നിയസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു വാര്‍ഷിക പരീക്ഷകള്‍ മാറ്റിവച്ചേക്കും....

നിയസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു വാര്‍ഷിക പരീക്ഷകള്‍ മാറ്റിവച്ചേക്കും. മാര്‍ച്ച് 17ന് തുടങ്ങുന്ന പരീക്ഷകള്‍ ഈ മാസം അവസാനം വരെയുണ്ട്.
ഏപ്രില്‍ 6നാണ് വോട്ടെടുപ്പ്. അദ്ധ്യാപകര്‍ക്ക് തിരഞ്ഞെടുപ്പ് ജോലിയുള്ളതിനാല്‍ കുട്ടികള്‍ക്ക് വേണ്ടത്ര പഠനസഹായം നല്‍കാനാകാത്ത സ്ഥിതിയുണ്ടാവും.വാഹനപണിമുടക്ക്; എസ് എസ് എല്‍ സി, ഹയര്‍സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ മാറ്റി
തിരഞ്ഞെടുപ്പിനുശേഷം പരീക്ഷ നടത്തണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷ അദ്ധ്യാപക സംഘടനയായ കെ.എസ്.ടി.എ സര്‍ക്കാരിന് കത്ത് നല്‍കി. . പരീക്ഷ മാറ്റിവയ്ക്കണമെന്ന് പ്രതിപക്ഷ അദ്ധ്യാപക സംഘടനയായ കെ.പി.എസ്.ടി.എയും ആവശ്യപ്പെട്ടു. സ്‌കൂളുകളിലാണ് ബൂത്തുകള്‍ ഒരുക്കേണ്ടതും.
കഠിനമായ ചൂടില്‍ കുട്ടികള്‍ വെന്തുരുകിയാണ് പഠിക്കുന്നത്. അതിനിടയിലെ തിരഞ്ഞെടുപ്പ് പഠനത്തെയും ബാധിക്കും.. കൊവിഡ്ക്കാലത്ത് വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകരോട് നിരന്തരം സംശയങ്ങള്‍ ചോദിച്ചാണ് പഠിക്കുന്നത്.
ഇന്നലെ മോഡല്‍ പരീക്ഷ തുടങ്ങിയെങ്കിലും വേണ്ടത്ര തയ്യാറെടുപ്പുകള്‍ കുട്ടികള്‍ക്ക് നടത്താനായില്ലെന്നാണ് അദ്ധ്യാപകര്‍ പറയുന്നത്.
അതേസമയം ഇന്ധനവിലവര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് മോട്ടോര്‍വാഹനമേഖലയിലെ സംഘടനകളുടെ പണിമുടക്ക് കാരണം കേരള സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. തീയതി പിന്നീട് തീരുമാനിക്കും. പത്താംക്ലാസ്, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി മോഡല്‍, പരീക്ഷകളും മാറ്റിവെച്ചു. ഇവ എട്ടിന് നടത്തും.
സാങ്കേതിക സര്‍വകലാശാലയും പരീക്ഷകള്‍ മാറ്റി. ടി.എച്ച്.എസ്.എല്‍.സി. മോഡല്‍ പരീക്ഷ എട്ടിലേക്ക് മാറ്റിവെച്ചു. എട്ടിന് നടത്താനിരുന്ന പരീക്ഷകള്‍ ഒന്‍പതിലേക്കു മാറ്റി. സമയക്രമത്തിനും മറ്റു തീയതികളിലെ പരീക്ഷകള്‍ക്കും മാറ്റമില്ല.
ആരോഗ്യശാസ്ത്ര സര്‍വകലാശാലയുടെ മൂന്നാംവര്‍ഷ എം.എസ്.സി. മെഡിക്കല്‍ ഫിസിയോളജി ഡിഗ്രി സപ്ലിമെന്ററി പരീക്ഷ മാര്‍ച്ച് ആറിലേക്ക് മാറ്റി. വ്യാവസായിക പരിശീലന വകുപ്പിന്റെ അഖിലേന്ത്യാ ട്രേഡ് ടെസ്റ്റുകള്‍ക്ക് മാറ്റമില്ല.
https://www.facebook.com/Malayalivartha