കെ എസ് എഫ് ഇയിൽ ഗുരുതര ക്രമക്കേട്; സംസ്ഥാനത്തെ വിവിധ കെ എസ് എഫ് ഇ ശാഖകളിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന ഇന്നും, പരിശോധനയില്‍ 35 ഓഫീസുകളിലും ക്രമക്കേട് കണ്ടെത്തി

സംസ്ഥാനത്തെ വിവിധ കെ എസ് എഫ് ഇ ശാഖകളിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന ഇന്നും തുടരുമെന്ന വാർത്തകൾക്ക് പിന്നാലെ സംസ്ഥാനത്തെ കെഎസ്എഫ്ഇ ഓഫീസുകളിൽ ജീവനക്കാര്‍ ബിനാമി പേരിൽ ചിട്ടിപിടിക്കുന്നു എന്ന വിജിലൻസ് കണ്ടെത്തലിനോട് പ്രതികരണവുമായി ചെയര്‍മാൻ അഡ്വ. പീലിപ്പോസ് തോമസ് രംഗത്ത്. സ്ഥിരമായി നടക്കുന്ന പരിശോധനയാണ് ഇപ്പോഴും നടന്നിട്ടുള്ളതെന്നും വിജിലൻസ് പറയുന്ന പൊള്ള ചിട്ടി എന്ന വാദം തള്ളിയ ചെയര്‍മാൻ എതെങ്കിലും ജീവനക്കാർ ഇത്തരം ക്രമക്കേട് നടത്തിയിട്ടുണ്ടെങ്കിൽ ആഭ്യന്തര നടപടി എടുക്കുമെന്നും അറിയിക്കുകയുണ്ടായി. അതോടോപ്പൻ തന്നെ ട്രഷറിയിൽ പണം നിക്ഷേപിക്കാതെ ചിട്ടി ആരംഭിച്ചു എന്ന് പറയുന്നത് അസാധ്യമാണ്. ആതാത് ദിവസത്തെ കളക്ഷൻ ചിട്ടി പിടിച്ചവര്‍ക്ക് നൽകാനുള്ളതാണ്. സര്‍പ്ലസ് ഫണ്ട് മാത്രമാണ് ട്രഷറിയിൽ നിക്ഷേപിക്കുന്നത്.
ഓപ്പറേഷൻ ബചത് എന്ന പേരിലാണ് ഇന്നലെ പരിശോധന നടത്തിയത്. ചിട്ടികളിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് പരിശോധന നടന്നത്. 40 ഓഫീസുകളിൽ നടത്തിയ പരിശോധനയില്‍ 35 ഓഫീസുകളിലും ക്രമക്കേട് കണ്ടെത്തിയിരുന്നു. പിരിക്കുന്ന പണം ട്രഷറിയിലോ ബാങ്കിലോ നിക്ഷേപിക്കുന്നില്ലെന്നും കണ്ടെത്തുകയുണ്ടായി. ബിനാമി പേരുകളിൽ ജീവനക്കാർ ചിട്ടി പിടിക്കുന്നുവെന്നും കണ്ടെത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കാനാണോ ഇതെന്നും സംശയം ഉയർന്നിട്ടുണ്ട്.
ചിട്ടികളിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് വിജിലൻസ് പരിശോധന നടത്തിയത്. ബ്രാഞ്ച് മാനേജർമാരുടെ ഒത്താശയോടെ ചില വ്യക്തികൾ ബിനാമി ഇടപാടിൽ ക്രമക്കേട് നടത്തുന്നതായുളള പരാതികളെ തുടർന്നാണ് ഇത്തരത്തിൽ പരിശോധന നടന്നത്. ഇന്നലെ നടന്ന റെയ്ഡിൽ ഗുരുതര ചട്ടലംഘനങ്ങളാണ് കണ്ടെത്തിയത്. തൃശൂരിലെ ഒരു ബ്രാഞ്ചിൽ രണ്ട് പേര്‍ 20 ചിട്ടിയിൽ ചേർന്നതായി കണ്ടെത്തിയിരുന്നു. മറ്റൊരാൾ 10 ചിട്ടിയിൽ ചേർന്നിരിക്കുന്നു. ബ്രാഞ്ച് മാനേജർമാരുടെ ഒത്താശയോടെ പണം വകമാറ്റിയെന്നും കള്ളപ്പണം വെളുപ്പിച്ചെന്നും സംശയിക്കുകയാണ് ഉദ്യോഗസ്ഥർ.
വലിയ ചിട്ടികളിൽ ചേരാൻ ആളില്ലാതെ വരുമ്പോൾ കെ എസ് എഫ് ഇയുടെ തനത് ഫണ്ടിൽ നിന്നും ചിട്ടിയടച്ച് ചില മാനേജർമാർ കള്ളക്കണക്ക് തയാറാക്കുന്നതായും കണ്ടെത്തുകയുണ്ടായി. നാല് കെ എസ് എഫ് ഇകളിൽ സ്വർണ പണയത്തിലും തട്ടിപ്പ് കണ്ടെത്തിയിരുന്നു. ഈടായി വാങ്ങുന്ന സ്വർണം സുരക്ഷിതമല്ലാതെ സൂക്ഷിക്കുന്നുവെന്നും കണ്ടെത്തിയിരുന്നു. ശാഖകളിലെ ക്രമക്കേടുകൾ നടപടി ശുപാർശയോടെ സർക്കാരിന് കൈമാറുമെന്ന് വിജിലൻസ് അറിയിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha