കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയന്റെ സംസ്ഥാന പ്രസിഡന്റ് ജാക്‌സണ്‍ പുള്ളയിലില്‍ നിന്നാണ് താന്‍ കരാറിന്റെ കാര്യം അറിഞ്ഞത്; മുഖ്യമന്ത്രിക്ക് മറുപടിയുമായി രമേശ് ചെന്നിത്തല

ഇ.എം.സി.സിയുമായി മേശ് ചെന്നിത്തല ഒത്തുകളിച്ചെന്ന ആരോപണം മുഖ്യമന്ത്രി ഉയർത്തിയിരുന്നു. ഇതിനു മറുപടിയുമായി രമേശ് ചെന്നിത്തല രംഗത്ത് . കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയന്റെ സംസ്ഥാന പ്രസിഡന്റ് ജാക്‌സണ്‍ പുള്ളയിലില്‍ നിന്നാണ് താന്‍ കരാറിന്റെ കാര്യം അറിഞ്ഞതെന്ന് ചെന്നിത്തല പറഞ്ഞു. 'ഐശ്വര്യ കേരള യാത്രയില്‍ എല്ലാ ദിവസവും അതാത് ജില്ലകളിലെ ആളുകളുമായി സംവദിക്കുന്ന ഒരു പരിപാടിയുണ്ട്. ആലപ്പുഴയിലെ പരിപാടിയില്‍ പങ്കെടുക്കുന്ന ഘട്ടത്തില്‍ ജാക്‌സണ്‍ പുള്ളയിലാണ് ഈ നിര്‍ണായക വിവരം തന്നോട് പറഞ്ഞത്' ചെന്നിത്തല പറഞ്ഞു.
"ഇ.എം.സി.സി കരാറുമായി ബന്ധപ്പെട്ട ഫയല്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ രണ്ടുതവണ കണ്ടതിനു രേഖകളുണ്ടെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയും കള്ളം ആവര്‍ത്തിക്കുന്നു. ബന്ധപ്പെട്ട ഫയല്‍ എല്ലാം നുണയെന്ന് വ്യക്തമാകും. മന്ത്രി കണ്ട ഫയല്‍ പുറത്തുവിടാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു.കള്ളം കൈയോടെ പിടിക്കുമ്ബോള്‍ ഗൂഢാലോചന സിദ്ധാന്തവുമായി ഇറങ്ങുന്നത് ഇതാദ്യമല്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ആഴക്കടൽ കരാർ മന്ത്രിയറിയും മുൻപ് പ്രതിപക്ഷനേതാവറിഞ്ഞുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത് . ഗൂഢാലോചന ആരോപിച്ച് മുഖ്യമന്ത്രി രംഗത്ത് . മത്സ്യബന്ധനത്തിന്റെ കരാർ വിവരങ്ങൾ മന്ത്രിയോ വകുപ്പ് സെക്രട്ടറിയോ അറിയും മുൻപ് പ്രതിപക്ഷ നേതാവിനു കിട്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിക്കുകയുണ്ടായി . എന്തും ചെയ്യാൻ മടിയില്ലാത്ത ദുഷ്ടാത്മാക്കൾ നമ്മുടെ നാട്ടിലുണ്ടെന്നും അവരുടെ നെറികേടുകളൊന്നും വിലപ്പോവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡി.വൈ.എഫ്.ഐ. സംഘടിപ്പിച്ച യുവ മഹാസംഗമത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മത്സ്യത്തൊഴിലാളികൾക്കിടയിൽ വികാരം ഇളക്കിവിടാനുള്ള ആലോചനയാണ് ഇതിനുപിന്നിൽ. എൽ.ഡി.എഫിന് പ്രഖ്യാപിത നയമുണ്ട്. അങ്ങനെയൊരു കാര്യം ആലോചിക്കുന്ന പ്രശ്നമേയില്ലെന്ന് ജനത്തിനറിയാം -മുഖ്യമന്ത്രി പറഞ്ഞു. ഡി.വൈ.എഫ്.ഐ. ജില്ലാപ്രസിഡന്റ് വിനീത് അധ്യക്ഷനായി. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, സി.പി.എം. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ, ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എ.എ. റഹീം, പ്രസിഡന്റ് എസ്. സതീഷ്, സെക്രട്ടേറിയറ്റ് അംഗങ്ങളായ ഷിജു ഖാൻ, കവിത, എസ്.കെ. സജീഷ്. സി.പി.എം. നേതാവ് എം. വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.
https://www.facebook.com/Malayalivartha