മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ കെ ശൈലജയും ഇന്ന് കൊവിഡ് വാക്സിന്‍ സ്വീകരിച്ചേക്കും...

മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ കെ ശൈലജയും ഇന്ന് കൊവിഡ് വാക്സിന്‍ സ്വീകരിച്ചേക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നായിരിക്കും മുഖ്യമന്ത്രി കുത്തിവയ്‌പ്പെടുക്കുക. സജ്ജമാകാന്‍ ആശുപത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് സൂചന.
മെഡിക്കല്‍ കോളജിലെ വാക്സിനേഷന്‍ കേന്ദ്രം ആരോഗ്യ സെക്രട്ടറി സന്ദര്‍ശിച്ച് സുരക്ഷയടക്കം ഉറപ്പാക്കിയിരുന്നു. കൊവിഷീല്‍ഡ് വാക്സിനാണ് രണ്ടാം ഘട്ടത്തിലേക്കായി കേരളത്തില്‍ കൂടുതല്‍ എത്തിച്ചത്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയും മന്ത്രിമാരും കൊവിഷീല്‍ഡ് വാക്സിനായിരിക്കും എടുക്കുക.
ഇന്നലെയാണ് രാജ്യത്ത് കൊവിഡ് വാക്സിനേഷന്റെ രണ്ടാംഘട്ടം ആരംഭിച്ചത്. കേരളത്തിലെ മിക്ക ജില്ലകളിലും ലക്ഷ്യമിട്ടതിലും കൂടുതല്‍പേര്‍ കഴിഞ്ഞദിവസം കുത്തിവയ്‌പെടുത്തു. അറുപത് വയസിന് മുകളിലുള്ളവര്‍ക്കും, നാല്‍പത്തിയഞ്ച് വയസ് പിന്നിട്ട ഇതര രോഗബാധിതര്‍ക്കുമാണ് ഈ ഘട്ടത്തില്‍ കുത്തിവയ്പ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്ക്, കേന്ദ്രസഹമന്ത്രി സോംപ്രകാശ്, എന്‍.സി.പി അദ്ധ്യക്ഷന്‍ ശരദ് പവാര്‍ തുടങ്ങിയ പ്രമുഖര്‍ ഇന്നലെ ആദ്യ ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിരുന്നു.
അതേസമയം, 60 വയസ് കഴിഞ്ഞവരുടെ വാക്സിന്‍ സ്വീകരണത്തിന് സംസ്ഥാനത്ത് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പല ജില്ലകളിലും ലക്ഷ്യമിട്ടതിലും കൂടുതല്‍പേര്‍ ഇന്നലെ വാക്സിനെടുത്തു.
കൂടുതല്‍ പേര്‍ ഒരേസമയം രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിക്കുന്നത് കൊവിന്‍ പോര്‍ട്ടലില്‍ സാങ്കേതിക തകരാറിനും കാലതാമസത്തിനും കാരമാകുന്നുണ്ട്. 45 നു മുകളില്‍ പ്രായമുള്ള ഗുരുതര രോഗങ്ങളുള്ളവര്‍ക്കും രജിസ്റ്റര്‍ ചെയ്യാം.
https://www.facebook.com/Malayalivartha