വട്ടിയൂർക്കാവിൽ മത്സരിക്കാൻ സുരേഷ് ഗോപി ഉണ്ടാവില്ല... സിനിമയുടെ ഷൂട്ടിങ്ങിലേക്ക് മാർച്ച് അഞ്ചു മുതൽ പോകേണ്ടി വരുമെന്ന് അദ്ദേഹം അറിയിച്ചു...

ഏവരും കാത്തിരുന്ന പോലെ തൃശൂരിനു ശേഷം വട്ടിയൂർകാവിൽ മത്സരിക്കാൻ നടൻ സുരേഷ് ഗോപി ഉണ്ടാകും എന്ന അഭ്യൂഹങ്ങൾക്ക് പരിസമാതിയായി.
ബി.ജെ.പി.യുടെ സ്ഥാനാർഥിയാകുമെന്ന ഊഹാപോഹങ്ങൾക്കിടെ നടൻ സുരേഷ് ഗോപി സിനിമാതിരക്കിലേക്ക് കടന്നു. തിരുവനന്തപുരം ജില്ലയിലെ പ്രധാനമണ്ഡലങ്ങളിലൊന്നിൽ എം.പി. കൂടിയായ സുരേഷ് ഗോപിയെ മത്സരിപ്പിക്കാൻ ബി.ജെ.പി.ക്ക് വളരെയധികം താത്പര്യമുണ്ടായിരുന്നു.
ഇതിനായി നല്ല രീതിയിൽ അദ്ദേഹത്തിനുമേൽ സമ്മർദവും ഉണ്ടായിരുന്നു എന്നാൽ താരം അറിയിച്ചത് ജോഷി സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ്ങിലേക്ക് മാർച്ച് അഞ്ചു മുതൽ പോകേണ്ടി വരുമെന്നാണ്.
അങ്ങനെ സംഭവിക്കുകയാണെങ്കിൽ അദ്ദേഹം മത്സരിക്കാനുള്ള സാധ്യത കുറവാണ്. സുരേഷ് ഗോപി അറങ്ങൊഴിയുമ്പോൾ കേന്ദ്രമന്ത്രി വി. മുരളീധരൻ, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ എന്നിവർ മത്സരിക്കാനുള്ള സാധ്യതയേറിയിട്ടുണ്ട്.
എന്നാൽ, മുതിർന്ന നേതാക്കൾ നൽകുന്ന സൂചന ഇരുവരും മത്സരരംഗത്തുണ്ടാകുമെന്നാണ്. ഇതിൽ അന്തിമവാക്ക് കേന്ദ്രനേതൃത്വമാണ് പറയുക.
കഴിഞ്ഞ ദിവസങ്ങളിലാണ് സുരേഷ് ഗോപി എംപി വട്ടിയൂര്‍ക്കാവിലോ തിരുവനന്തപുരത്തോ ബിജെപി സ്ഥാനാര്‍ഥിയായേക്കും എന്ന വാർത്ത പുറത്ത് വന്നത്. കേന്ദ്ര നേതൃത്വവും സംസ്ഥാന കമ്മിറ്റിയും ഇക്കാര്യം സുരേഷ് ഗോപിയോട് ആവശ്യപ്പെട്ടിരുന്നു.
പാര്‍ട്ടിയുടെ എ ക്ലാസ് മണ്ഡലങ്ങളായി കരുതുന്ന വട്ടിയൂര്‍ക്കാവിലോ, തിരുവനന്തപുരം സെന്‍ട്രലിലോ സുരേഷ്ഗോപിക്ക് സ്ഥാനാര്‍ഥിയായി മത്സരിക്കാമായിരുന്നു. മണ്ഡലം സുരേഷ്ഗോപിക്ക് തെരഞ്ഞെടുക്കാം എന്നാണ് അറിയിച്ചിരുന്നത്. ആര്‍.എസ്.എസും സമാനമായ ആവശ്യം ഉന്നയിച്ചിരുന്നു.
സുരേഷ് ഗോപി വട്ടിയൂര്‍ക്കാവിലെത്തിയാല്‍ ശക്തമായ ത്രികോണ മല്‍സരത്തിനൊടുവില്‍ മണ്ഡലം പിടിക്കാമെന്നാണ് ആര്‍.എസ്.എസ് നിഗമനം. ഇക്കാര്യം ബിജെപി കേന്ദ്ര നേതൃത്വത്തെ ആര്‍.എസ്.എസ്. നേരത്തെ അറിയിച്ചിരുന്നു.
