റിവേഴ്സ് ഹവാല ;കടത്തിയത് 100 കോടി ;ചങ്കിടിപ്പോടെ മന്ത്രിമാരും ബന്ധുക്കളും സിനിമയിലെ വമ്പൻമാരും

സ്വർണ്ണക്കടത്തിലെ നിർണായക വിവരങ്ങൾ പുലർത്തു വരുന്ന സാഹചര്യത്തിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് തുടക്കമായിരിക്കുന്നത് .സംസ്ഥാനത്തെ പല ഉന്നതർക്കും ഇതിൽ പങ്ക് ഉണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്തു വരുമ്പോൾ ആ ഉന്നതർ ആരൊക്കെയാണ് എന്നറിയാനാണ് ജനങ്ങൾ കാത്തിരിക്കുന്നത് .സ്വപ്ന സുരേഷിന്റെ മൊഴി പലരുടെയും നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട് .അതോടൊപ്പം തന്നെ റിവേഴ്സ് ഹവാല സംബന്ധിച്ച സ്വപ്നയുടെ വെളിപ്പെടുത്തലില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിക്കാനിരിക്കെ ഭരണകേന്ദ്രങ്ങളില്‍ ആശങ്ക. മന്ത്രിമാര്‍, ബന്ധുക്കള്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെല്ലാം റിവേഴ്സ് ഹവാലയില്‍ പങ്കുണ്ടെന്നാണു സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍.ഇതേത്തുടര്‍ന്നാണ് സ്വപ്നയെയും സരിത്തിനെയും കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ഇ.ഡി, എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. ചില മന്ത്രിമാരുടെ സാമ്പത്തിക ഇടപാടുകള്‍, ഒരു മന്ത്രിയുടെ രണ്ടുമക്കളുമായി ബന്ധപ്പെട്ട വിവരങ്ങള്‍, ലൈഫ് കോഴകേസുമായി ബന്ധപ്പെട്ട് ഒറ്റൊരു മന്ത്രിയുടെ ഭാര്യാപിതാവിന്റെ ഇടപെടലുകള്‍, ഷാര്‍ജയില്‍ രാജ്യാന്തര സര്‍വകലാശാല സ്ഥാപിക്കാന്‍ ഉന്നതന്‍ നടത്തിയ നീക്കം എന്നിവയാണ് സ്വപ്ന വെളിപ്പെടുത്തിയത്.നൂറുകോടി രൂപയുടെ കള്ളപ്പണം റിവേഴ്സ് ഹവാലയായി യു.എ.ഇയിലേക്കു കടത്തിയെന്നാണു സൂചന. കള്ളപ്പണം, ബിനാമിപ്പണം, കോഴപ്പണം എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.യു.എ.ഇയില്‍നിന്നെത്തിച്ച കള്ളക്കടത്ത് സ്വര്‍ണം വിറ്റുകിട്ടിയ പണവും ഡോളറായി റിവേഴ്സ് ഹവാല വഴി തിരികെ അവിടെ എത്തിയിട്ടുണ്ടെന്നാണ് വിവരം. ദുബൈ ബുര്‍ജ് ഖലീഫയില്‍ സ്വപ്നയ്ക്കൊപ്പം ഉന്നതനെടുത്ത ചിത്രങ്ങള്‍ ഇ.ഡിക്ക് ലഭിച്ചു. ഭരണക്രമം പഠിക്കാനെന്ന പേരില്‍ കോണ്‍സുലേറ്റ് ചെലവില്‍ ഉന്നതരെ സ്വപ്നയും സംഘവും ദുബൈയില്‍ കൊണ്ടുപോയതിന്റെ വിവരവും അന്വേഷണ ഏജന്‍സികളുടെ പക്കലുണ്ട്.
