ഇതെന്താ മലയാളികള്‍ ഇങ്ങനെ... പോലീസ് സ്‌റ്റേഷനില്‍ ടീ വൈന്‍ഡിങ് മെഷീന്‍ ഉള്‍പ്പടെ സ്ഥാപിച്ച് അഭിനന്ദനങ്ങള്‍ നേടിയ പോലീസുകാരന് ഡിസിപി ഐശ്വര്യ വക ഉഗ്രന്‍ സമ്മാനം; അനുമതിയില്ലാതെ അഭിമുഖം നടത്തി ചാനലുകാരോട് സംസാരിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍; ഡിസിപി ഐശ്വര്യ വീണ്ടും വിവാദത്തില്‍

കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്‌റെ വീണ്ടും വിവാദത്തില്‍ ചാടിയിരിക്കുകയാണ്. ചായയുടെ കൂടെ കടിയും നല്‍കി ജനങ്ങളുടേയും സഹപ്രവര്‍ത്തകരുടേയും കണ്ണിലുണ്ണിയായ പോലീസുകാരന് ജോലി പോകുന്ന അവസ്ഥയാണ്.
കളമശേരി പോലീസ് സ്‌റ്റേഷനില്‍ ടീ വൈന്‍ഡിങ് മെഷീന്‍ ഉള്‍പ്പടെ സ്ഥാപിച്ച് അഭിനന്ദനങ്ങള്‍ കൂമ്പാരമായെത്തിയതിനു പിന്നാലെ അതിനു പിന്നില്‍ പ്രവര്‍ത്തിച്ച സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പി.എസ്. രഘുവിന് സസ്‌പെന്‍ഷന്‍. കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്‌റെയുടേതാണ് നടപടി.
പരിപാടിയെക്കുറിച്ച് മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ മാധ്യമങ്ങള്‍ക്ക് അഭിമുഖം കൊടുത്തു എന്ന പേരിലാണ് നടപടി. അതേസമയം, ഉദ്ഘാടന ചടങ്ങില്‍ ഡിസിപിയെ ക്ഷണിക്കാതിരുന്നതിന്റെ ദേഷ്യം തീര്‍ക്കലാണ് നടപടിക്കു പിന്നിലെന്നാണ് പൊലീസുകാര്‍ക്കിടയിലെ സംസാരം. സംഭവത്തില്‍ ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
സംസ്ഥാനത്ത് ആദ്യമായി ഒരു പോലീസ് സ്‌റ്റേഷന്‍ കൂടുതല്‍ ജനസൗഹൃദമാക്കാന്‍ സ്‌റ്റേഷനില്‍ എത്തുന്നവര്‍ക്ക് ചായയും ബിസ്‌കറ്റും തണുത്ത വെള്ളവും നല്‍കുന്ന പദ്ധതി നടപ്പാക്കിയതിന് ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നുള്‍പ്പെടെ അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു. തൊട്ടു പിന്നാലെ ഉച്ചയോടെയെത്തിയ സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ പൊലീസുകാരെ ഞെട്ടിച്ചിട്ടുണ്ട്.
സ്വന്തം പോക്കറ്റില്‍നിന്നും സഹപ്രവര്‍ത്തകരില്‍നിന്നും പണം കണ്ടെത്തിയായിരുന്നു രഘു പദ്ധതി നടപ്പാക്കിയത്. മേലുദ്യോഗസ്ഥരെ വിവരം അറിയിക്കുകയും ചെയ്തിരുന്നതായാണു വിവരം. പൊലീസ് പൊതുജനങ്ങളുമായി സൗഹൃദത്തിലാകണമെന്ന ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശം പാലിക്കുക കൂടിയാണ് ചെയ്തിരിക്കുന്നതായിരുന്നു ഇക്കാര്യത്തില്‍ പൊലീസ് നിലപാട്.