എന്നാല്‍ മല്‍സരത്തിനില്ലെന്നാണ് അന്നും സുരേഷ് ഗോപി മാധ്യമങ്ങളോടു പ്രതികരിച്ചത്. കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടാല്‍ നിലവില്‍ രാജ്യസഭാംഗമായ സുരേഷ്ഗോപി മല്‍സരത്തിനിറങ്ങേണ്ടി വരുമെന്നായിരുന്നു സംസ്ഥാന നേതാക്കളുടെ വാദം.
കൂടാതെ, കെ.സുരേന്ദ്രന്‍റെ സ്ഥാനാർഥിത്വം നിര്‍ദേശിച്ച് ആറു ജില്ലാ കമ്മിറ്റികള്‍ സംസ്ഥാന നേതൃത്വത്തിനു കത്തു നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട്, കാസര്‍കോട്, പാലക്കാട് ജില്ലാ കമ്മിറ്റികളാണ് കെ.സുരേന്ദ്രന്‍ എത്തണമെന്നാവശ്യപ്പെട്ട് കത്തു നല്‍കിയത്.
സംസ്ഥാന നേതൃത്വം നല്‍കിയ സാധ്യതാ പട്ടികയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര നേതൃത്വത്തിന്‍റെ സര്‍വേയുടെ അടിസ്ഥാനത്തിലാകും അന്തിമ സ്ഥാനാര്‍ഥി പട്ടിക നിർമിക്കുക.
അതേസമയം, ഏഴു വർഷത്തെ ഇടവേളയ്‌ക്കു ശേഷമാണ് സൂപ്പർ ഹിറ്റ് സിനിമകളുടെ സംവിധായകൻ ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്നത്. പുതിയ ചിത്രമായ പാപ്പൻ പ്രഖ്യാപിച്ചു കഴിഞ്ഞു.
സുരേഷ് ഗോപിയുടെ 252-ാമത് ചിത്രമാണ് പാപ്പൻ. മകൻ ഗോകുൽ സുരേഷ് ഗോപി, സണ്ണി വെയ്ൻ, നൈല ഉഷ, നീത പിള്ള തുടങ്ങിയവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്. പാലാ, തൊടുപുഴ, ഈരാറ്റുപേട്ട ഭാഗങ്ങളിലാണ് ചിത്രീകരണം നടത്തുക.
അടുത്തിടെയാണ് ലേലം രണ്ടാം ഭാഗം ഉണ്ടാവുമെന്ന് സുരേഷ് ഗോപിയുടെ ടീം വ്യക്തമാക്കിയത്. ദുൽഖർ സൽമാൻ നിർമ്മിച്ച 'വരനെ ആവശ്യമുണ്ട്' സിനിമയിലൂടെ സുരേഷ് ഗോപി മികച്ച തിരിച്ചുവരവ് നടത്തിയിരുന്നു.
നീണ്ട നാളുകൾക്കു ശേഷം സുരേഷ് ഗോപി-ശോഭന ജോഡികൾ വീണ്ടും സ്‌ക്രീനിലെത്തിയ ചിത്രം കൂടിയായിരുന്നു ഇത്. സുരേഷ് ഗോപിയുടെ 250-ാമത്തെ ചിത്രമായ 'ഒറ്റക്കൊമ്പൻ'നും അണിയറയിൽ ഒരുങ്ങുകയാണ്.
ഇതിലെ സുരേഷ് ഗോപിയുടെ സാൾട് ആൻഡ് പെപ്പർ ലുക്ക് സിനിമ ഇറങ്ങും മുൻപേ സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഈ ചിത്രം പൃഥ്വിരാജ് നായകനാവുന്ന 'കടുവ' എന്ന സിനിമയുടെ തിരക്കഥയുമായി ബന്ധപ്പെട്ട് നിയമപോരാട്ടത്തിനൊടുവിൽ മുന്നോട്ടു പോവുകയാണ് ചിത്രം.
കുറുവിനാക്കുന്നേൽ കുറുവച്ചൻ എന്ന പാലാക്കാരൻ, പോലീസുമായി നടത്തിയ വർഷങ്ങളുടെ നിയമയുദ്ധത്തിന്റെ കഥയാണ് സിനിമയുടെ ഇതിവൃത്തം.
https://www.facebook.com/Malayalivartha