എം. ബി. രാജേഷിന്റെ നിയമസഭാ സീറ്റ് ഭാര്യ വെട്ടി....ഭാര്യ കാരണം ഭർത്താവിന്റെ നിയമസഭാ സീറ്റ് തെറിക്കുന്നത് സി പി എമ്മിൽ ആദ്യ സംഭവം

എം. ബി. രാജേഷിന്റെ നിയമസഭാ സീറ്റ് ഭാര്യ നിനിത കണിച്ചേരി വെട്ടി. ഭാര്യ കാരണം ഭർത്താവിന്റെ നിയമസഭാ സീറ്റ് തെറിക്കുന്നത് സി പി എമ്മിൽ ആദ്യ സംഭവമാണ്.
ചില സിപിഎം നേതാക്കളാണ് നിനിതക്കെതിരായ ആരോപണത്തിന് പിന്നിലെന്ന് എം ബി രാജേഷ് വിശ്വസിക്കുന്നത് ഇതു കൊണ്ടാണ്. മലമ്പുഴയിൽ താൻ മത്സരിക്കുകയാണെന്ന് അറിഞ്ഞപ്പോൾ തന്നെ ആരോപണം വന്നതായി രാജേഷ് വിശ്വസിക്കുന്നു. പ്രതിപക്ഷത്തെ രാജേഷ് കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും അത് ശരിയല്ല.
വിഎസിന്‍റെ മലമ്പുഴയിലും വിടി ബലറാമിന്റെ തൃത്താലയിലും ഇക്കുറി കേട്ട പേരാണ് എംബി രാജേഷിന്‍റേത്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ രാജേഷ് മത്സരിക്കാനുളള സാധ്യത മങ്ങുന്നുവെന്നാണ് ഇപ്പോൾ പുറത്തു വരുന്ന സൂചന. ഭാര്യയുടെ നിയമന വിവാദവുമാണ് രാജേഷിന് തിരിച്ചടിയായത്.
മലമ്പുഴയിൽ വി. എസിന്റെ അസാനിധ്യത്തിൽ ആരാണ് മത്സരിക്കുക എന്ന ചോദ്യം കുറച്ചു നാളായി സി പി എം അഭിമുഖീകരിക്കുന്നുണ്ട്. എം.ബി. രാജേഷിന്റെ പേരാണ് അപ്പോഴൊക്കെ സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയുടെ പരിഗണനയിൽ ഉണ്ടായിരുന്നത്. മലമ്പുഴ സി പി എമ്മിന് വളക്കൂറുള്ള മണ്ണാണെങ്കിലും ഇക്കുറി ബുദ്ധിമുട്ടും എന്നാണ് പറഞ്ഞുകേൾക്കുന്നത്. അങ്ങനെയാണ് രാജേഷിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്. അപ്പോഴാണ് നിനിതക്കെതിരായ ഭൂമറാങ്ക് വന്നതും രാജേഷ് പുറത്തായതും.
