പ്രശസ്ത ബാലസാഹിത്യകാരി സുമംഗല അന്തരിച്ചു

പ്രശസ്ത ബാല സാഹിത്യകാരി സുമംഗലഅന്തരിച്ചു. 87 വയസ്സായിരുന്നു. വടക്കാഞ്ചേരി കുമരനെല്ലൂരിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. കുട്ടികള്‍ക്കായി നിരവധി കഥകളും ലഘു നോവലുകളും രചിച്ചു. 'നടന്ന് തീരാത്ത വഴികള്‍' എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. സംസ്‌കാരം നാളെ രാവിലെ 11ന് പാറമേക്കാവ് ശാന്തിഘട്ടില്‍ നടക്കും. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ കാരണം ചികിത്സയിലായിരുന്നു. സുമംഗല തൂലികാ നാമമാണ്, ശരിക്കുള്ള പേര് ലീലാ നമ്ബൂതിരിപ്പാട് എന്നാണ്.
കുട്ടികള്‍ക്കുവേണ്ടി അന്‍പതോളം കഥകളും ലഘുനോവലുകളും രചിച്ചിട്ടുണ്ട്. മഞ്ചാടിക്കുരു, മിഠായിപ്പൊതി, പഞ്ചതന്ത്രം എന്നിവയാണ് പ്രധാന കൃതികള്‍. 1934 മെയ് 16ന് പാലക്കാടു ജില്ലയിലെ വെള്ളിനേഴി ഒളപ്പമണ്ണ മനയ്ക്കലാണ് ജനനം. ഒറ്റപ്പാലം ഹൈസ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. പതിനഞ്ചാം വയസ്സില്‍ വിവാഹിതയായി. യജുര്‍വ്വേദപണ്ഡിതനും ഭൂഗര്‍ഭശാസ്ത്രത്തില്‍ ബിരുദധാരിയുമായിരുന്ന അഷ്ടമൂര്‍ത്തി നമ്ബൂതിരിപ്പാടായിരുന്നു ഭര്‍ത്താവ്. ഡോ. ഉഷ നീലകണ്ഠന്‍, നാരായണന്‍, അഷ്ടമൂര്‍ത്തി എന്നിവരാണ് മക്കള്‍. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, കേരള സര്‍ക്കാരിന്റെ സാമൂഹ്യ ക്ഷേമ വകുപ്പ് അവാര്‍ഡ്, കേരള സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യത്തിനുള്ള ശ്രീപദ്മനാഭസ്വാമി പുരസ്‌കാരം, 2010ല്‍ ബാലസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം എന്നിവ സുമംഗലയ്ക്ക് ലഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha






















