Widgets Magazine
07
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവന് ചെവിക്കുറ്റിക്ക് രണ്ട് അടിയും കൊടുത്ത് മാനസികാരോഗ്യ ആശുപത്രിയില്‍ കൊണ്ടുപോയി ആക്കണം; രണ്ടാഴ്ച ചികില്‍സ കഴിയുമ്പോള്‍ അവന്‍ നന്നായിക്കോളും! നല്ല ചെറുക്കനാ, നശിച്ചുപോയി... രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് പി.സി.ജോര്‍ജ്


ആദ്യഘട്ടം തദ്ദേശ തിരഞ്ഞെടുപ്പ്... ഏഴ് ജില്ലകളിൽ ഇന്ന് കലാശക്കൊട്ട്, പരസ്യപ്രചാരണം വൈകിട്ട് അവസാനിക്കും, 11നാണ് വോട്ടെടുപ്പ്, വോട്ടെ ണ്ണൽ 13ന്


സിനിമാ സംവിധായകൻ ഗിരീഷ് വെണ്ണല അന്തരിച്ചു... സംസ്‍കാരം രാവിലെ 11-ന് കാക്കനാട് അത്താണി പൊതുശ്മശാനത്തിൽ


ഉഭയകക്ഷി വ്യാപാര കരാർ‍.... അന്തിമഘട്ട ചർച്ചകൾക്കായി യു.എസ് പ്രതിനിധിസംഘം അടുത്തയാഴ്ച ഇന്ത്യയിലെത്തും


കൊല്ലത്ത് വൻ തീപിടുത്തം.... കുരീപ്പുഴയിൽ ബോട്ടുകളിൽ തീപിടുത്തം.... ​ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു.... പത്തിലധികം ബോട്ടുകൾ കത്തി നശിച്ചു.. ഭക്ഷണം പാകം ചെയ്യുമ്പോൾ തീ പടർന്നുവെന്ന് സംശയം, കായലിൽ നിന്ന് മോട്ടോർ വച്ച് തീയണയ്ക്കാൻ ശ്രമം‌, തീ പിടിച്ചത് കായലിൽ നങ്കുരമിട്ടിരുന്ന ബോട്ടുകൾക്ക് ... കരയ്ക്കടുത്തുള്ള ബോട്ടുകളിലെ തീയണച്ചു....

കമ്യൂണിസ്റ്റ് നേതാക്കള്‍ ദന്തഗോപുരത്തില്‍... ക്ലിഫ് ഹൗസ് ഇനി രാവണന്‍ കോട്ട ആകുന്നു. എകെജി സെന്ററിനും വന്മതില്‍ വരുന്നു

30 NOVEMBER 2020 09:00 AM IST
മലയാളി വാര്‍ത്ത

അറിഞ്ഞില്ലേ? ഒരു പുതിയ വാർത്തയാണ് - സംസ്ഥാന മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു ചുറ്റും കോട്ട കെട്ടുകയാണ്. ആരും അത്ര പെട്ടെന്ന് ഒന്നും അങ്ങ് കേറരുത്. അവിടെ നടക്കുന്നത് എന്താണെന്ന് അറിയരുത്. തിരുവനന്തപുരത്ത് നന്തൻകോട് എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. മിക്ക മുഖ്യമന്ത്രി മാരും ക്ലിഫ് ഹൗസാണ് തങ്ങളുടെ ഔദ്യോഗിക വസതിയായി തിരഞ്ഞെടുത്തിട്ടുള്ളത്.

1957-ൽ ഇ എം - എസും ഇവിടെയാണ് താമസിച്ചിരുന്നത്. തിരുവിതാംകൂറിൻ്റെ രാജഭരണകാലത്ത് ദേവസ്വത്തിൻ്റെ ചുമതലയുള് പേഷ്കാരുടെ ഔദ്യോഗിക വസതിയായാണ് ക്ലിഫ് ഹൗസ് പണിയിക്കപ്പെട്ടത്.കെ - കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഒരു ശക്തികേന്ദ്രം എന്ന നിലയിൽ ഈ ഭവനത്തിൻ്റെ പ്രാധാന്യം ഉന്നതിയിലെത്തുകയുണ്ടായി.1979- ന് ശേഷം തുടർച്ചയായി കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാണ് ക്ലിഫ് ഹൗസ്.

ഇത് വരെ താമസിച്ചവർക്ക് എല്ലാം ഇവിടെ സുരക്ഷയുടെ കാര്യത്തിൽ തൃപ്തരായിരുന്നു'ഇപ്പോൾ നമ്മുടെ സഖാവിൻ്റെ - ജനപ്രിയ നായകന് _ ഊരിപ്പിടിച്ച വാളുകളുടെ നടുവിലൂടെ പോയവൻ _ അങ്ങനെ പോയി എന്നു പറയുന്ന കാലഘട്ടത്തിൽ പാക്ക് വെട്ടാൻ കൊച്ചുപിച്ചാത്തി പോലും കണ്ടു പിടിച്ചിട്ടില്ല - എന്നെല്ലാം പറയുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ജനനായകന് ഇപ്പോൾ സുരക്ഷ പോരാ എന്ന് തോന്നി തുടങ്ങിയിരിക്കുന്നു.

