"ഇതിനെല്ലാം പ്രതികരിക്കാന്‍ പോയാല്‍ അന്തരീക്ഷം തന്നെ വല്ലാത്ത അവസ്ഥയിലാകും"; കേന്ദ്രമന്ത്രി വി. മുരളീധരന്റെ ആരോപണങ്ങളോട് പ്രതികരിക്കാന്‍ തയാറല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്

മെഗാ വാക്സിനേഷന് കേന്ദ്രങ്ങള്‍ രോഗവ്യാപന കേന്ദ്രങ്ങളാകുന്നുവെന്ന കേന്ദ്രമന്ത്രി വി. മുരളീധരന്റെ ആരോപണങ്ങളോട് പ്രതികരിക്കാന്‍ തയാറല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. "ഇതിനെല്ലാം പ്രതികരിക്കാന്‍ പോയാല്‍ ആ പറഞ്ഞതിന്റെ നിലവാരത്തിലല്ലേ ഞാനും പ്രതികരിക്കേണ്ടത്. ആ അന്തരീക്ഷം തന്നെ വല്ലാത്ത അവസ്ഥയിലാകും. വാക്സിന് കുറവില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം'. മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ മെഗാ വാക്സിനേഷന് കേന്ദ്രങ്ങള്‍ രോഗവ്യാപന കേന്ദ്രങ്ങളാകുകയാണെന്നായിരുന്നു മുരളീധരന്റെ വിമര്‍ശനം. ഇതാരുടെ പദ്ധതിയാണെന്നും വാക്സിനേഷന് കേന്ദ്രങ്ങളില്‍ മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
https://www.facebook.com/Malayalivartha























