പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിന് ജാമ്യം നിരസിച്ച് ഹൈക്കോടതി

പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിന് ജാമ്യം നിരസിച്ച് ഹൈക്കോടതി. ഗിള്‍ ബെഞ്ച് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണനാണ് ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളിയത്. നവംബര്‍ 26-നാണ് ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്.
ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ജാമ്യം അനുവദിക്കണമെന്നാണ് ഇബ്രാഹിംകുഞ്ഞ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഉന്നത സ്വാധീനമുള്ള ഇബ്രഹിംകുഞ്ഞിന് ജാമ്യം അനുവദിച്ചാല്‍ അന്വേഷണത്തെ ബാധിക്കും. ആവശ്യമെങ്കില്‍ ആശുപത്രി വിട്ട ശേഷം വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.കഴിഞ്ഞ ആഴ്ച മൂവാറ്റുപുഴ വിജിലന്‍സ് കോടതിയും മുസ്ലിം ലീഗ് നേതാവിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
"
https://www.facebook.com/Malayalivartha