അതെങ്ങനെ ശരിയാകും... കടലില്‍ ചാടിയ ശേഷം മുങ്ങിയ രാഹുല്‍ ഗാന്ധിയെ കാണാനില്ല; കേരളത്തില്‍ ഭരണ തുടര്‍ച്ച പ്രവചിച്ച് തുടര്‍ച്ചയായ നാലാമത്തെ സര്‍വേ ഫലം; ഐ.എ.എന്‍.എസ്. സര്‍വേ ഫലത്തിലും കേരളത്തില്‍ തുടര്‍ഭരണം; 140 ല്‍ 87 സീറ്റ് എല്‍.ഡി.എഫ്. നേടി അധികാരത്തില്‍ തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്

സിപിഎമ്മിനെതിരേയും മുഖ്യമന്ത്രിക്കെതിരേയും ആഞ്ഞടിച്ച ശേഷം കടലില്‍ ചാടിയ രാഹുല്‍ ഗാന്ധി ഇനി പൊങ്ങിയിട്ട് കാര്യമില്ല എന്ന തരത്തിലാണ് സര്‍വേകള്‍ വരുന്നത്. മാത്രമല്ല മുഖ്യമന്ത്രി കുപ്പായം തയ്ച്ച് നടക്കുന്ന രമേശ് ചെന്നിത്തലയ്ക്കും കൂടെ ചാടാം.
കേരളത്തില്‍ നാല് പ്രശസ്ത ഗ്രൂപ്പുകളാണ് തുടര്‍ച്ചയായി ഭരണത്തുടര്‍ച്ച പ്രവചിക്കുന്നത്. ഏഷ്യാനെറ്റ്, ട്വന്റി ഫോര്‍, എബിസി എന്നിവയ്ക്ക് പുറമേ ഐ.എ.എന്‍.എസ് സര്‍വേയും പറയുന്നത് എല്‍ഡിഎഫ് ശരിയാക്കുമെന്നാണ്.
കേരളത്തില്‍ ഇടതു തുടര്‍ഭരണമെന്ന എ.ബി.പി ന്യൂസ് സീവോട്ടര്‍ അഭിപ്രായ സര്‍വേയ്ക്കു പിന്നാലെയാണ് സമാന സര്‍വേഫലവുമായി ഐ.എ.എന്‍.എസ് സര്‍വേയുമെത്തുന്നത്. 140 ല്‍ 87 സീറ്റ് എല്‍.ഡി.എഫ് നേടുമെന്നാണ് 9,000 പേരെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വേയുടെ ഫലം. യു.ഡി.എഫിന് 47 മുതല്‍ 51 വരെ സീറ്റ് ലഭിക്കും. ബി.ജെ.പി നിലവിലെ ഒരു സീറ്റില്‍ത്തന്നെ ഒതുങ്ങുമെന്നും സര്‍വേ പ്രവചിക്കുന്നു.
അസം, കേരളം, ബംഗാള്‍, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ നടത്തിയ അഭിപ്രായ സര്‍വേയില്‍ പിണറായി വിജയനാണ് ഏറ്റവും ജനപ്രിയനായ മുഖ്യമന്ത്രി. കേരളത്തില്‍ 72.92 ശതമാനവും ബംഗാളില്‍ 57.5 ശതമാനവും അസമില്‍ 58.27 ശതമാനവും പേര്‍ നിലവിലെ സര്‍ക്കാരുകളുടെ പ്രകടനത്തില്‍ തൃപ്തരാണ്.
അതേസമയം തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് 16.55 ശതമാനം പേരും പുതുച്ചേരിയില്‍ വി.നാരാണസാമിക്ക് 17.48 ശതമാനം പേരും മാത്രമേ പിന്തുണ നല്‍കിയുള്ളൂ.
അതേസമയം പുതിയ പരസ്യവാചകവുമായി എല്‍ ഡി എഫ് രംഗത്തെത്തിയിട്ടുണ്ട്. ഉറപ്പാണ് എല്‍ ഡി എഫ് എന്നാണ് പരസ്യവാചകം. ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം തുടങ്ങിയ ഉപതലക്കെട്ടുകളും ഉണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രത്തോടെയാണ് പരസ്യ ബോര്‍ഡുകള്‍.
എല്‍ ഡി എഫ് വരും എല്ലാം ശരിയാകുമെന്നായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പരസ്യവാചകം. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ, എല്ലാ സര്‍വേകളും കേരളത്തില്‍ എല്‍ ഡി എഫിന്റെ തുടര്‍ഭരണം ഉണ്ടായിരിക്കുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.
അതേസമയം കോടിയേരി ബാലകൃഷ്ണനെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതോടെ കോടിയേരി ബാലകൃഷ്ണന്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടി സെക്രട്ടറിയുടെ പദവിയിലേക്ക് തിരികെയെത്തുമെന്ന സൂചന നല്‍കിയിരിക്കുകയാണ്
സിപിഎം നേതൃത്വം. കോടിയേരി പാര്‍ട്ടിയുടെ തലപ്പത്തേക്ക് തിരികെ എത്തേണ്ടത് അനിവാര്യമാണെന്നാണ് പാര്‍ട്ടിക്കുളളിലെ പൊതുവികാരം. എ വിജയരാഘവന്റെ നേതൃത്വത്തില്‍ നടന്ന വടക്കന്‍മേഖല ജാഥ വേണ്ടത്ര ഫലപ്രദമായില്ലെന്ന വിലയിരുത്തലും പാര്‍ട്ടിക്കുളളിലുണ്ടായിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് കോടിയേരി തിരികെ എത്താനുളള സാദ്ധ്യത സി പി എം കേന്ദ്രങ്ങള്‍ നല്‍കുന്നത്.
കോടിയേരി തിരികെയെത്തുന്ന സാഹചര്യമുണ്ടായാല്‍ വിജയരാഘവന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. വിഎസ് അച്യുതാനന്ദന്‍ ഒഴിയുന്ന മലമ്പുഴ മണ്ഡലത്തില്‍ നിന്നാകും അദ്ദേഹം ജനവിധി തേടുക. അതേസമയം, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും.
സെക്രട്ടറിയേറ്റ് അംഗങ്ങള്‍ അടക്കം മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കുന്നതിലെ മാനദണ്ഡങ്ങളും, ആര്‍ക്കൊക്കെ ഇളവ് നല്‍കണം എന്നതും സിപിഎമ്മില്‍ ചര്‍ച്ച നടക്കുകയാണ്. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഇതുവരെയുളള സീറ്റ് വിഭജന ചര്‍ച്ചകള്‍ പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ വിശദീകരിക്കും. സി പി ഐ ഉള്‍പ്പടെയുളള എല്ലാ പാര്‍ട്ടികളുമായും ആദ്യഘട്ട സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയാക്കിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha