വോട്ടെണ്ണല്‍ ഡ്യൂട്ടിയുള്ളവര്‍ വ്യാഴാഴ്ച ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്ക്ക് വിധേയരാകണമെന്ന് നിര്‍ദ്ദേശം

സംസ്ഥാനത്തെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഡ്യൂട്ടി നിശ്ചയിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് എടുക്കണമെന്ന് നിര്‍ദ്ദേശം. ഇതിനാവശ്യമായ ക്രമീകരണങ്ങളേര്‍പ്പെടുത്തണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ആവശ്യപ്പെട്ടു. ഇതിന് സൗകര്യമില്ലാത്ത ഇടങ്ങളില്‍ മെയ് 1ന് ആന്റിജന്‍ ടെസ്റ്റ് ചെയ്യണം. വോട്ടെണ്ണല്‍ കേന്ദ്രത്തിലെത്തുന്ന സ്ഥാനാര്‍ത്ഥികള്‍ക്കും ഏജന്റിനും മാധ്യമ പ്രവര്‍ത്തകര്‍ക്കും ഇത് ബാധകമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. എന്നാല്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ല.
https://www.facebook.com/Malayalivartha























