പ്രശസ്ത എഴുത്തുകാരി സുമംഗല അന്തരിച്ചു; അന്ത്യം വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന്

പ്രശസ്ത എഴുത്തുകാരി സുമംഗല (ലീല നമ്ബൂതിരിപ്പാട്) അന്തരിച്ചു. 86 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ബാലസാഹിത്യത്തില്‍ പേരുകേട്ട എഴുത്തുകാരിയായിരുന്നു സുമംഗല. ചെറുകഥകള്‍ക്കും നോവലുകള്‍ക്കും പുറമെ കുട്ടികള്‍ക്ക് വേണ്ടി അന്‍പതോളം കഥകളും ലഘുനോവലുകളും രചിച്ചിട്ടുണ്ട്. പഞ്ചതന്ത്രം, മിഠായിപ്പൊതി, മഞ്ചാടിക്കുരു, തത്ത പറഞ്ഞ കഥകള്‍, കുടമണികള്‍, മുത്തുസഞ്ചി, നടന്നു തീരാത്ത വഴികള്‍ എന്നിവയാണ് പ്രധാന കൃതികള്‍.
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, കേരള സര്‍ക്കാരിന്റെ സാമൂഹ്യ ക്ഷേമ വകുപ്പ് അവാര്‍ഡ്, കേരള സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യത്തിനുള്ള ശ്രീപദ്മനാഭസ്വാമി പുരസ്‌കാരം, 2010ല്‍ ബാലസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം എന്നിവ സുമംഗലയ്ക്ക് ലഭിച്ചിട്ടുണ്ട്. സംസ്‌കാരം നാളെ പാറമേക്കാവ് ശാന്തി ഘട്ടില്‍ നടക്കും.
https://www.facebook.com/Malayalivartha






















