രാഷ്ട്രീയ പാര്‍ട്ടികളുടെ സമരങ്ങളില്‍ വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്നത് തടയുന്നതു ലക്ഷ്യമിട്ടുള്ള വിവാദ ഉത്തരവ് പിന്‍വലിച്ച് തമിഴ്‌നാട്

രാഷ്ട്രീയ പാര്‍ട്ടികളുടെ സമരങ്ങളില്‍ കോളജ് വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്നത് തടയുന്നതു ലക്ഷ്യമിട്ടുള്ള വിവാദ ഉത്തരവ് പിന്‍വലിച്ച് തമിഴ്‌നാട്. കോളജ് വിദ്യാര്‍ഥികള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളിലും ഉപരോധങ്ങളിലും പങ്കെടുക്കാതിരിക്കാന്‍ സര്‍ക്കാര്‍ കോളജുകള്‍ പൊലീസ്, ജില്ലാ ഭരണകൂടം എന്നിവരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കണമെന്ന ഉത്തരവാണ് വിജയുടെ ടിവികെ സര്‍ക്കാര്‍ ഇന്നു പിന്‍വലിച്ചത്.
ഉത്തരവിനെതിരെ എസ്എഫ്‌ഐ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘടനകള്‍ കടുത്ത എതിര്‍പ്പുന്നയിച്ചിരുന്നു. ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡയറക്ടറേറ്റ് ഓഫ് കോളജിയേറ്റ് എജ്യൂക്കേഷനു മുന്നില്‍ എസ്എഫ്‌ഐ പ്രതിഷേധം നടത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് ഉത്തരവ് പിന്‍വലിച്ചത്. ഓഗസ്റ്റ് 17നാണ് ഡയറക്ടറേറ്റ് ഓഫ് കോളജിയേറ്റ് എജ്യൂക്കേഷന്‍ വിവാദ ഉത്തരവ് പുറത്തിറക്കിയത്.
പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നതില്‍നിന്ന് കുട്ടികളെ തടയാനും പ്രക്ഷോഭങ്ങളിലെ അവരുടെ പങ്ക് നിരീക്ഷിക്കാനും ഉന്നത വിദ്യാഭ്യാസ വകുപ്പും പൊലീസും ജില്ലാ ഭരണകൂടവും ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ഉത്തരവില്‍ പറഞ്ഞിരുന്നു. ഇടതു പാര്‍ട്ടികള്‍, തമിഴ്‌നാട് കോക്രോച്ച് ജനത പാര്‍ട്ടി എന്നിവയുടെ നേതൃത്വത്തിലുള്ള പ്രതിഷേധങ്ങളെക്കുറിച്ചും ഉത്തരവില്‍ എടുത്തു പറഞ്ഞിരുന്നു. ഉത്തരവ് പിന്‍വലിച്ചത് വിദ്യാര്‍ഥികളുടെ ജനാധിപത്യപരമായ അവകാശങ്ങളുടെ വിജയമാണെന്ന് എസ്എഫ്‌ഐ പ്രതികരിച്ചു.
https://www.facebook.com/Malayalivartha
