തൃത്താല മണ്ഡലത്തിലും എംബി രാജേഷിന്‍റെ സാധ്യതകള്‍ സജീവ ചര്‍ച്ചയായിരുന്നു. വി.ടി. ബല്‍റാമിനെതിരെ കരുത്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തി മണ്ഡലം തിരിച്ചു പിടിക്കാനായിരുന്നു രാജേഷിനെ പരിഗണിച്ചത്. എന്നാൽ തൃത്താലയോട് വലിയ താത്പര്യം രാജേഷിന് ഉണ്ടായിരുന്നില്ല. ബലറാമിനെ തോൽപ്പിക്കാൻ തനിക്ക് കഴിയില്ലെന്ന് രാജേഷ് കരുതിയിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചവരെ നിയമസഭയിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന സിപിഎം സംസ്ഥാന സമിതി ചര്‍ച്ച രാജേഷിന്‍റെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചിരുന്നു. എങ്കിലും ഇളവ് നല്‍കുന്നവരുടെ കൂട്ടത്തില്‍ രാജേഷുണ്ടാവുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. രാജേഷിന്റെ സ്ഥാനാർത്ഥിത്വം പ്രതിപക്ഷത്തിന്‍റെ കയ്യില്‍ ആയുധം വച്ചുകൊടുക്കുന്നതിന് തുല്യമെന്നാണ് പാർട്ടിക്കുള്ളിലെ വിലയിരുത്തല്‍. പി.കെ. ശശിയും എന്‍.എന്‍. കൃഷ്ണദാസും മത്സര രംഗത്തുണ്ടായാല്‍ ജില്ലയിലെ സംഘടനാ ചുമതലകളിലേക്ക് അടുത്ത സമ്മേളനത്തോടെ രാജേഷിനെ എത്തിക്കാനും സിപിഎമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഏതായാലും രാജേഷിനെ തള്ളാൻ പാർട്ടി തയ്യാറല്ല. അതിനിടയിൽ തിനിത കണിച്ചേരിയെ രാജിവയ്പ്പിക്കാൻ ഒരു ശ്രമം ചില സിപിഎം നേതാക്കൾ നടത്തിയിരുന്നു. അത് ഉന്നത നേതാക്കൾ ഇടപെട്ടാണ് തടഞ്ഞത്. നിനിത രാജിവച്ചാൽ നിയമനം തട്ടിപ്പാണെന്ന് വരുമെന്നായിരുന്നു സി പി എം നേതാക്കൾ പറഞ്ഞിരുന്നത്. രാജേഷിനും നിനിത രാജിവയ്ക്കുന്നതിനോടായിരുന്നു യോജിപ്പ്. നിനിതയും രാജിവയ്ക്കാൻ തയ്യാറായിരുന്നു. എന്നാൽ പാർട്ടിയുടെ അനുമതി കിട്ടിയില്ല.
എംബി രാജേഷിന്റെ പൊടുന്നനെയുള്ള വളർച്ചയിൽ അസൂയാലുക്കളായ നിരവധി നേതാക്കൾ പാലക്കാട് സി പി എമ്മിലുണ്ട്. പി.കെ. ശശി ആരോപണത്തിൽ പെട്ടപ്പോൾ എം. ബി. രാജേഷ് വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചത്. ഉപ്പു തിന്നവർ വെള്ളം കുടിക്കുമെന്ന മട്ടിലുള്ള പ്രതികരണം നടത്തിയ മറ്റൊരാൾ ആലത്തൂർ എംപി യായിരുന്ന പി.കെ. ബിജുവാണ്.രാജേഷിനും ബിജുവിനും പണി കിട്ടി. പി.കെ. ശശി പാലക്കാട് അടിത്തറയുള്ള നേതാവാണ്. അദ്ദേഹത്തിനെതിരായ ആരോപണം കുത്തിപൊക്കിയതിന് പിന്നിൽ രാജേഷിനുള്ള പങ്ക് ശശി അനുകൂലികൾ തള്ളി കളയുന്നില്ല. നിനിതക്കെതിരായ ആരോപണം വന്നപ്പോൾ രാജേഷ് ചിലരെ സംശയിച്ചതും മുൻകാല അനുഭവത്തിന്റെ വെളിച്ചത്തിലാണ്.
ഏതായാലും എം. ബി. രാജേഷ് എന്ന യുവനേതാവിന്റെ വളർച്ചയാണ് നിർഭാഗ്യകരമായ വേഗതയിൽ തടസ്സപ്പെട്ടത്. തന്റെ തോൽവി വീട്ടിൽ നിന്നു തന്നെയാണെന്ന് മനസിലാക്കുമ്പോൾ അദ്ദേഹം വല്ലാതെ വ്യസനിക്കുന്നു.
https://www.facebook.com/Malayalivartha

