നേരത്തേ കോവിഡ് ഭീതി രൂക്ഷമായിരിക്കെ തെരുവില്‍ ഭക്ഷണമില്ലാതെ കഴിയുന്നവര്‍ക്കും തെരുവു നായകള്‍ക്കും ഭക്ഷണം നല്‍കി കളമശേരി പൊലീസ് സ്‌റ്റേഷന്‍ മാതൃകയായിരുന്നു. ഹോട്ടലുകള്‍ ഇല്ലാതിരുന്നതിനാല്‍ നിരവധിപ്പേര്‍ക്കും മിണ്ടാപ്രാണികള്‍ക്കും പദ്ധതി ഏറെ സഹായകമായിരുന്നു. ഈ സമയത്തു തന്നെ നെടുമ്പാശേരി വിമാനത്താവള പരിസരത്തു വച്ച് പഴ്‌സ് നഷ്ടപ്പെട്ട ഫ്രഞ്ച് വനിതയെ സഹായിച്ച സംഭവത്തില്‍ രഘുവിന് അന്ന് കൊച്ചി ഐജിയായിരുന്ന വിജയ് സാഖറെ കാഷ് അവാര്‍ഡും പ്രശസ്തി പത്രവും നല്‍കിയിരുന്നു.
കോവിഡ് ഉണ്ടെന്നു ഭയന്ന് ആളുകള്‍ അകറ്റി നിര്‍ത്തുക കൂടി ചെയ്ത ഇവര്‍ക്ക് ഭക്ഷണം വാങ്ങി നല്‍കുകയും വിവരം ഫ്രഞ്ച് എംബസിയെ അറിയിച്ച് സഹായമെത്തിക്കുകയുമായിരുന്നു. ഇവര്‍ കയറിയ ഓട്ടോ സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ച് കണ്ടെത്തി പഴ്‌സ് കണ്ടെത്തുകയും അത് ഇവര്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്തിരുന്നു.
ജനുവരി ആദ്യ ആഴ്ചയില്‍ ഡിസിപി ഐശ്വര്യ ഡോങ്‌റെ ചുമതലയേറ്റതിനു പിന്നാലെ എറണാകുളം നോര്‍ത്തിലെ വനിതാ സ്‌റ്റേഷനില്‍ മഫ്തിയില്‍ എത്തിയപ്പോള്‍ പാറാവുനിന്ന ഉദ്യോഗസ്ഥ തിരിച്ചറിഞ്ഞില്ലെന്ന കാരണത്താല്‍ വിശദീകരണം ചോദിച്ചതും തുടര്‍ന്ന് ശിക്ഷാനടപടി സ്വീകരിച്ചതും വിവാദമായിരുന്നു. പാറാവു നിന്ന ഉദ്യോഗസ്ഥ ശ്രദ്ധാലുവായിരുന്നില്ല എന്നായിരുന്നു അന്ന് ശിക്ഷാ നടപടി സ്വീകരിച്ചതിനെ ന്യായീകരിച്ച് ഐശ്വര്യ ഡോങ്‌റെ ഐപിഎസ് പറഞ്ഞത്.
ഒരു തവണ പോലും നേരില്‍ കണ്ടിട്ടില്ലാത്ത ഓഫിസര്‍ യൂണിഫോമിലല്ലാതെ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ ഈ കോവിഡ് കാലത്ത് തടഞ്ഞതിന് അഭിനന്ദിക്കേണ്ടതിനു പകരം ശിക്ഷാ നടപടി സ്വീകരിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പോലീസുകാര്‍ക്കിടയിലും ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടായതോടെ കമ്മിഷണര്‍ ഇവരെ താക്കീതു നല്‍കുന്ന സാഹചര്യവുമുണ്ടായി.
മേലുദ്യോഗസ്ഥയെ തിരിച്ചറിഞ്ഞില്ലെന്ന പേരില്‍ പാറാവുനിന്ന വനിത പൊലീസിനെതിരെ നടപടിയെടുത്ത സംഭവം വിവാദമായതിനു പിന്നാലെ ഡിസിപി ഐശ്വര്യ ഡോങ്‌റെക്ക് ആഭ്യന്തര വകുപ്പിന്റെ താക്കീതും കിട്ടി. ആവശ്യത്തിലേറെ ജോലിത്തിരക്കുള്ള കൊച്ചി സിറ്റി പരിധിയിലുള്ള സ്‌റ്റേഷനുകളില്‍ ചെന്ന് ഇത്തരത്തില്‍ പെരുമാറരുതെന്നാണ് മുന്നറിയിപ്പ്.
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐപിഎസ് ഓഫിസര്‍ കൂടിയായ ഇവരുടെ പെരുമാറ്റം അതിരു കടന്നതായിപ്പോയി എന്നാണ് മേലുദ്യോഗസ്ഥരുടെയും വിലയിരുത്തല്‍.
"
https://www.facebook.com/Malayalivartha