Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ലോകം ഇന്ത്യക്ക് പുറകേ... കോവിഡ് സാഹചര്യം വിലയിരുത്താന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തി; ഇന്ത്യയെ സഹായിക്കാന്‍ ഗൂഗിളും മൈക്രോസോഫ്റ്റും; അടിയന്തര മെഡിക്കല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് ധനസഹായം

28 APRIL 2021 10:32 AM IST
മലയാളി വാര്‍ത്ത

കോവിഡ് വ്യാപനം വല്ലാതെ കൂടുന്ന സാഹചര്യത്തില്‍ ഇന്ത്യക്ക് കരുത്തായി ലോക രാജ്യങ്ങളും വമ്പന്‍ കമ്പനികളും. പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ചര്‍ച്ച നടത്തി. ടെലിഫോണിലൂടെ ഇരുവരും രണ്ടു രാജ്യത്തെയും കോവിഡ് സാഹചര്യത്തെ കുറിച്ച് സംസാരിച്ചെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഇന്ത്യയ്ക്ക് യുഎസ് നല്‍കുന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ചതായും മോദി ട്വിറ്ററില്‍ പറഞ്ഞു.

കോവീഷീല്‍ഡ് വാക്‌സീന്‍ നിര്‍മിക്കാനായി വേണ്ട അസംസ്‌കൃത വസ്തുക്കള്‍ ഇന്ത്യയിലേക്ക് അയയ്ക്കുമെന്ന് യുഎസ് അറിയിച്ചതിനു പിന്നാലെയാണ് ഇരുവരുടെയും സംഭാഷണം. അഞ്ചു ടണ്‍ ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റും യുഎസ് ഇന്ത്യയ്ക്ക് കൈമാറി. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ തകര്‍ന്നു പോയ ഇന്ത്യയ്ക്ക് സഹായഹസ്തവുമായി യൂറോപ്യന്‍ യൂണിയന്‍, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ രംഗത്തുവന്നതിനു പിന്നാലെയാണ് യുഎസും സഹായം വാഗ്ദാനം ചെയ്തത്.

അതേസമയം കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയ്ക്ക് പിന്തുണയുമായി ഗൂഗിളും മൈക്രോസോഫ്റ്റും രംഗത്തെത്തി. അടിയന്തര മെഡിക്കല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിനും ബോധവല്‍ക്കരണ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും സഹായമെത്തിക്കുമെന്ന് ഇരുകമ്പനികളുടെയും ഇന്ത്യക്കാരായ സിഇഒമാര്‍ അറിയിച്ചു.

യൂനിസെഫ്, സന്നദ്ധസംഘടന ഗിവ് ഇന്ത്യ എന്നിവ വഴി 135 കോടി രൂപയുടെ സഹായം എത്തിക്കുമെന്ന് ഗൂഗിള്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ സുന്ദര്‍ പിച്ചൈ ട്വീറ്റ് ചെയ്തു. ഗൂഗിളിന്റെ ജീവകാരുണ്യ വിഭാഗമായ ഗൂഗിള്‍ ഡോട്ട് ഓര്‍ഗില്‍ നിന്നുള്ള 20 കോടിയുടെ രണ്ട് ഗ്രാന്റുകളും ഗൂഗിള്‍ ജീവനക്കാരുടെ സംഭാവനയായ 3.7 കോടി രൂപയും ഇതില്‍പ്പെടും. ഇന്ത്യയിലെ കോവിഡ് സ്ഥിതി തന്നെ ഉലച്ചതായി സുന്ദര്‍ പിച്ചൈ ട്വീറ്റ് ചെയ്തു.

ഇന്ത്യയിലെ അവസ്ഥ ഹൃദയഭേദകമാണെന്ന് മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല ട്വീറ്റ് ചെയ്തു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും ഓക്‌സിജന്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിനും എല്ലാ സഹായവും നല്‍കുമെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ തങ്ങളുടെ സാങ്കേതിക വൈദഗ്ധ്യം വിനിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ സഹായിക്കാന്‍ മുന്നോട്ടുവന്ന യുഎസിനോടുള്ള നന്ദിയും നദെല്ല അറിയിച്ചു.

10,000 ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും ബിപാപ് മെഷിനുകളും അടിയന്തരമായി ഇന്ത്യയില്‍ എത്തിക്കുമെന്ന് ഇ കൊമേഴ്‌സ് കമ്പനി ആമസോണ്‍ അറിയിച്ചു. ഒട്ടേറെ ഇന്ത്യന്‍-അമേരിക്കന്‍ സംഘടനകളും ധനസമാഹരണ ക്യാംപെയ്‌നുകള്‍ക്കു തുടക്കമിട്ടു കഴിഞ്ഞു.

അതേസമയം ഇന്ത്യയെ കോവിഡിന് എതിരായ പോരാട്ടത്തില്‍ ലോകരാജ്യങ്ങള്‍ സഹായിക്കാന്‍ തയ്യാറായത് നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയത്തിനുളള അംഗീകാരമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. വികസിതരാജ്യങ്ങള്‍ സഹായം വാഗ്ദാനം ചെയ്തതായ മാദ്ധ്യമ വാര്‍ത്തകള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. മോദിയുടെ നയത്തിനുള്ള അംഗീകാരമാണ് ഇപ്പോള്‍ പറന്നെത്തുന്ന സഹായങ്ങളെന്ന് വിമര്‍ശകര്‍ പോലും അംഗീകരിക്കുമെന്നും മുരളീധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കോവിഡ് ഒന്നാം തരംഗത്തില്‍ പകച്ചുപോയ വികസിത രാജ്യങ്ങള്‍ക്ക് ഇന്ത്യ നല്‍കിയ സഹായത്തിനുള്ള പ്രത്യുപകാരമാണ് ഇപ്പോള്‍ ലഭിക്കുന്നത്. 'ലോകാസമസ്താ സുഖിനോ ഭവന്തു' എന്ന ഭാരതീയ തത്വശാസ്ത്രത്തില്‍ ഉറച്ചു നിന്നാണ് അമേരിക്കയും ബ്രിട്ടണുമടക്കമുള്ള രാജ്യങ്ങള്‍ക്ക് മരുന്നും സേവനങ്ങളും എത്തിച്ചു നല്‍കിയത്. മഹാമാരിക്കെതിരായ പോരാട്ടം ആഗോളസമൂഹം ഒറ്റക്കെട്ടായി നടത്തേണ്ടതാണ് എന്നാണ് മോദി സര്‍ക്കാരിന്റെ നയമെന്നും മുരളീധരന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യലഹരിയില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച് യുവാക്കള്‍; രക്ഷകനായി ബംഗാളി ലോറി ഡ്രൈവര്‍  (3 hours ago)

ദേവസ്വം ബോര്‍ഡിലെ നിയമനവിവാദം: മന്ത്രി കെ. മുരളീധരന്റെ അതൃപ്തി പരിഗണിച്ച് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റം  (3 hours ago)

യുവതിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു  (3 hours ago)

തന്റെ കോളജ് ജീവിതത്തിന് ഔദ്യോഗികമായി തിരശ്ശീല വീണെന്ന് ഹന്‍സിക  (3 hours ago)

പിണറായിയുടെ സുരക്ഷാ സംഘത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (4 hours ago)

കെപിസിസി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കി യുവതി  (4 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (6 hours ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (7 hours ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (8 hours ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (8 hours ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (8 hours ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (8 hours ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (8 hours ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (8 hours ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (8 hours ago)

Malayali Vartha Recommends