സ്വപ്ന സുരേഷിന് ഇനി കേന്ദ്ര സേനയുടെ സംരക്ഷണമോ;അതോ ജയിൽ മാറ്റമോ;സുരക്ഷയെ കുറിച്ച് അന്വേഷണ ഏജൻസികൾക്ക് ആശങ്ക

മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ തന്നെ കേന്ദ്ര ഏജൻസികൾ നിർബന്ധിക്കുകയാണെന്ന സ്വപ്നയുടെ ശബ്ദസന്ദേശം പോലീസ് റെക്കോർഡ് ചെയ്ത് പുറത്തു നൽകി എന്ന കസ്റ്റംസ് കണ്ടെത്തലിനെ തുടർന്നാണ് സ്വപ്നയെ സംസ്ഥാന സേനയുടെ തണലിൽ പാർപ്പിക്കാൻ കസ്റ്റംസിന് ആശങ്ക തോന്നി തുടങ്ങിയത്. എന്നാൽ കേന്ദ്രസേനയെ സംസ്ഥാനത്തെ ജയിലിൽ വിന്യസിക്കാൻ പ്രയോഗിക ബുദ്ധിമുട്ടുകൾ ഏറെയാണ്. അതിന് സംസ്ഥാന സർക്കാരിന്റെ അനുവാദം വേണം. അതിനെക്കാൾ എളുപ്പം മറ്റേതെങ്കിലും സംസ്ഥാനത്തേക്ക് സ്വപ്നയെ മാറ്റുക എന്നതാണ്.
സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റേതെന്ന് അവകാശപ്പെടുന്ന ശബ്ദ സന്ദേശം പുറത്തുവന്നത് ഒരു സർക്കാർ ഏജൻസി വഴിയാണെന്ന് നേരത്തെ ഇ ഡി സംശയിച്ചിരുന്നു. പോലീസിന്റെ ഉന്നതതലങ്ങളിൽ നിന്നാണ് ശബ്ദ സന്ദേശം റെക്കാർഡ് ചെയ്തതെന്ന വിവരം പോലീസിന് അറിയാവുന്നതു കൊണ്ടാണ് അവർ അന്വേഷണത്തിന് മടിച്ചു നിന്നത്. ഇ ഡി ഇക്കാര്യം മുമ്പേ മനസിലാക്കിയിരുന്നുവെന്നാണ് വിവരം.
സംസ്ഥാന സർക്കാരിന്റെ അന്വേഷണ ഏജൻസിയിയായ പോലീസിലെ രാഷ്ട്രീയ താത്പര്യമുള്ള ഉദ്യോഗസ്ഥരാണ് ശബ്ദസന്ദേശം ചോർത്തി നൽകിയെന്നാണ് ഇ ഡിക്ക് സംശയം. പോലീസിനുള്ളിലെ ഇടതുസംഘടനാ പ്രവർത്തകർക്ക് ഇതു സംബന്ധിച്ച് കൃത്യമായ വിവരം ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്.
ഇ ഡി ഇക്കാര്യത്തിൽ നടത്തിയ സമാന്തര അന്വേഷണത്തിൽ സർക്കാരിനെതിരെ കൃത്യമായ വിവരങ്ങൾ കണ്ടത്തിയതിനാൽ സർക്കാർ ഒന്നടങ്കം പ്രതിസന്ധിയിലാവാൻ സാധ്യതയുണ്ട്. മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തിയ ശേഷം സർക്കാരിന് വിശ്വസ്തനായ ഒരുദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിക്കാൻ സർക്കാർ ആദ്യം തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് പിൻമാറി. പോലീസിലെ രഹസ്യം ചോർന്ന് കിട്ടിയതിനെ തുടർന്നാണ് അന്വേഷണത്തിൽ നിന്ന് സംസ്ഥാന ഏജൻസി പിൻമാറിയത്.
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റേതെന്ന് അവകാശപ്പെടുന്ന ശബ്ദരേഖ പുറത്തുവന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നൽകിയ കത്ത് ജയിൽ വകുപ്പ് പോലീസിന് കൈമാറിയിരുന്നു. ഇ.ഡിയുടെ കത്തിന് മറുപടി നൽകുന്നതിന് ആവശ്യമായ അന്വേഷണം നടത്തണമെന്ന് ജയിൽ വകുപ്പ് ആവശ്യപ്പെട്ടു.
ജയിൽവകുപ്പ് മേധാവി ഋഷിരാജ് സിങ്ങാണ് കത്ത് ഡി.ജി.പി. ലോക്നാഥ് ബെഹ്റയ്ക്ക് കൈമാറിയത്. ഇ.ഡി. ആദ്യം നൽകിയ കത്തിന് ജയിൽ വകുപ്പ് മറുപടി നൽകിയിരുന്നില്ല. തുടർന്നാണ് ജയിൽ ഡി.ജി.പി. ഋഷിരാജ് സിങ്ങിന് ഇ.ഡി. രണ്ടാമതും കത്ത് നൽകിയത്. അന്വേഷണം വേണമെന്ന നിലപാടിൽ ഋഷിരാജ് ഉറച്ചുനിന്നു എന്നാണ് വിവരം. എന്നിട്ടും ബഹ്റ വഴങ്ങിയില്ല .
മുഖ്യമന്ത്രിക്കെതിരേ മൊഴി നൽകാൻ അന്വേഷണ ഏജൻസികൾ നിർബന്ധിക്കുന്നു എന്ന രീതിയിലാണ് സ്വപ്നയുടേതെന്ന് പറയപ്പെടുന്ന ശബ്ദരേഖ ഓൺലൈൻ വാർത്ത പോർട്ടൽ പുറത്തു വിട്ടത്. ഇ.ഡിയെക്കുറിച്ച് ശബ്ദരേഖയിൽ ഇല്ലെങ്കിലും ഇ.ഡി. അന്വേഷണസംഘം നിർബന്ധിച്ചു എന്നരീതിയിലാണ് വാർത്ത വന്നത്. കോഫെപോസ പ്രതിയാണ് സ്വപ്നയെന്നതിനാൽ വിഷയത്തിൽ കസ്റ്റംസും അന്വേഷണം ആവശ്യപ്പെട്ടു. എന്നാൽ മുഖ്യമന്ത്രിയെ പ്രതികൂട്ടിൽ നിർത്താനുള്ള നീക്കമാണ് ഇ ഡി നടത്തിയതെന്ന് സി പി എം ആരോപണം ഉന്നയിച്ചു. ഇത്തരം നിർദ്ദേശങ്ങളൊന്നും ഇഡിക്ക് ആരും നൽകാറില്ല. എന്നിട്ടും സ്വപ്ന അത്തരമൊരു പരാമർശം നടത്തിയതിലാണ് ഇ ഡിക്ക് ആശങ്ക അനുഭവപ്പെട്ടു. അതു കൊണ്ടു തന്നെ ശബ്ദരേഖയുടെ സാഹചര്യം എന്താണെന്ന് ഇ ഡിക്ക് അറിയണമായിരുന്നു. അങ്ങനെയാണ് കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തിയത്.
ഇത്രയും കാലം കേന്ദ്ര സേനയെ അനുകൂലിച്ച സംസ്ഥാന സർക്കാരാണ് കേന്ദ്രസേനക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്.തദ്ദേശ തെരഞ്ഞടുപ്പിന്റെ മൂന്നാം ഘട്ടം നടക്കുമ്പോഴാണ് സ്വപ്നയുടെ ഫോൺ രഹസ്യം പുറത്തു വന്നത്. അത് തെരഞ്ഞടുപ്പിനെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയാം. "
https://www.facebook.com/Malayalivartha