Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

'മദ്യത്തിന്റെ ഓൺലൈൻ വിൽപ്പന ഉടനില്ല'; മദ്യം ഹോം ഡെലിവറി വില്‍പന നടത്താനുള്ള ബിവറേജസ് കോര്‍പറേഷന്റെ നീക്കം തല്‍കാലം നടപ്പാകില്ലെന്ന് എക്‌സൈസ് മന്ത്രി

27 APRIL 2021 05:38 PM IST
മലയാളി വാര്‍ത്ത

മദ്യം ഹോം ഡെലിവറി വില്‍പന നടത്താനുള്ള ബിവറേജസ് കോര്‍പറേഷന്റെ നീക്കം തല്‍കാലം നടപ്പാകില്ല. ഇത്തരമൊരു തീരുമാനമെടുത്തിട്ടില്ലെന്നു മന്ത്രി ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കി. സര്‍കാര്‍ തീരുമാനമനുസരിച്ച്‌ മദ്യം ഹോം ഡെലിവറിയായി നല്‍കാനായിരുന്നു ബെവ്കോയുടെ ആലോചന.

ഇതിന്റെ ഭാഗമായി എറണാകുളം, തിരുവനന്തപുരം നഗരങ്ങളില്‍ പ്രീമിയം ബ്രാന്‍ഡുകള്‍ ഓണ്‍ലൈന്‍ മുഖേനയുള്ള ഓര്‍ഡനനുസരിച്ച്‌ വീടുകളിലെത്തിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഇതുസംബന്ധിച്ച്‌ ബെവ് കോ എംഡി യോഗേഷ് ഗുപ്ത ഉടന്‍ സര്‍കാരിന് ശുപാര്‍ശ നല്‍കാന്‍ തയാറെടുക്കുന്നതിനിടെയാണു മന്ത്രി നിലപാട് വ്യക്തമാക്കിയത്. ഇതുസംബന്ധിച്ച്‌ നിലവില്‍ തീരുമാനമെടുത്തിട്ടില്ലെന്നും ഇത് സര്‍കാര്‍ നയത്തിന്റെ ഭാഗമായി തീരുമാനിക്കേണ്ട കാര്യമാണെന്നും മന്ത്രി അറിയിച്ചു. ബിവറേജസ് കോര്‍പറേഷന്റെ വൈബ്സൈറ്റ് പരിഷ്‌കരിച്ച്‌ ഇതിലൂടെ ബുകിങ് സ്വീകരിച്ച്‌ വീടുകളില്‍ മദ്യം എത്തിക്കാനായിരുന്നു ആലോചന. അതേസമയം, സംസ്ഥാനത്ത് പുതിയ സര്‍കാര്‍ അധികാരത്തിലെത്താനിരിക്കെ മദ്യം വീടുകളില്‍ എത്തിക്കുന്നതിനു അനുമതി നല്‍കാന്‍ സാധ്യതയില്ലെന്നാണു വിലയിരുത്തല്‍. ഹോം ഡെലിവറിക്കായി എക്സൈസ് നിയമത്തില്‍ ഭേദഗതി വരുത്തണം.

നിലവില്‍ ഒരാള്‍ക്കു കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ അളവ് മൂന്നു ലിറ്ററാണ്. ഹോം ഡെലിവറി പ്രാവര്‍ത്തികമാക്കാന്‍ വിതരണം ചെയ്യുന്നയാള്‍ക്കു കൂടുതല്‍ അളവ് മദ്യം കൈവശം വയ്ക്കേണ്ടിവരും. ഇതുകാരണം അബ്കാരി ഷോപ്പ് ഡിസ്പോസല്‍ റൂളിലും ഭേദഗതി വരുത്തണം.

അബ്കാരി ആക്ടില്‍ ഭേദഗതി വരുത്തി മന്ത്രിസഭായോഗം ചേര്‍ന്ന് ഓര്‍ഡിനന്‍സ് തീരുമാനമെടുക്കണം. തുടര്‍ന്ന് ഗവര്‍ണറുടെ അനുമതി വാങ്ങണം. എന്നാല്‍ നിലവിലെ സര്‍കാര്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് അധികാരത്തിലുള്ളത. മാത്രമല്ല, ഇത്തരം കാര്യങ്ങളില്‍ കാവല്‍ സര്‍കാരിനു നയപരമായി തീരുമാനെമടുക്കാനാകില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

മദ്യത്തിന്റെ ഹോം ഡെലിവറിക്ക് ഒന്നര വര്‍ഷം മുന്‍പും ആലോചന നടന്നിരുന്നു. ഓണ്‍ലൈനായി ബുക്ക് ചെയ്താല്‍ മദ്യം വീട്ടിലെത്തിക്കാനായിരുന്നു പദ്ധതി. ഇതുസംബന്ധിച്ച ശുപാര്‍ശ സര്‍ക്കാരിനു മുന്നിലെത്തിയെങ്കിലും തീരുമാനമെടുത്തിരുന്നില്ല. ഓണ്‍ലൈന്‍ മദ്യവിതരണത്തിനെതിരെ ചില കോണുകളില്‍ നിന്ന് അന്ന് കടുത്ത എതിര്‍പ്പുയര്‍ന്നിരുന്നു. ഇതേ എതിര്‍പ്പ് ഇപ്പോഴുമുണ്ട്. കേരളത്തിലെ വീടുകള്‍ ബാറാക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്‍മാറണമെന്ന് കെസിബിസി മദ്യവിരുദ്ധസമിതി ആവശ്യപ്പെട്ടു.

കോവിഡിനെ തുടര്‍ന്ന് സംസ്ഥാനത്ത് മദ്യവില്‍പനശാലകളും ബാറുകളും അടച്ചിട്ടിരുന്നു. പിന്നീട് ബെവ്ക്യു ആപ് ഏര്‍പെടുത്തിയായിരുന്നു മദ്യവിതരണം. മദ്യവില്‍പനശാലകളും ബാറുകളും വീണ്ടും തുറന്നതോടെ ബെവ്ക്യു ആപിന്റെ പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. ആപ് വീണ്ടും കൊണ്ടുവരേണ്ടതില്ലെന്നാണു തീരുമാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യലഹരിയില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച് യുവാക്കള്‍; രക്ഷകനായി ബംഗാളി ലോറി ഡ്രൈവര്‍  (1 hour ago)

ദേവസ്വം ബോര്‍ഡിലെ നിയമനവിവാദം: മന്ത്രി കെ. മുരളീധരന്റെ അതൃപ്തി പരിഗണിച്ച് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റം  (1 hour ago)

യുവതിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു  (2 hours ago)

തന്റെ കോളജ് ജീവിതത്തിന് ഔദ്യോഗികമായി തിരശ്ശീല വീണെന്ന് ഹന്‍സിക  (2 hours ago)

പിണറായിയുടെ സുരക്ഷാ സംഘത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (2 hours ago)

കെപിസിസി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കി യുവതി  (3 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (5 hours ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (6 hours ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (6 hours ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (6 hours ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (6 hours ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (6 hours ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (7 hours ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (7 hours ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (7 hours ago)

Malayali Vartha Recommends