സ്വര്‍ണ്ണക്കടത്ത് കേസില്‍ ജാമ്യം തേടി സ്വപ്ന സുരേഷ്, സരിത് അടക്കമുള്ള ഒമ്പത് പ്രതികള്‍ നല്‍കിയ ജാമ്യ ഹര്‍ജി കൊച്ചിയിലെ എന്‍ഐഎ കോടതി ഇന്ന് പരിഗണിക്കും

സ്വര്‍ണ്ണക്കടത്ത് കേസില്‍ ജാമ്യം തേടി സ്വപ്ന സുരേഷ്, സരിത് അടക്കമുള്ള ഒമ്പത് പ്രതികള്‍ നല്‍കിയ ജാമ്യ ഹര്‍ജി കൊച്ചിയിലെ എന്‍ഐഎ കോടതി ഇന്ന് പരിഗണിക്കും. കസ്റ്റംസ്, ഇഡി കേസുകളില്‍ സ്വപ്ന സുരേഷിന് ജാമ്യം കിട്ടിയിരുന്നു.
കേസില്‍ യുഎപിഎ നിലനില്‍ക്കാന്‍ പര്യാപ്തമായ തെളിവില്ലെന്നും ഇത് കസ്റ്റംസ് കേസ് മാത്രമാണെന്നും ഹൈക്കോടതി ചൂണ്ടികാട്ടിയിട്ടുണ്ടെന്ന് പ്രതികള്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. എന്‍ഐഎ നല്‍കിയ കുറ്റപത്രത്തില്‍ തങ്ങള്‍ക്കെതിരെ ഗൗരവമായ കണ്ടെത്തലുകള്‍ ഒന്നും ഇല്ലെന്നാണ് പ്രതികളുടെ വാദം.
കേസില്‍ യുഎപിഎ നിലനില്‍ക്കാന്‍ പര്യാപ്തമായ തെളിവില്ലെന്നും ഇത് കസ്റ്റംസ് കേസ് മാത്രമാണെന്നും ഹൈക്കോടതി ചൂണ്ടികാട്ടിയിട്ടുണ്ടെന്നും പ്രതികള്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
എന്നാല്‍ കേസില്‍ അവസാന പട്ടികയില്‍ വരുന്ന 10 പ്രതികള്‍ക്ക് വിചാരണ കോടതി ജാമ്യം അനുവദിച്ചപ്പോള്‍ ഉള്ള സാഹചര്യം മാത്രമാണ് ഹൈക്കോടതി പരിശോധിച്ചതെന്നും അന്വേഷണം അതില്‍ നിന്ന് ഏറെ മുന്നോട്ട് പോയിട്ടുണ്ടെന്നും എന്‍ഐഎ വ്യക്തമാക്കുന്നു.
"കഴിഞ്ഞ വര്‍ഷം ജൂലൈ 12 നാണ് സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ എന്‍ഐഎ അറസ്റ്റ് ചെയ്തത്.
"
https://www.facebook.com/Malayalivartha