ക്ലിഫ് ഹൗസിന്റെ സുരക്ഷ കൂട്ടുന്നതിന്റെ ഭാഗമായി ക്ലിഫ് ഹൗസിനു ചുറ്റും കോട്ട പോലെ മതില്‍ കെട്ടാന്‍ നിര്‍ദേശം

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ സുരക്ഷ കൂട്ടുന്നതിന്റെ ഭാഗമായി ചുറ്റും കോട്ട പോലെ മതില്‍ കെട്ടാന്‍ നിര്‍ദേശം.
ചുറ്റുമതിലിന്റെ ഉയരം വര്‍ധിപ്പിക്കണമെന്നാണു പൊലീസിന്റെ ശുപാര്‍ശ. ഇപ്പോള്‍ മതിലിനു പത്തടിയോളം ഉയരമുണ്ട്. ചാടിക്കടക്കാന്‍ സാധിക്കാത്ത വിധത്തില്‍ ഉയരം കൂട്ടണം. മതിലിനു മുകളില്‍ മുള്ളുകമ്പിയും ഘടിപ്പിക്കും.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഈയിടെ സമരം ചെയ്തപ്പോള്‍ മുഖ്യമന്ത്രിയുടെ വസതിയുടെ ഗേറ്റിനു മുന്നില്‍വരെ എത്തിയിരുന്നു. ഈ ഗേറ്റ് മാറ്റി സ്ഥാപിക്കും. പുറത്തുനിന്നു ക്ലിഫ് ഹൗസ് പരിസരം കാണാന്‍ കഴിയാത്ത തരത്തിലുള്ള മതിലും ഗേറ്റും സ്ഥാപിക്കാനാണ് ആലോചന.
വസതിക്കു മുന്നിലുള്ള ഗാര്‍ഡ് റൂമിന്റെ സൗകര്യം വര്‍ധിപ്പിച്ചു വാച്ച് ടവറിനു തുല്യമായ രീതിയില്‍ ഉയരം കൂട്ടും. ഇതോടെ ദേവസ്വം ബോര്‍ഡ് ജംക്ഷനില്‍ നിന്ന് ആളുകള്‍ കടക്കുമ്പോള്‍ തന്നെ പൊലീസിന് അറിയാന്‍ സാധിക്കും. ക്ലിഫ് ഹൗസ് വളപ്പിലേക്ക് ഇറങ്ങാന്‍ സാധിക്കുന്ന തരത്തില്‍ പന്തലിച്ചു നില്‍ക്കുന്ന വൃക്ഷങ്ങളുടെ ശിഖരങ്ങള്‍ മുറിച്ചു മാറ്റും.
ക്ലിഫ് ഹൗസിനു മുന്നിലെത്താനുള്ള ചെറുവഴികള്‍ അടയ്ക്കുന്നതും പരിഗണിക്കുന്നുണ്ട്. യാത്രക്കാരെ കര്‍ശന പരിശോധനയ്ക്കു ശേഷമേ ദേവസ്വം ബോര്‍ഡ് ജംക്ഷനില്‍ നിന്നു ക്ലിഫ് ഹൗസ് റോഡിലേക്ക് കടത്തിവിടൂ. ക്ലിഫ് ഹൗസിന് അകത്തും പുറത്തുമുള്ള പൊലീസ് സേനാംഗങ്ങളുടെ എണ്ണം ഇരട്ടിയാക്കി.
https://www.facebook.com/Malayalivartha