ഉന്നയിക്കുകയുണ്ടായി.
1991 ഡിസംബറില്‍ സിറാജുന്നീസയെ വെടിവെച്ച് കൊല്ലാന്‍ നേരിട്ട് ഓര്‍ഡര്‍ കൊടുത്ത ആളാണെന്നായിരുന്നു ഇ കെ നായനാര്‍ പറഞ്ഞത്. ഷൂട്ട് ടു കില്‍ എന്നാണ് നിര്‍ദ്ദേശം നല്‍കിയതത്രെ
ഇന്ന് തന്റെ പൊലീസ് ഉപദേശകനായി കൊണ്ടു നടക്കുന്ന ശ്രീവാസ്തവയെ അന്ന് പിണറായി വിജയന്‍ വിശേഷിപ്പിച്ചത് ചാരനെന്നാണ്. അവിശ്വാസ പ്രമേയ ചര്‍ച്ചയിലാകട്ടെ കൂടുതല്‍ കടുത്ത ആരോപണമാണ് പിണറായി വിജയന്‍ ഉന്നയിക്കുന്നത് . രാജ്യദ്രോഹിയായ ഐജി എന്നാണ് വിശേഷണം..
ചാരക്കേസില്‍ ബലിയാടായ നമ്പി നാരായണന് സുപ്രീം കോടതി അന്‍പതു ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചപ്പോള്‍ രമണ്‍ ശ്രീവാസ്തവ ഇന്നെവിടെയാണെന്നൊരു ചോദ്യം ഉയരുന്നുണ്ട് .ഇരുപത്തിനാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിയമസഭയില്‍ നടന്ന ചര്‍ച്ചകളില്‍ പ്രധാന വില്ലനായിരുന്ന ആളിനെയാണ് മുഖ്യമന്ത്രി ഉപദേശകനായി നിയമിച്ചതെന്ന് അന്നേ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
ശ്രീവാസ്തവയെ വച്ച് കരുണാകരന്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനായിരുന്നു എല്‍.ഡി.എഫ് ശ്രമം.കക്ഷി രാഷ്ട്രീയ സാദ്ധ്യതകള്‍ ഉപയോഗിക്കുക എന്നതിലുപരി രാജ്യതാത്പര്യത്തിന് ഇരു മുന്നണികളും വലിയ സ്ഥാനമൊന്നും കൊടുത്തിരുന്നില്ല എന്നതാണ് യഥാര്‍ത്ഥ സത്യം .സീനിയോറിറ്റി മറികടന്ന് രമണ്‍ ശ്രീവാസ്തവയെ ഡിജിപി ആക്കിയത് അന്ന് കലി തുള്ളിയ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായപ്പോഴാണ് . ഒടുവില്‍ അതേ ശ്രീവാസ്തവയെ തന്നെ എല്‍ഡിഎഫ് സര്‍ക്കാര്‍ മുഖ്യമന്ത്രിക്ക് ഉപദേശകനായും നിയമിക്കുകയും ചെയ്തു.
കരുണാകരന്റെ സ്വന്തം ആളെന്ന് വിഎസ് അന്ന് ആരോപിച്ച അന്നത്തെ മദ്ധ്യമേഖല ഐജി ഇന്ന് കേരളത്തിന്റെ ഡിജിപിയാണ്. ലോക്‌നാഥ് ബെഹ്‌റ. ഏതായാലും കരുണാകരന്റെ വിശ്വസ്തരെല്ലാം ചേര്‍ന്ന് തന്നെ നിലം പരിശാക്കുന്ന കാര്യം പിണറായി വിജയന് അറിയാമെങ്കിലും അദ്ദേഹത്തിന് പ്രതികരണ ശേഷി പോലും ഇല്ലാതായിരിക്കുന്നു.
"
https://www.facebook.com/Malayalivartha