Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

'അയ്യോ ട്രാന്‍സ്‌ജെന്‍ഡര്‍' എന്നല്ല 'ആഹാ ട്രാന്‍സ്‌ജെന്‍ഡര്‍'! ഒരു ട്രാന്‍സ് വ്യക്തിയെ പരിഹസിക്കാതെ, ശപിക്കാതെ, ആട്ടിയിറക്കാതെ അവളുടെ കുടുംബം ചേര്‍ത്തുപിടിക്കുന്നു. അവള്‍ക്ക് ആഭരണങ്ങള്‍ വാങ്ങിക്കൊടുക്കുന്നു. അവളെ ഒരു വധുവായി അണിയിച്ചൊരുക്കുന്നു...' ഡോ.പി.പി വിജയൻ കുറിക്കുന്നു

27 APRIL 2021 05:17 PM IST
മലയാളി വാര്‍ത്ത

'ഒരു ട്രാന്‍സ് വ്യക്തിയെ പരിഹസിക്കാതെ, ശപിക്കാതെ, ആട്ടിയിറക്കാതെ അവളുടെ കുടുംബം ചേര്‍ത്തുപിടിക്കുന്നു. അവള്‍ക്ക് ആഭരണങ്ങള്‍ വാങ്ങിക്കൊടുക്കുന്നു. അവളെ ഒരു വധുവായി അണിയിച്ചൊരുക്കുന്നു. ഭീമയുടെ ഈ പുതിയ പരസ്യത്തെ എനിക്ക് വെറുമൊരു പരസ്യമായി കാണാന്‍ കഴിഞ്ഞില്ല. ഒരു വലിയ മാറ്റത്തിലേക്കുള്ള ചുവടുവെപ്പ് കൂടിയാണ് ഈ പരസ്യം. ഒപ്പം മനസ് നിറയ്ക്കുന്ന ഒരു ഹൃസ്വചിത്രവും'- എന്ന് പറയുകയാണ് ഡോ.പി. പി വിജയൻ.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

'അയ്യോ ട്രാന്‍സ്‌ജെന്‍ഡര്‍' എന്നല്ല 'ആഹാ ട്രാന്‍സ്‌ജെന്‍ഡര്‍'!

ഒരു ട്രാന്‍സ് വ്യക്തിയെ പരിഹസിക്കാതെ, ശപിക്കാതെ, ആട്ടിയിറക്കാതെ അവളുടെ കുടുംബം ചേര്‍ത്തുപിടിക്കുന്നു. അവള്‍ക്ക് ആഭരണങ്ങള്‍ വാങ്ങിക്കൊടുക്കുന്നു. അവളെ ഒരു വധുവായി അണിയിച്ചൊരുക്കുന്നു. ഭീമയുടെ ഈ പുതിയ പരസ്യത്തെ എനിക്ക് വെറുമൊരു പരസ്യമായി കാണാന്‍ കഴിഞ്ഞില്ല. ഒരു വലിയ മാറ്റത്തിലേക്കുള്ള ചുവടുവെപ്പ് കൂടിയാണ് ഈ പരസ്യം. ഒപ്പം മനസ് നിറയ്ക്കുന്ന ഒരു ഹൃസ്വചിത്രവും.ആ പരസ്യത്തില്‍ അഭിനയിച്ചിരിക്കുന്ന മോഡല്‍ മീര എന്ന ട്രാൻസ്ജെണ്ടർ യുവതിയാണ് എന്ന് അറിയുന്നതില്‍ അഭിമാനം തോന്നുന്നു.

തായ്‌ലന്റില്‍ പോയിട്ടുള്ളവര്‍ അവിടത്തെ അല്‍ക്കാസാ ഷോ കണ്ടിട്ടുണ്ടാകും. ഒരിക്കല്‍ എന്റെ വിദ്യാര്‍ത്ഥികളുമായി ഞാന്‍ തായ്‌ലന്റില്‍ പോയപ്പോള്‍ അല്‍ക്കാസോ ഷോ കാണാന്‍ സാധിച്ചു. അതിന്റെ പ്രത്യേകതയെന്താണെന്നുവെച്ചാല്‍ അത് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് നടത്തുന്ന ലോകപ്രശസ്ത ഷോ ആണ്. അതിസുന്ദരികളായ ആ നര്‍ത്തകികളുമായി നിന്ന് ഫോട്ടോ എടുക്കാനും അവര്‍ക്ക് ടിപ്പ് കൊടുക്കാനുമൊക്കെ കാണികളുടെ തിരക്കായിരുന്നു. അതുപോലെ ഫ്രാന്‍സിലും ലീഡോ ഷോ എന്ന ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് മാത്രമായി നടത്തുന്ന ഒരു ഷോയുണ്ട്.

ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ആണും പെണ്ണുമല്ല എന്ന് അപമാനിക്കുന്നതിന് പകരം അവര്‍ ആണുമാണ്, പെണ്ണുമാണ് എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുകയാണ് വേണ്ടത്. അതായത് ആണിന്റെയും പെണ്ണിന്റെയും കഴിവുകളുള്ളവര്‍. ആണിന്റെയും പെണ്ണിന്റെയും മനസ് അറിയാന്‍ കഴിയുന്നവര്‍. അവരെ നമ്മള്‍ ആദരിക്കുകയാണ് വേണ്ടത്. കാരണം അവരുടേത് ഒരു ഗിഫ്റ്റഡ് ജന്മമാണ്. അവര്‍ വീടിനും സമൂഹത്തിനും നാണക്കേട് അല്ല. 'അയ്യോ ട്രാന്‍സ്‌ജെന്‍ഡര്‍' എന്ന് പറയുന്നതിന് പകരം 'ആഹാ ട്രാന്‍സ്‌ജെന്‍ഡര്‍ ആണോ' എന്ന് പറയുന്നതിലേക്ക് സമൂഹം മാറണം. മാറ്റിനിര്‍ത്താതെ ചേര്‍ത്തുനിര്‍ത്താന്‍ കഴിയണം.
എല്ലാ പ്രൊഫഷണലുകളില്‍ അവര്‍ക്ക് തിളങ്ങാന്‍ കഴിയും.

സിനിമയില്‍, മോഡലിംഗ്, ബ്യൂട്ടി കെയര്‍ തുടങ്ങിയ മേഖലകളിലൊക്കെ അവര്‍ക്ക് ഒരുപാട് സാധ്യതകളുണ്ട്. പല സെലബ്രിറ്റികളുടെയും മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ ട്രാന്‍സ്‌ജെന്‍ഡറുകളാണ്. നടികള്‍ അവരുടെ വിവാഹത്തിന് പോലും ഒരുക്കാന്‍ തെരഞ്ഞെടുക്കുന്നത് ഇവരെയാണ്. മറ്റുപല രാജ്യങ്ങളിലും ഇവര്‍ നടത്തുന്ന ഹെയര്‍, ബ്യൂട്ടി സലൂണുകള്‍ കാണാം. അമേരിക്കയില്‍ വെച്ച് ഷിക്കാഗോയിലെ ഒരു സലൂണില്‍ പോയപ്പോള്‍ എന്റെ മുടി വെട്ടിയത് ഒരു ട്രാന്‍സ് വുമണാണ്. അവിടെ വരുന്നവരോട് അവര്‍ കാണിക്കുന്ന സ്‌നേഹബഹുമാനങ്ങളോടെയും ആത്മാര്‍ത്ഥതയോടെയുമുള്ള സമീപനത്തില്‍ എനിക്ക് വിസ്മയം തോന്നി. അതുപോലെ തന്നെയുള്ള സമീപനമായിരുന്നു തായ്‌ലന്റില്‍ നടത്തുന്ന റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ പോയപ്പോഴും. ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തോട് ഏറെ ബഹുമാനം തോന്നിയ അനുഭവങ്ങളായിരുന്നു ഇവ രണ്ടും.

എന്നാല്‍ അവര്‍ക്ക് പലപ്പോഴും ലഭിക്കുന്നത് സമൂഹത്തില്‍ നിന്നുള്ള അവഗണനയും കല്ലേറുകളുമാണ്. ഇവരും സൃഷ്ടാവിന്റെ സൃഷ്ടി തന്നെയാണ്. അവരെ അവഹേളിക്കുമ്പോള്‍ സൃഷ്ടാവിനെ തന്നെയാണ് അവഹേളിക്കുന്നതെന്ന് നാം ഓര്‍ക്കണം. ഭീമയുടെ പരസ്യം പോലെ മനസുകള്‍ മാറട്ടെ. ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ഓര്‍ക്കുക, നിങ്ങള്‍ക്ക് കുറവുകളുണ്ടെന്ന് ചിന്തിക്കുകയല്ല വേണ്ടത്, നിങ്ങള്‍ അനുഗ്രഹീത ജന്മങ്ങള്‍ തന്നെയാണ്. നിങ്ങളുടെ ജീവിതത്തിന് ഒരു ലക്ഷ്യം ഉണ്ട്. അത് കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരൂ.
ഡോ. പിപി വിജയൻ

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യലഹരിയില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച് യുവാക്കള്‍; രക്ഷകനായി ബംഗാളി ലോറി ഡ്രൈവര്‍  (1 hour ago)

ദേവസ്വം ബോര്‍ഡിലെ നിയമനവിവാദം: മന്ത്രി കെ. മുരളീധരന്റെ അതൃപ്തി പരിഗണിച്ച് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റം  (1 hour ago)

യുവതിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു  (1 hour ago)

തന്റെ കോളജ് ജീവിതത്തിന് ഔദ്യോഗികമായി തിരശ്ശീല വീണെന്ന് ഹന്‍സിക  (2 hours ago)

പിണറായിയുടെ സുരക്ഷാ സംഘത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (2 hours ago)

കെപിസിസി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കി യുവതി  (3 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (5 hours ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (6 hours ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (6 hours ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (6 hours ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (6 hours ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (6 hours ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (7 hours ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (7 hours ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (7 hours ago)

Malayali Vartha Recommends