അനധികൃത ഇടപാടുകള്‍ക്കെതിരായ കേന്ദ്ര നിയമങ്ങള്‍ കര്‍ശനമായതോടെയാണു ചില വന്‍കിടക്കാര്‍ റിവേഴ്സ് ഹവാലയില്‍ നിക്ഷേപമിറക്കാന്‍ തുടങ്ങിയത്. മുമ്പ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ അനധികൃത പണം നിക്ഷേപിച്ചിരുന്നവരും പിന്നീട് ഇതിലേക്കു തിരിഞ്ഞു. സ്വപ്നയും സംഘവുമാണ് ഇവര്‍ക്ക് ഈ മാര്‍ഗം നിര്‍ദ്ദേശിച്ചതെന്നും സൂചനയുണ്ട്. സ്വപ്ന വെളിപ്പെടുത്തിയ പേരുകള്‍ക്ക് പുറമേ പല ഉന്നതര്‍ക്കും ഇതില്‍ പങ്കുണ്ടെന്നാണു സൂചന. വിദേശത്ത് എത്തുന്ന പണം വിദേശമലയാളികളുടെ അക്കൗണ്ടിലൂടെ തിരികെ നാട്ടിലെത്തിച്ച് വെളുപ്പിക്കുന്ന രീതിയും പരീക്ഷിക്കുന്നുണ്ടെന്നാണ് അറിവ്.മലയാള സിനിമാ രംഗത്തും റിവേഴ്സ് ഹവാല സജീവമാണെന്ന വിവരം ഏജന്‍സികള്‍ക്കുണ്ട്. ദുബൈയാണ് ഇതിന്റെ കേന്ദ്രം.വിദേശ പണം ഉപയോഗിച്ച് സിനിമ പിടിച്ചശേഷം ലാഭത്തിന്റെ യഥാര്‍ഥ കണക്ക് പുറത്തുവിടാതെ വിവിധ നിക്ഷേപങ്ങളായി വിദേശത്ത് എത്തിക്കുകയാണ് രീതി.സിനിമയുമായി യാതൊരു ബന്ധവുമില്ലാത്തവര്‍ നിര്‍മ്മാണ രംഗത്തേക്ക് കടന്നുവരുന്നതിന് പിന്നില്‍ റിവേഴ്സ് ഹവാലയാണെന്ന സംശയവും ശക്തമാണ്.അതെ സമയം സ്വപ്ന സുരേഷിന്റെ ശബ്ദ രേഖ ചോർന്നതിൽ നിർണായക കണ്ടെത്തലുമായി അന്വേഷണ സംഘം രംഗത്ത് വന്നു .സ്വപ്ന സുരേഷിന്റെ ഓഡിയോ സന്ദേശം പുറത്തായത് എങ്ങനെയെന്ന് അന്വേഷണം നടത്തി കണ്ടെത്തിയിരിക്കുകയാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍. ജയില്‍ വകുപ്പും ഇഡിയും അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിട്ടും ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ഇപ്പോഴും തുടങ്ങിയിട്ടില്ല. അതിനിടയിലാണ് സംഭവത്തിന്റെ സത്യം പുറത്ത് കൊണ്ടുവരാനായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ശ്രമിച്ചത്. അതിന് ഫലം കണ്ടിരിക്കുകയാണ്. അന്വേഷണത്തില്‍ അമ്പരപ്പിക്കുന്ന കാര്യങ്ങളാണ് കണ്ടെത്തിയത്.ഉന്നത നിര്‍ദേശപ്രകാരം സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ചിലെ ഉദ്യോഗസ്ഥനാണ് ഓപ്പറേഷനു നേതൃത്വം നല്‍കിയതെന്നും ഓഗസ്റ്റ് ആറിനു നടന്ന ഫോണ്‍ സംഭാഷണമാണു പുറത്തുവന്നതെന്നും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കു വിവരം ലഭിച്ചു.കേന്ദ്ര ഏജന്‍സികളുടെ കസ്റ്റഡിയിലായിരിക്കുമ്പോഴും കേരള പൊലീസാണു സ്വപ്നയ്ക്കു കാവലിനുള്ളത്. കൊച്ചിയില്‍ ഇഡി കസ്റ്റഡിയിലായിരിക്കെ, 5 വനിതാ പൊലീസുകാരാണു ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇവരിലൊരാള്‍ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനെ ഫോണില്‍ വിളിക്കുകയും തുടര്‍ന്നു ഫോണ്‍ സ്വപ്നയ്ക്കു കൈമാറുകയും ചെയ്‌തെന്നാണു വിവരം. മറുവശത്ത് ആരാണെന്നു പറഞ്ഞിരുന്നില്ലെന്നു സ്വപ്ന ഒടുവിൽ അന്വേഷണ സംഘത്തോട് അറിയിച്ചു.സ്വർണ്ണക്കടത്തിലെ വമ്പൻമാരെ വെളിച്ചത്ത് കൊണ്ടുവരാൻ അന്വേഷണ സംഘം കച്ചമുറുക്കി രംഗത്ത് വരുമ്പോൾ അധികം വൈകാതെ തന്നെ ആ പകൽ മാന്യൻ മാരുടെ മുഖമൂടി അഴിഞ്ഞു വീഴുന്നത് കേരളം കാണാൻ പോകുകയാണ് .
https://www.facebook.com/Malayalivartha