സംഘടന ദൗര്‍ബല്യം കോണ്‍ഗ്രസിന് തിരിച്ചടിയായി; തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി കെ.സുധാകരന്‍

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി കെ.സുധാകരന്‍ എം.പി.സംഘടന ദൗര്‍ബല്യം കോണ്‍ഗ്രസിന് തിരിച്ചടിയായെന്ന് കെ.സുധാകരന്‍ എം.പി. സി.പി.എമ്മിന്റെ സംഘടനാരീതി അവര്‍ക്ക് ഗുണം ചെയ്തു. എന്നാല്‍ അങ്ങനെയൊരു മികവ് യു.ഡി.എഫിനില്ലെന്നും അദ്ദേഹം പറഞ്ഞു.ഏറ്റവും മോശപ്പെട്ട ഭരണമാണ് കേരളത്തിലുള്ളത്. എന്നാല്‍, ഭരണത്തിെന്റ പോരായ്മങ്ങള്‍ ജനങ്ങള്‍ക്ക് മുന്നിലെത്തിക്കുന്നതില്‍ യു.ഡി.എഫ് പരാജയപ്പെട്ടു. അനുകൂല രാഷ്ട്രീയസാഹചര്യം ഉപയോഗപ്പെടുത്താന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. പ്രാദേശിക തലത്തില്‍ ജനവിശ്വാസം ആര്‍ജിക്കാന്‍ കഴിയുന്നതില്‍ കോണ്‍ഗ്രസിന് പോരായ്മകളുണ്ടായി.ജംബോ കമ്മിറ്റികള്‍ ഗുണം ചെയ്തില്ല. നേതാക്കളല്ല പാര്‍ട്ടി സംവിധാനത്തിലെ പ്രശ്നങ്ങളാണ് കോണ്‍ഗ്രസ് പരാജയത്തിന് കാരണമെന്നും സുധാകരന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha