സിപിഎം നേതാവ് എം.ആര്‍. മുരളി മലബാര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷനാകും

സിപിഎം നേതാവ് എം.ആര്‍.മുരളിയെ മലബാര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷനാക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനമെടുത്തു.
ഇതു സംബന്ധിച്ച നടപടികള്‍ ഉടന്‍ തുടങ്ങും. സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയംഗവും ഷൊര്‍ണൂര്‍ നഗരസഭ മുന്‍ അധ്യക്ഷനുമാണ് മുരളി. സിപിഎമ്മിലെ വിഭാഗീയതയെത്തുടര്‍ന്ന് പാര്‍ട്ടിയില്‍ കലാപക്കൊടിയുയര്‍ത്തി പുറത്തായതോടെയാണ് മുരളി ശ്രദ്ധിക്കപ്പെട്ടത്. ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റിയംഗം, സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
പുറത്തായ ശേഷം വിമതരുടെ ഇടതുപക്ഷ ഏകോപനസമിതിയുടെ സംസ്ഥാന അധ്യക്ഷനാവുകയും ജനകീയ വികസനസമിതി രൂപീകരിക്കുകയും ചെയ്തു. സിപിഎം ഭരണസമിതിയില്‍ നഗരസഭാ ഉപാധ്യക്ഷനായിരുന്ന മുരളി ഉള്‍പ്പെടെ 9 കൗണ്‍സിലര്‍മാര്‍ അന്ന് അംഗത്വം രാജിവച്ചു. ഉപതിരഞ്ഞെടുപ്പില്‍ ഇവരില്‍ 8 പേര്‍ വിജയിച്ചു. 2010-ലെ തിരഞ്ഞെടുപ്പില്‍ മുരളി നഗരസഭാധ്യക്ഷനായി.
വികസനസമിതി 2 വര്‍ഷത്തിനു ശേഷം പിരിച്ചുവിട്ടു മുരളിയും ഒപ്പമുള്ളവരും സിപിഎമ്മിലേക്കു മടങ്ങി. അധ്യക്ഷസ്ഥാനം സിപിഎമ്മിനു ലഭിക്കുകയും ചെയ്തു. പാര്‍ട്ടി വിടുമ്പോഴുണ്ടായിരുന്ന ജില്ലാ കമ്മിറ്റിയില്‍ ഒരു മാസം കൊണ്ടു മുരളി തിരിച്ചെത്തുകയും ചെയ്തു.
https://www.facebook.com/Malayalivartha