കോവിഡ് ബാധിതര്‍ക്കുള്ള തപാല്‍ വോട്ട്: ആരോഗ്യ-തദ്ദേശവകുപ്പുകള്‍ ചേര്‍ന്ന് തിരഞ്ഞെടുപ്പു പ്രക്രിയ കേരളത്തില്‍ ആദ്യം

തിരഞ്ഞെടുപ്പു കമ്മിഷന്‍ കോവിഡ് ബാധിതര്‍ക്കുള്ള തപാല്‍ വോട്ടിന്റെ നടപടിക്രമത്തിലേക്കു കടന്നതോടെ ആരോഗ്യ-തദ്ദേശ വകുപ്പുകള്‍ കൈകോര്‍ത്ത് ഒരു തിരഞ്ഞെടുപ്പ് കേരളത്തില്‍ നടക്കുന്നത് ഇതാദ്യം. ക്വാറന്റീനില്‍ കഴിയുന്നതും കോവിഡ് പോസിറ്റീവായതുമായ വോട്ടര്‍മാരുടെ ആദ്യ പട്ടിക ഇന്നു പുറത്തിറങ്ങും. ഈ പട്ടികയുടെ അടിസ്ഥാനത്തില്‍ തപാല്‍ ബാലറ്റ് എത്തിച്ചാല്‍ വോട്ടെടുപ്പിലേക്കുതന്നെ കേരളം കടന്നുവെന്നു കൂടിയാണ് അര്‍ഥം.
ഹൈടെക് പ്രചാരണ രീതികളെ കൂടുതലായി ആശ്രയിക്കേണ്ടതിന്റെ സാഹചര്യമാണുള്ളത്. ആദ്യം വോട്ടു ചെയ്യുന്ന കോവിഡ് ബാധിതരുടെ വീടുകളില്‍ സ്ഥാനാര്‍ഥികള്‍ക്കോ സ്‌ക്വാഡുകള്‍ക്കോ എത്തി വോട്ടു ചോദിക്കാന്‍ കഴിയില്ല. സ്ഥാനാര്‍ഥികളുടെ കോവിഡ് ബാധയും മുന്നണികളെ അലട്ടുന്നു. കോട്ടയം ജില്ലയില്‍ 7 സ്ഥാനാര്‍ഥികള്‍ ചികിത്സയിലാണ്.
സ്ഥാനാര്‍ഥി സംഗമങ്ങളും കണ്‍വന്‍ഷനുകളും നേതാക്കളുടെ പര്യടനങ്ങളുമാണു കൊണ്ടുപിടിച്ചു നടക്കുന്നത്. ഇവിടെയെല്ലാം കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ട് എന്നാണ് അവകാശവാദമെങ്കിലും ആശങ്ക എല്ലാവര്‍ക്കുമുണ്ട്. അതിന്റെ പേരില്‍ അറച്ചുനില്‍ക്കാന്‍ കഴിയില്ലല്ലോ എന്നും സ്ഥാനാര്‍ഥികളും നേതാക്കളും പറയുന്നു.
https://www.facebook.com/Malayalivartha