മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോവിഡ് മുക്തനായി; ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോവിഡ് ഭേദമായി ഇന്ന് വീട്ടില്‍ തിരികെയെത്തി. മകന് ചാണ്ടി ഉമ്മനാണ് വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഏപ്രില്‍ എട്ടിനാണ് ഉമ്മന്‍ചാണ്ടിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. പനിബാധിച്ചിരുന്നെങ്കിലും ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്ക് ഒഴിഞ്ഞതിന് പിന്നാലെയാണ് ഉമ്മന്‍ചാണ്ടിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. പുതുപ്പള്ളിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായ ഉമ്മന്‍ചാണ്ടി, സംസ്ഥാനമാകെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായിരുന്നു.
https://www.facebook.com/Malayalivartha