വിമാനടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് വ്യാപക പരാതി

ഇന്‍ഡിഗോയുടെ വെബ്‌സൈറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് പരാതി. വിമാനങ്ങള്‍ക്കായി വെബ്‌സൈറ്റില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ 'നോ ഡേറ്റ അവെയ്‌ലബിള്‍' എന്നാണ് കാണിക്കുന്നതെന്ന് ഉപഭോക്താക്കള്‍ പറയുന്നു.
റിസര്‍വേഷന്‍ പ്‌ളാറ്റ്‌ഫോമില്‍ ഇടയ്ക്കിടെ പ്രശ്‌നങ്ങള്‍ നേരിടുന്നതായി ഇന്‍ഡിഗോ സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചു. ഇക്കാരണത്താല്‍ ചില ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാകുന്നില്ല. പ്രശ്‌നം എത്രയും വേഗം പരിഹരിക്കുന്നതിനായി പങ്കാളിയുമായി ചേര്‍ന്ന് തങ്ങളുടെ ടീമുകള്‍ പ്രവര്‍ത്തിക്കുകയാണ്.
വേഗത്തിലുള്ള യാത്രാ സേവനങ്ങള്‍ ലഭ്യമാകുന്നതിനായി തങ്ങളുടെ കോണ്‍ടാക്ട് സെന്ററുമായി ബന്ധപ്പെടണം. വേഗത്തില്‍ യാത്ര ചെയ്യേണ്ടാത്തവര്‍ വെബ്‌സൈറ്റ്, ആപ്പ് എന്നിവ അല്പ സമയത്തിനുശേഷം സന്ദര്‍ശിക്കുക. ഇതുമൂലമുണ്ടായ അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഇന്‍ഡിഗോ അറിയിച്ചു.
https://www.facebook.com/Malayalivartha

























