എന്റെ മോൻ കൊല്ലില്ല സാറെ 13-കാരിയുടെ കൂട്ടുകാരെ തൂക്കാൻ കോളനി വളഞ്ഞ് പോലീസ്..!പെൺകുട്ടി ഒരു വർഷം മുൻപ് ഒളിച്ചോടി

കരുവാറ്റയിൽ കൊല്ലപ്പെട്ട ഗൃഹനാഥനും കുടുംബത്തിനും പരിസരത്തുള്ളവരുമായി കാര്യമായ അടുപ്പമില്ലായിരുന്നുവെന്ന് അയൽവാസികൾ. രണ്ടു വർഷം മുൻപാണ് ഇവർ കൊല്ലത്തു നിന്ന് കരുവാറ്റയിലെത്തി 10 സെന്റ് സ്ഥലം വാങ്ങിയത്. ഈ സ്ഥലമുടമയുടെ തന്നെ വീട്ടിൽ വാടകയ്ക്കു താമസം തുടങ്ങി. 10 സെന്റ് ഭൂമിയിൽ രണ്ടു പെൺമക്കൾക്കായി വീടുകൾ നിർമിക്കുന്നുണ്ടായിരുന്നു. പണിക്കാർക്ക് വെള്ളം കൊടുക്കാനായി വരുമ്പോൾ മാത്രമാണ് ഇദ്ദേഹത്തെ കണ്ടിരുന്നതെന്ന് അയൽവാസി പറഞ്ഞു.
‘‘ മുൻപു ഞങ്ങൾ താമസിച്ചിരുന്ന വീട്ടിലാണ് കൊല്ലപ്പെട്ട വ്യക്തി താമസിച്ചിരുന്നത്. ഞങ്ങൾ ഇതു പുന്നപ്ര സ്വദേശിക്കു വിറ്റു. അദ്ദേഹമാണ് അതിൽ 10 സെന്റ് സ്ഥലം വിൽക്കുകയും വീട് വാടകയ്ക്കു കൊടുക്കുകയും ചെയ്തത്. രണ്ടു വർഷം മുൻപ് ഭാര്യയും മകളും ഭർത്താവും കൊച്ചുമകളുമാണ് ആദ്യം വന്നത്. 6 മാസം മുൻപു വീടു പണി തുടങ്ങിയപ്പോഴാണ് കൊല്ലപ്പെട്ട വ്യക്തി എത്തിയത്. ആർക്കും അയൽവാസികളുമായി അടുപ്പമില്ലായിരുന്നു’’. തന്റെ വാർഡിൽ ഈ കുടുംബവുമായി മാത്രമാണ് പരിചയം ഇല്ലാത്തത് എന്ന് സ്ഥലത്തെ പഞ്ചായത്തംഗവും പറയുന്നു. ‘‘അടുപ്പമുണ്ടാക്കാനുള്ള അവസരങ്ങൾ അവർ മനഃപൂർവം ഒഴിവാക്കി. എന്തെങ്കിലും ആവശ്യത്തിന് വീട്ടിൽ ചെന്നാൽ വാതിൽ പോലും തുറന്നിരുന്നില്ല’’.
ഗൃഹനാഥൻ കൊല്ലപ്പെട്ട ശേഷവും കൊച്ചുമകൾക്കു ഒരു ഭാവദേദവും ഇല്ലായിരുന്നെന്ന് സമീപവാസികൾ പറയുന്നു. കൊലപാതകം നടന്നതിന്റെ പിറ്റേ ദിവസം രണ്ടുവട്ടം കൊച്ചുമകൾ വാടകവീട്ടിലെത്തിയിരുന്നു. ഈ വരവിൽ സമീപത്തെ കടയിൽ കയറി പലഹാരം വാങ്ങിയിരുന്നു. ‘‘ 16ന് രാത്രിയാണ് രണ്ടു ചെറിയ കുട്ടികൾക്കൊപ്പം പെൺകുട്ടി കടയിലെത്തിയത്. സാധാരണ കടയിലേക്കു കയറുന്നതാണ്. പക്ഷേ അവൾ പുറത്തു നിന്നു. മറ്റേ കുട്ടികളെ അകത്തേക്കു വിട്ടു. ആ ദിവസങ്ങളിൽ അവൾ താമസിച്ചിരുന്ന സുഹൃത്തിന്റെ വീട്ടിലോ സമീപത്തോ ഉള്ള കുട്ടികളാകും. 3 പാക്കറ്റ് പൊട്ടറ്റോ ചിപ്സ് വാങ്ങിച്ചു. വീട്ടിൽ പോയി തിരിച്ചുവരും വഴി വീണ്ടും കടയിൽ കയറി. രണ്ടു പാക്കറ്റ് ചിപ്സ് കൂടി വാങ്ങിച്ചു. അപ്പോൾ പെൺകുട്ടി കടയിലേക്കു കയറിയില്ല. എനിക്കു മുഖം തന്നുമില്ല’’– കടയുടമ പറഞ്ഞു.
https://www.facebook.com/Malayalivartha
























