സ്ത്രീധനത്തിന്റെ പേരില്‍ യുവതിയുടെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന് ഏഴുവര്‍ഷം തടവും ഒരുലക്ഷം പിഴയും

സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃഗൃഹത്തില്‍ യുവതി ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയായ ഭര്‍ത്താവിന് ഏഴുവര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. കോയിപ്പുറത്ത് മലയില്‍ വീട്ടില്‍ ആനന്ദന്‍ലീലാമ്മ ദമ്ബതികളുടെ മകള്‍ 32കാരി ആശയെയാണ് ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്. യുവതി ആത്മഹത്യ ചെയ്ത കേസില്‍ കായംകുളം കീരിക്കാട് വേരുവള്ളില്‍ഭാഗം കാങ്കാലില്‍ കിഴക്കേതില്‍ മനോജിനെയാണ് (40) ചെങ്ങന്നൂര്‍ അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി പി. സുധീര്‍ ശിക്ഷിച്ചത്. 2016 ഏപ്രില്‍ 12നാണ് കേസിനാസ്പദമായ സംഭവം. ലീലാമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കായംകുളം പൊലീസ് 498 എ, 304 ബി വകുപ്പുകള്‍ പ്രകാരം മനോജിനും മാതാവ് ശാരദക്കും എതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. മാവേലിക്കര അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ച വിചാരണ പിന്നീട് ചെങ്ങന്നൂരിലേക്ക് മാറ്റുകയായിരുന്നു. സ്ത്രീധനമായി നല്‍കാനുണ്ടായിരുന്ന രണ്ടുലക്ഷത്തില്‍ ബാക്കി തുകയായ 40,000 രൂപ ആശ ആത്മഹത്യ ചെയ്യുന്നതിന് രണ്ടുമാസം മുമ്ബ് ഭര്‍തൃവീട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. ആ തുകക്ക് തുല്യമായ ഒരു സെന്റ് ഭൂമി മനോജിന്റെ പേരിലെഴുതണമെന്നും അത് സമുദായക്കാരറിഞ്ഞ് കൊടുക്കണമെന്നും അന്ന് പറഞ്ഞിരുന്നു. പണം കിട്ടാനുള്ള കാലതാമസത്തില്‍ പ്രതികള്‍ ആശയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നാണ് കേസ്. മാതാവിനെ കുറ്റക്കാരിയല്ലെന്ന് കണ്ടതിനാല്‍ വെറുതെവിട്ടു. ഒന്നാം സാക്ഷിയായ ലീലാമ്മക്ക് പിഴ തുകയായ ഒരു ലക്ഷം നല്‍കാന്‍ കോടതി ഉത്തരവിട്ടു.
https://www.facebook.com/Malayalivartha