തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് അനുവദിച്ച ചിഹ്നങ്ങളില്‍ മാറ്റമുണ്ടാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്

തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് അനുവദിച്ച ചിഹ്നങ്ങളില്‍ മാറ്റമുണ്ടാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. സ്ഥാനാര്‍ത്ഥി പട്ടികയിലെ പേരുകളിലും ക്രമത്തിലും മാറ്റമുണ്ടാകില്ലെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. തിരുവനന്തപുരം കോര്‍പറേഷനില്‍ അപരന്മാരുടെ സ്ഥാനവും ചിഹ്നവും മാറ്റാന്‍ ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയിരുന്നു. ഈ ആവശ്യമാണ് നിരാകരിച്ചത്.
സ്ഥാനാര്‍ത്ഥി നല്‍കിയ പേരിന് പകരം വീട്ടുപേരുള്‍പ്പടെ കൂട്ടിച്ചേര്‍ത്ത് നല്‍കിയതും വിവാദമായിരുന്നു. എന്നാല്‍ അക്ഷരമാലാ ക്രമത്തില്‍ ആണ് പേരുകള്‍ നല്‍കുന്നതെന്നും ചട്ടപ്രകാരം ഇനി ഇത് മാറ്റി നല്‍കാനാവില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരിച്ചു. ലോക്‌സഭാനിയമസഭാ തെരഞ്ഞെടുപ്പുകളിലെ ചട്ടം തദ്ദേശ തെരഞ്ഞെടടുപ്പില്‍ ബാധകമാകില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.
പഞ്ചായത്ത് രാജ് ആക്ട് നിയമ പ്രകാരമാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. സ്ഥാനാര്‍ത്ഥികളുടെ പേര് അക്ഷരമാല ക്രമത്തില്‍ വേണമെന്നാണ് ചട്ടം. സ്വതന്ത്ര ചിഹ്നങ്ങളെക്കുറിച്ച് നേരത്തെ പരാതി ഇല്ലായിരുന്നുവെന്നും കമ്മീഷന്‍ പറയുന്നു. ഇതോടെ ഹൈക്കോടതിയെ സമീപിക്കാനാണ് ബിജെപി തീരുമാനം.
https://www.facebook.com/Malayalivartha