പോലീസ് സ്‌റ്റേഷനില്‍ എത്തിയ പരാതിക്കാരോട് മോശമായി പെരുമാറിയ എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍

പോലീസ് സ്‌റ്റേഷനില്‍ എത്തിയ പരാതിക്കാരനെയും മകളെയും അധിക്ഷേപിച്ച എഎസ്‌ഐയെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. നെയ്യാര്‍ഡാം പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എഎസ്‌ഐ ഗോപകുമാറിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഗോപകുമാറിനെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന് ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദീന്‍ റിപ്പോര്‍ട്ട് നല്‍കിയതിനു പിന്നാലെയാണ് സസ്‌പെന്‍ഷന്‍. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന്റെ പശ്ചാത്തലത്തില്‍ ഗോപകുമാറിനെ നേരത്തെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് സസ്‌പെന്‍ഷന്‍. നെയ്യാറ്റിന്‍കര ഡിവൈഎസ്പിയോട് വിശദമായ അന്വേഷണത്തിന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. മാത്രമല്ല, വിഷയത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെടാതിരുന്ന സാഹചര്യവും അന്വേഷിക്കണമെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. എസ്‌ഐ ഗോപകുമാരിന്റേത് ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. ഗ്രേഡ് എ എസ്‌ഐയുടെ പെരുമാറ്റം പൊലീസിനാകെ നാണക്കേടുണ്ടാക്കിയെന്നും ഗോപകുമാറിന് കേസില്‍ ഇടപെടേണ്ട സാഹചര്യം ഇല്ലായിരുന്നു. പരാതിക്കാരന്‍ പ്രകോപിപ്പിച്ചെന്ന വാദം അംഗീകരിക്കാവില്ല. ഗോപകുമാറിന് കേസില്‍ ഇടപെടേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. യുണിഫോമില്‍ അല്ലായിരുന്നതും ഗുരുതര വീഴ്ചയായി റിപ്പോര്‍ട്ടില്‍ പരമാര്‍ശിക്കുന്നുണ്ട്. പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാനെത്തിയ അച്ഛനോടും ഒപ്പമുണ്ടായിരുന്ന മകളോടുമാണ് ഗോപകുമാര്‍ മോശമായി പെരുമാറിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ വിവാദമായത്. പരാതിക്കാരനൊപ്പമുണ്ടായിരുന്ന ആളാണ് കൈവശം ഉണ്ടായിരുന്ന ഫോണില്‍ സംഭവം റെക്കോര്‍ഡ് ചെയ്തത്. മറ്റൊരു കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് ഗോപകുമാര്‍ സ്‌റ്റേഷനിലെത്തിയത്. അതിനിടെ പ്രകോപിതനായി മോശംവാക്കുകള്‍ ഉപയോഗിച്ചത് ന്യായീകരിക്കാനാകില്ല. ഡ്യൂട്ടിയിലിരിക്കേ മഫ്തി വേഷത്തില്‍ സ്‌റ്റേഷനിലേക്കു വന്നതു തെറ്റാണ്. സിവില്‍ ഡ്രസില്‍ പോകേണ്ട ഡ്യൂട്ടിയിലായിരുന്നില്ല ഗോപകുമാര്‍. എഎസ്‌ഐയുടെ പ്രവര്‍ത്തനം പോലീസ് സേനയ്ക്കു ചേരാത്തതാണെന്നും സേനയെ അപകീര്‍ത്തിപ്പെടുത്തിയതായും ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
https://www.facebook.com/Malayalivartha