പണം വാഗ്ദാനം ചെയ്തു; പരാതി പറയരുതെന്ന് ആവശ്യപ്പെട്ടു; ഫ്‌ളാറ്റ് ഉടമക്കെതിരെ വീട്ടുജോലിക്കാരിയുടെ ഭര്‍ത്താവ്; തന്റെ കൈ പിടിച്ച് ബലമായി അവര്‍ ഏതൊക്കയോ പേപ്പറുകളില്‍ വിരളടയാളം ചേര്‍ത്ത് ഒപ്പിടീച്ച് വാങ്ങിയെന്നും ശ്രീനിവാസന്‍

ഫ്‌ളാറ്റില്‍ നിന്ന് വീട്ടുജോലിക്കാരി വീണുമരിച്ച കേസില്‍ ഫ്‌ളാറ്റുടമയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി മരിച്ച കുമാരിയുടെ ഭര്‍ത്താവ് ശ്രീനിവാസന്‍. കേസുമായി മുന്നോട്ട് പോവരുതെന്നും പണം തരാമെന്ന് വാഗ്ദാനം ചെയ്‌തെന്നും ശ്രീനിവാസന്‍ പറഞ്ഞു. ഫ്‌ളാറ്റ് ഉടമയായ ഇംതിയാസ് അഹമ്മദിന്റെ കുടുംബം ഇന്നലെ തന്നെ സന്ദര്‍ശിച്ചിരുന്നെന്ന് ശ്രീനിവാസന്‍ പറഞ്ഞു. തനിക്ക് കാഴ്ച പരിമിതിയുണ്ടെന്നും തന്റെ കൈ പിടിച്ച് ബലമായി അവര്‍ ഏതൊക്കയോ പേപ്പറുകളില്‍ വിരളടയാളം ചേര്‍ത്ത് ഒപ്പിടീച്ച് വാങ്ങിയെന്നും ശ്രീനിവാസന്‍ പറഞ്ഞു.
ഇതിനു പുറമേ മറ്റു ചില ആരോപണങ്ങളും ശ്രീനിവാസന്‍ ഉന്നയിച്ചു. ഇന്നലെ വരെ കുമാരി കോവിഡ നെഗറ്റീവ് ആണെന്നും എന്നാല്‍ കോവിഡ് പോസിറ്റീവ് ആണെന്ന് പറഞ്ഞ് ആശുപത്രി ചില കള്ളക്കളികള്‍ നടത്തുകയാണെന്നുമാണ് ശ്രീനിവാസന്‍ പറഞ്ഞത്. ആശുപത്രിയില്‍ നിന്ന് നേരിടേണ്ടി വന്നത് വളരെ മോശപ്പെട്ട് അനുഭവമാണെന്നും ശ്രീനിവാസന്‍ ആരോപിച്ചു. കുമാരിയുടെ മൃതദേഹം ബന്ധുകള്‍ കാണാതിരിക്കാന്‍ കോവിഡ് പോസ്റ്റീവാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായി ഇന്നലെ മലയാളി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിയിരുന്നു. കൂടാതെ ശ്രീനിവാസനെയും കുമാരിയുടെ സഹോദര പുത്രനും മാധ്യമങ്ങളോട് പ്രതികരിക്കുന്നത് ഒഴിവാക്കാന്‍ ശ്രമം നടക്കുന്നതായും ആരോപിക്കപ്പെട്ടിയിരുന്നു. ഇത് സത്യമാണെന്ന് തെളിക്കുന്നതാണ് ശ്രീനിവാസന്റെ വാര്‍ത്താ സമ്മേളനം.
ഇന്ന് ഉച്ചയോടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തുമെന്ന് പറഞ്ഞ് ഇന്നലെത്തന്നെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളജിലേക്കു മാറ്റിയിരുന്നു. എന്നാല്‍ പോലീസ് വന്നതിനു ശേഷമേ പോസ്റ്റുമോര്‍ട്ടം നടത്തുകയുള്ളൂവെന്നാണ് ആശുപത്രിയില്‍ വിളിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞതെന്ന് ഇയാള്‍ പറഞ്ഞു. പോലീസും ഇംതിയാസിന്റെ കുടുംബവും ചേര്‍ന്ന് ഒത്തുകളിക്കുകയാണെന്നാണ് ശ്രീനിവസന്‍ ആരോപിക്കുന്നത്.
മറൈന്‍ഡ്രൈവിലെ ഫ്‌ളാറ്റിന്റെ ആറാം നിലയില്‍ നിന്ന് അര്‍ധരാത്രി സാരിയില്‍ തൂങ്ങിയിറങ്ങാന്‍ ശ്രമിച്ച സേലം സ്വദേശിനു കുമാരി ഡിസംബര്‍ 13ന് പുലര്‍ച്ചെയാണ് മരിച്ചത്. കുമാരിയെ വീട്ടില്‍ പൂട്ടിയിട്ടിരുന്നുവെന്ന ഭര്‍ത്താവിന്റെ പരാതിയില്‍ ഫ്‌ളാറ്റ് ഉടമ അഡ്വ. ഇംതിയാസിനെതിരെ കേസെടുത്തിരുന്നു.
https://www.facebook.com/Malayalivartha