കാലടി സർവ്വകലാശാലയിലെ ഫിലോസഫി അസിസ്റ്റന്റ് പ്രൊഫസർ തസ്തിക നിയമനവും വിവാദത്തിൽ

പിണറായി വിജയൻറെ ഇപ്പോഴത്തെ നിലപാടുകൾ, ശരീരഭാഷ ,കുട്ടികളോടുപോലും ഇനി ഒന്നുമില്ല എല്ലാം കഴിഞ്ഞു എന്നൊക്കെ ആക്രോശിച്ച് സംസാരിക്കുന്ന രീതി എന്നിവയെല്ലാം സാധാരണക്കാരിൽ നിന്ന് അദ്ദേഹത്തെയും പാർട്ടിയെയും അകറ്റുന്നു .
അതിനു ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് കൊണ്ട് നിലവിലെ ചെറുപ്പക്കാർക്ക് ഒരു ദോഷവും ഇല്ല എന്ന നിലപാട്.. ഇതിനുപുറമെ കാലടി സർവ്വകലാശാലയിലെ ഫിലോസഫി അസിസ്റ്റന്റ് പ്രൊഫസർ തസ്തിക നിയമനവും വിവാദത്തിൽ ആയിരിക്കുകയാണ്
എന്നാൽ പി എസ് സി പിന്നെ എന്തിനാണ് എന്നാരെങ്കിലും ചോദിച്ചാൽ അത് രാഷ്ട്രീയ മുതലെടുപ്പായി വർഗീയ ഫാസിസ്റ്റ് മനോഭാവമായി.നിനിത കണിച്ചേരിയെ നിയമിക്കുന്നത് ചട്ടവിരുദ്ധമായാണ് എന്നാരെങ്കിലും പറഞ്ഞാൽ അത് നവോത്ഥാനത്തിന് എതിരെയുള്ള കടന്നു കയറ്റമായി മാറും .
സി ഡിറ്റിലെ താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതും, സർക്കാർ സ്ഥാപനമായ കിലയിലെ ജീവനക്കാരെ നിയമിക്കുന്നതും ചോദ്യം ചെയ്യപ്പെട്ടാൽ അത് സർക്കാരിന്റെ നവോത്ഥാന പുരോഗമനവാദ ആശയങ്ങളെ എതിർക്കുന്നവരുടെ മനോഭാവമാണ് എന്ന് പറഞ്ഞ് പുച്ഛിച്ചു തള്ളും .
റാങ്ക് ലിസ്റ്റിലുള്ളവർക്ക് എല്ലാം ജോലി കിട്ടണം എന്നൊന്നും ഇല്ല. വെറുതെ ചിലർ അവർക്ക് മോഹങ്ങൾ നൽകി തെരുവിലിറക്കുകയാണ് എന്നുമൊക്കെയാണ് സഖാക്കന്മാരുടെ പുതിയ കണ്ടെത്തൽ .
പിൻവാതിൽ നിയമനം തുടരുകയാണ് എന്ന് പ്രതിപക്ഷം ഒന്നടങ്കം പറയുമ്പോഴും ഇതൊന്നും കേരളത്തിലുള്ളവർ മനസ്സിലാക്കാനേ പോകുന്നില്ല എന്നും തദ്ദേശ തിരഞ്ഞെടുപ്പിൽ കിട്ടിയ മുന്നേറ്റം വരുന്ന നിയമസഭയിലും നിലനിർത്താൻ കഴിയും എന്നുള്ള നിലപാടിലാണ് പിണറായിയും കൂട്ടരും നീങ്ങുന്നത് .
കാലടി സർവ്വകലാശാലയിലെ ഫിലോസഫി അസിസ്റ്റന്റ് പ്രൊഫസർ തസ്തിക നിയമനവും വിവാദത്തിൽ ആയിരിക്കുകയാണ് ഇപ്പോൾ . മുസ്ലിം സംവരണം അട്ടിമറിച്ച് ലീവ് വേക്കൻസിയിൽ ജോലി ചെയ്തിരുന്ന അധ്യാപികയെ സ്ഥിരപ്പെടുത്തിയെന്നാണ് പരാതി. ഉദ്യോഗാർഥി നൽകിയ ഹർജിയിൽ സർവ്വകലാശാലയുടെ നടപടി ഹൈക്കോടതി താത്കാലികമായി സ്റ്റേ ചെയ്തു.
മുസ്ലിം സംവരണ വിഭാഗത്തിൽ മലയാളം അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള നിനിത കണിച്ചേരിയുടെ നിയമനം വിവാദമായതിന് പിന്നാലെയാണ് മറ്റൊരു മുസ്ലിം സംവരണ നിയമനവും നിയമ കുരുക്കിലാകുന്നത്.
2012 മുതൽ ഫിലോസഫി ഡിപ്പാർട്ട്മെന്‍റിൽ ലീവ് വേക്കൻസിയിൽ ജോലി ചെയ്യുന്ന അധ്യാപികയെ 2019 ലെ മുസ്ലിം സംവരണ ഒഴിവിൽ സ്ഥിരപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി. എട്ട് വർഷമായി ലീവ് വേക്കൻസിയിൽ ജോലി ചെയ്യുകയാണെന്നും ഇനി സ്ഥിരപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് അധ്യാപിക ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ആദ്യം ഹർജി തള്ളിയെങ്കിലും പുന:പരിശോധനയിൽ സർവകലാശാലയ്ക്ക് ഉചിതമായ തീരുമാനമെടുക്കാമെന്ന് വിധി വന്നു.ഇതോടെ ആ നിയമനവും അവതാളത്തിലായി .
സിന്‍ഡിക്കേറ്റ് യോഗം ചേർന്ന് അധ്യാപികയെ സ്ഥിരപ്പെടുത്തിയത് 2019 ലെ മുസ്ലിം സംവരണം അട്ടിമറിച്ചാണെന്നാണ് പരാതി. കോടതി വിധി തെറ്റായി വ്യാഖാനിച്ചുകൊണ്ടുള്ള സിന്‍ഡിക്കേറ്റ് നടപടി ചോദ്യം ചെയ്തുകൊണ്ട് ഉദ്യോഗാർഥി ഡോ. താരിഖ് ഹുസൈൻ ഹൈക്കോടതിയിൽ ഹർജി നൽകി. തുടർന്ന് അന്തിമ വിധി വരുന്നത് വരെ അധ്യാപികയെ സ്ഥിരപ്പെടുത്തിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു
https://www.facebook.com/Malayalivartha

























