വാക്‌സിന്‍ സ്വീകരിച്ച് മോദി... പ്രധാനമന്ത്രി നരേന്ദ്രമോദി എയിംസില്‍ നിന്നും വാക്‌സിന്‍ സ്വീകരിച്ചു; ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കും വാക്‌സിന്‍ നല്‍കുന്നതുവരെ കാത്തിരുന്നു; 60 വയസിന് മുകളില്‍ പ്രായമായവരുടെ വാക്‌സിന്‍ ആരംഭിച്ചപ്പോള്‍ ആദ്യമെടുത്ത് മാതൃകയായി; എല്ലാ സംശയങ്ങള്‍ക്കും വിട

കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുമ്പോള്‍ തന്നെ ചോദ്യം ഉയര്‍ന്നതാണ് പ്രധാനമന്ത്രി എന്ത് കൊണ്ട് വാക്‌സിന്‍ എടുത്ത് മാതൃക കാട്ടിയില്ലെന്ന്. ആദ്യം എടുത്തെങ്കിലോ അധികാരം ഉപയോഗിച്ച് വാക്‌സിന്‍ കൈക്കലാക്കിയെന്ന്.
എല്ലാത്തിനും മറുപടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ എയിംസിലെത്തിയാണ് വാക്‌സിന്‍ സ്വീകരിച്ചത്. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി വാക്‌സിന്‍ സ്വീകരിക്കുന്ന ഫോട്ടോ പുറത്ത് വിട്ടത്. യോഗ്യരായ പൗരന്മാരല്ലാം വാക്‌സീന്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
ഇന്ന് മുതലാണ് പൊതുജനങ്ങള്‍ക്ക് വാക്‌സീന്‍ വിതരണം ചെയ്യുന്നത്. 60 വയസ് കഴിഞ്ഞവര്‍ക്കും 45 വയസ് കഴിഞ്ഞ രോഗമുള്ളവര്‍ക്കുമാണ് വാക്‌സിന്‍ നല്‍കുന്നത്. പ്രായം മാത്രമല്ല,
കോവിഡ് വൈറസ് ബാധയെ കൂടുതല്‍ അപകടകാരിയാക്കുന്ന 20 ഗുരുതര രോഗങ്ങള്‍ കൂടി പരിഗണിച്ചാണ് രണ്ടാം ഘട്ട വാക്‌സീന്‍ കുത്തിവയ്പിലേക്കു രാജ്യം കടക്കുന്നത്. ഈ രോഗങ്ങളുള്ളവരില്‍, 45 വയസ്സിനു മുകളിലുള്ളവര്‍ക്കു മാത്രമാണു കുത്തിവയ്പ്. പ്രായം വ്യക്തമാക്കുന്ന രേഖയ്‌ക്കൊപ്പം രോഗം സംബന്ധിച്ചു ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. വാക്‌സീന്‍ മുന്‍ഗണനയ്ക്കായി പരിഗണിക്കുന്ന രോഗാവസ്ഥകള്‍ ഇവയാണ്.
ഹൃദ്രോഗമുണ്ടായി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ചികിത്സ തേടിയവര്‍.
ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവരും പേസ്‌മേക്കര്‍ ഉള്‍പ്പെടെ ഉപയോഗിക്കുന്നവരും.
ഹൃദയത്തിന്റെ അറകളിലെ പ്രവര്‍ത്തനത്തില്‍ തകരാറുള്ളവര്‍, ഹൃദയ വാല്‍വിനു പ്രശ്‌നമുള്ളവര്‍.
ജന്മനാ ഹൃദ്രോഗികളായവരും ശ്വാസകോശ അസുഖങ്ങളുള്ളവരും.
ഹൃദയാഘാതത്തെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റി, ബൈപാസ് ശസ്ത്രക്രിയയ്ക്കു വിധേയരായവര്‍
നെഞ്ചുവേദന, രക്തസമ്മര്‍ദം, പ്രമേഹം എന്നിവയ്ക്കു ചികിത്സ തേടുന്നവര്‍.
പക്ഷാഘാതമുണ്ടാകുകയും തുടര്‍ചികിത്സ തേടുകയും ചെയ്യുന്നവര്‍.
ശ്വാസകോശ ധമനികള്‍ക്കുണ്ടാകുന്ന രക്താതിസമ്മര്‍ദത്തിനു ചികിത്സ തേടുന്നവര്‍(പള്‍മനറി ആര്‍ട്ടറി ഹൈപ്പര്‍ടെന്‍ഷന്‍)
പത്തോ അതിലധികമോ വര്‍ഷമായി പ്രമേഹമുള്ളവരും അനുബന്ധ പ്രശ്‌നങ്ങള്‍ക്കു ചികിത്സ തേടുന്നവരും.
കരള്‍, വൃക്ക, മൂലകോശം എന്നിവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയരായവരോ അതിനു തയാറായി ഇരിക്കുന്നവരോ.
ഗുരുതര വൃക്ക രോഗികളും ഡയലാസിസിനു വിധേയരാകുന്നവരും.
ദീര്‍ഘകാലമായി സ്റ്റിറോയ്ഡ് മരുന്ന് ഉപയോഗിക്കുന്നവരും പ്രതിരോധശേഷിയെ മന്ദീഭവിക്കുന്ന (ഇമ്യൂണോ സപ്രെഷന്‍) മരുന്നുപയോഗിക്കുന്നവരും.
ഗുരുതര കരള്‍ രോഗമുള്ളവര്‍.
ഗുരുതര ശ്വാസകോശ രോഗത്തിനു ചികിത്സ തേടിയിട്ടുള്ളവര്‍.
രക്താര്‍ബുദം അടക്കം എല്ലാത്തരം കാന്‍സറിനും ചികിത്സ തേടുന്നവര്‍.
അരിവാള്‍ രോഗം, തലാസിമിയ രോഗം, മജ്ജയിലെ തകരാറുമായി ബന്ധപ്പെട്ട രോഗം എന്നിവയുള്ളവര്‍.
എച്ച്‌ഐവി ബാധിതര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍, മസ്‌കുലര്‍ ഡിസ്‌ട്രോഫി, ശ്വസനവ്യവസ്ഥയെ ബാധിക്കുംവിധം ആസിഡ് ആക്രമണത്തിന് ഇരയായവര്‍, അന്ധത, കേള്‍വി പ്രശ്‌നം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഗുരുതര പ്രശ്‌നങ്ങള്‍ തുടങ്ങിയവ ബാധിച്ചവരില്‍ 45 വയസ്സിനു മുകളിലുള്ളവര്‍ക്കു വാക്‌സീനെടുക്കാന്‍ അര്‍ഹതയുണ്ട്.
അതേസമയം ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ (ജെ ആന്‍ഡ് ജെ) ഒറ്റ ഡോസ് മാത്രമുള്ള കോവിഡ് വാക്‌സീന് യുഎസില്‍ അടിയന്തര ഉപയോഗത്തിന് അനുമതിയായി.
ഹൈദരാബാദിലെ ബയോളജിക്കല്‍ ഇ കമ്പനി ജെ ആന്‍ഡ് ജെയുമായി നടത്തുന്ന ചര്‍ച്ചകള്‍ വിജയിച്ചാല്‍ ഇന്ത്യയിലും ലഭ്യമായേക്കും.
"
https://www.facebook.com/Malayalivartha