ക്ലിഫ് ഹൗസിൽ നിന്ന് ഇറങ്ങാൻ ഇനി 5 മാസം മാത്രം ബാക്കി നിൽക്കുമ്പോഴാണ് സുരക്ഷ കുറവ് തോന്നിയിരിക്കുന്നത്. അതോ 5 മാസം കഴിഞ്ഞിട്ടും സഖാവ് അവിടെ നിന്നും ഇറങ്ങി ല്ലേ? ജനങ്ങൾ ഇറക്കാൻ നോക്കിയിരിക്കുമ്പോൾ പിന്നെ എന്തു ചെയ്യും സഖാവേ? ഇപ്പോൾ മതിലിന് പത്തടിയോളം ഉയരമുണ്ട്. ആരും ചാടിക്കടക്കാൻ പാടില്ല. മുകളിൽ മുള്ളുവേലിയും കെട്ടും. ഇവിടെ നിന്നും ഒരു കിലോമീറ്റർ മാറിയാണ് മൃഗശാല' ഇനി അവിടെ നിന്നും വല്ല മുഗങ്ങളും തുടലും പൊട്ടിച്ച് ക്ലിഫ് ഹൗസിൽ കടന്നു വരുമോ എന്നുള്ള ഭയമായിരിക്കും.പുറത്തു നിന്നു നോക്കിയാൽ ക്ലിഫ് ഹൗസ് കാണാത്ത രീതിയിൽ മതിൽ കെട്ടാൻ പോകുകയാണ്. ഇപ്പോൾ പുറത്തു നിന്നു നോക്കിയാൽ ക്ലിഫ് ഹൗസ് കാണാം. ഇനി അങ്ങനെ പെട്ടെന്ന് ആർക്കും കാണാൻ സാധിക്കില്ല'' 'ഇനി സ്വപ്ന ജയിലിൽ നിന്ന് ഇറങ്ങി അങ്ങോട്ട് ചെന്നാലും ആർക്കും കാണാൻ കഴിയരുത്.

പരമ്പരാഗത കേരള വാസ്തു ശൈലിയിലാണ് നിർമ്മിച്ചിരിക്കുന്നത്. 15000 ചതുരശ്രയടിയാണ് വീടിൻ്റെ വിസ്തീർണ്ണം' നാല്പത്തി രണ്ട് ഏക്കറാണ് ക്ലിഫ് ഹൗസ് വളപ്പ്.. ഇനി ഇവിടേക്ക് എത്താനുള്ള ചെറുവഴികളും അടയ്ക്കുന്നത് പരിഗണനയിലാണ്. ഇനി ഇവിടെ വളർന്നു പന്തലിച്ചു നിൽക്കുന്ന വ്യക്ഷങ്ങളുടെ ശിഖരങ്ങളും മുറിച്ചു മാറ്റും. പരിസ്ഥിതി പ്രവർത്തകർ ഇനി ആക്രോശിച്ച് ചെന്നാലും ആ വഴികളെല്ലാം അടയ്ക്കും 'കഴിയുമെങ്കിൽ അവിടെ നിന്ന് സെക്രട്ടറിയേറ്റിലേക്ക് ഒരു അടിപ്പാത ഉണ്ടെങ്കിൽ സാധാരണ ജനത്തിന് മുഖ്യൻ്റെ വരവിലും പോക്കിലും വഴിയിൽ കുരുങ്ങിക്കിടക്കണ്ട' ഗാർഡു റൂം വാച്ച് ടവറിന് തുല്യമായ രീതിയിൽ ഉയരം കൂട്ടും. സുരക്ഷ ഉദ്യോഗസ്ഥർക്ക് അതിൻ്റെ മുകളിൽ ഇരുന്ന് മൃഗശാലയിലെ കാഴ്ചയും കാണാം. ഏതായാലും ജനകീയ മുഖ്യമന്ത്രിയെ ഇനി ജനത്തിന് കാണാൻ കിട്ടില്ല. ഇതിനെ കുറിച്ച് നാട്ടാർ പലതും പറഞ്ഞാലും സഖാവ് അതിനെ കുറിച്ച് ഒന്നും ആലോചിക്കുന്നില്ല. അവരോട് നമ്പ്യാർ എഴുതിയതാണ് അദ് ദേഹം പറയുന്നത് - ദോഷം പറഞ്ഞു ചിരിക്കും ചില ജനം _ ദൂഷണം കെട്ടിച്ചമയ്ക്കും ചില ജനം _ ഏഷണി കൂട്ടിത്തുടങ്ങും ചില ജനം - ഭീഷണ വാക്കുമുരയ്ക്കും ചില ജനം _ കുറ്റം പറഞ്ഞ് പരിഹസിക്കുന്നവർക്ക് ഇക്കാര്യത്തിൽ ഒരു അവസാനം ഇല്ല എന്ന് പറഞ്ഞ് കുറ്റിക ണക്കെ നമ്മുടെ സഖാക്കന്മാർ ഇരിക്കും.

 

അല്ലെ സഖാവേ, ഒന്ന് ചോദിക്കട്ടെ - 2016 മെയ് മാസത്തിൽ സെക്രട്ടറിയേറ്റിൻ്റെ പിന്നിലുള്ള സെൻട്രൽ സ്റ്റേഡിയത്തിൽ ആരവത്തോട് കൂടി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ പറഞ്ഞല്ലോ - അവതാരങ്ങൾ ഇല്ലാത്ത ഭരണം -ഒരോ ഫയലിലും ഓരോ ജീവിതം ഉണ്ട് എന്നെല്ലാം ''എത്രയെത്ര പ്രതീക്ഷകൾ. 1957- മുതൽ ഓരോ കമ്യൂണിസ്റ്റ് മന്ത്രിസഭ വരുമ്പോഴും ലക്ഷോപലക്ഷം ജനങ്ങൾക്കും പ്രതീക്ഷ ആയിരുന്നു. ഒരിക്കൽ കൂടി ആ പ്രതീക്ഷ അവസാനിക്കുന്നു ' അല്ല - സഖാവെ എവിടെയാ വാഗ്ദത്ത ഭൂമി ?കോട്ടയ്ക്കും വന്മതിലിനും ഉള്ളിൽ ഇരിക്കുമ്പോൾ ഈ പ്രസ്ഥാനത്തിൽ പ്രതീക്ഷ ഉളള ലക്ഷക്കണക്കിന് ജനങ്ങൾ ചോദിക്കുന്നു - നിങ്ങളോർക്കുക നിങ്ങൾ എങ്ങനെ നിങ്ങൾ ആയെന്ന്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടിയെ അതിക്രമിച്ച കേസ്; വിധി വരാനിരിക്കെ കൂടുതല്‍ മൊഴികൾ പുറത്ത്  (5 minutes ago)

രാവിലെ അമ്മയോട് സന്തോഷത്തോടെ യാത്ര പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയ ഇരുവരുടെയും ചേതനയറ്റ ശരീരം വൈകിട്ട് എത്തിയപ്പോൾ വീട്ടുകാർക്കൊപ്പം നാടും തേങ്ങുകയായിരുന്നു  (21 minutes ago)

അയ്യന്റെ പൊന്ന് കട്ടവരിൽ കള്ളക്കടത്ത് സംഘവും !! നിർണായക ഇടപെടലിൽ രമേശ് ചെന്നിത്തല  (21 minutes ago)

വെരിക്കോസ് വെയിൻ പൊട്ടിയതറിയാതെ... രക്തം വാർന്നു പോയി മരണം  (55 minutes ago)

മോഹൻലാലിനെ അഭിനന്ദിച്ച് മമ്മൂട്ടി...  (1 hour ago)

വിധി കേൾക്കാൻ ഹാജരാകണമെന്ന് ദിലീപിനോട് പറഞ്ഞതെന്തിന്? നാളെ എന്തു സംഭവിക്കും ?  (1 hour ago)

ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

അവന് ചെവിക്കുറ്റിക്ക് രണ്ട് അടിയും കൊടുത്ത് മാനസികാരോഗ്യ ആശുപത്രിയില്‍ കൊണ്ടുപോയി ആക്കണം; രണ്ടാഴ്ച ചികില്‍സ കഴിയുമ്പോള്‍ അവന്‍ നന്നായിക്കോളും! നല്ല ചെറുക്കനാ, നശിച്ചുപോയി... രാഹുല്‍ മാങ്കൂട്ടത്തിലിന  (1 hour ago)

രാഹുൽ ഈശ്വർ ചാവേർ..! നാക്ക് വെട്ടി..! ഇനി ഇല്ല..! ഇഞ്ചിഞ്ചായി കൊല്ലുന്നു..! ഒറ്റയ്ക്ക് പോരാടി ദീപ രാഹുൽ  (1 hour ago)

അരിഷ്ടക്കട ജീവനക്കാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി..  (1 hour ago)

വിദ്യാർത്ഥി മരിച്ച നിലയിൽ...  (2 hours ago)

ഗ്രീക്ക് ദ്വീപായ ക്രീറ്റിൽ ബോട്ട് മുങ്ങി 18 കുടിയേറ്റക്കാർ...  (2 hours ago)

യുവ അഭിഭാഷകയായ ശ്യാമിലിയെ മർദിച്ച കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു....  (2 hours ago)

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന മേളയുടെ 30–ാംപതിപ്പിന്‌ 12ന്‌ തുടക്കമാകും...  (2 hours ago)

കോടതിയോട് ഇനിയും കളിച്ചാല്‍ രക്ഷയില്ല... ഉടന്‍ ജാമ്യം കിട്ടി പുറത്തിറങ്ങാമെന്ന് കരുതിയ രാഹുല്‍ ഈശ്വറിന്‍റെ പ്ലാന്‍ തെറ്റി, ആശുപത്രി സെല്ലിൽ കഴിയുന്ന രാഹുൽ വിശക്കുന്നുവെന്ന് ഉദ്യോ​ഗസ്ഥരോട്, ദോശയും ചമ്മ  (3 hours ago)

Malayali Vartha Recommends