Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ പകുതിയായി കുറച്ചു

27 APRIL 2021 10:16 PM IST
മലയാളി വാര്‍ത്ത

കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകളില്‍ ദിവസേനയുള്ള ഹാജര്‍ പകുതിയാക്കി കുറച്ചതും പൊതു പരിപാടികള്‍ക്ക് പങ്കെടുക്കുന്നവരുടെ എണ്ണം സര്‍ക്കാര്‍ പരിമിതപ്പെടുത്തിയ സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി ബസുകളില്‍ യാത്രാക്കാരുടെ എണ്ണം കുറഞ്ഞതിനാല്‍ സര്‍വ്വീസുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കെഎസ്ആര്‍ടിസ് തീരുമാനിച്ചു. ഇനി മുതല്‍ തിങ്കല്‍ മുതല്‍ വെള്ളി വരെ ഏപ്രില്‍ 26 തിങ്കളാഴ്ച ഓപ്പറേറ്റ് ചെയ്ത സര്‍വ്വീസുകളുടെ 50% മാത്രമേ സര്‍വ്വീസ് നടത്തുകയുള്ളൂ. ശനി, ഞായര്‍ ദിവസങ്ങളില്‍ ഏപ്രില്‍ 25 ഞായറാഴ്ച ഓപ്പറേറ്റ് ചെയ്ത സര്‍വ്വീസുകളുടെ 50% ആയിരിക്കും സര്‍വ്വീസ് നടത്തുക. എന്നാല്‍ യാത്രാക്കാരുടെ എണ്ണത്തിന് അനുസരിച്ച് 50% സര്‍വ്വീസ് എന്നത് 60 മുതല്‍ 70% വരെ സര്‍വ്വീസ് നടത്തും. എന്നാല്‍ 70 %ത്തിന് മുകളില്‍ സര്‍വ്വീസ് നടത്തുന്നതിന് ചീഫ് ഓഫീസിന്റെ അനുമതി വേണം. ഷെഡ്യൂല്‍ / ജീവനക്കാരുടെ പുന ക്രമീകരണം സംബന്ധിച്ച് ഏപ്രില്‍ 22 ന് പുറത്തിറക്കിയ മെമ്മോറാണ്ടത്തിലെ നിര്‍ദ്ദേശങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചു. എന്നാല്‍ കൊവിഡ് മുന്‍കരുതലുകള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി തുടരും. ആകെയുള്ള ഓപ്പറേറ്റിംഗ് വിഭാഗത്തിലെ ജീവനക്കാരെ കൃത്യമായി റോട്ടോഷന്‍ അടിസ്ഥാനത്തില്‍ മുന്‍കൂട്ടി നിശ്ചയിച്ച് ഡ്യൂട്ടികള്‍ക്ക് നിയോഗിക്കും. ശേഷിക്കുന്ന ജീവനക്കാരെ സ്റ്റാന്‍ഡ് ബൈ അറ്റന്‍ഡന്‍സും നല്‍കും. സ്റ്റാന്‍ഡ് ബൈ ജീവനക്കാര്‍ അറ്റന്‍ഡന്‍സിന് വേണ്ടി നേരിട്ട് യൂണിറ്റില്‍ ഹാജരാകേണ്ടതുമില്ല. യാത്രക്കാര്‍ കൂടുതല്‍ ഉള്ള രാവിലെ 7മണി മുതല്‍ രാത്രി 7 മണി വരെയാകും കൂടുതല്‍ സര്‍വ്വീസ് നടത്തുക. ആവശ്യമെങ്കില്‍ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 3 മണി വരെ യാത്രാക്കാര്‍ കൂടുതല്‍ ഇല്ലാത്ത സമയം സര്‍വ്വീസുകള്‍ പുനക്രമീകരിക്കാം. ഇത് യാത്രാക്കാര്‍ക്ക് ബുദ്ധിമുട്ട് വരാത്ത രീതിയില്‍ ആകണം ക്രമീകരിക്കേണ്ടത്. ജീവനക്കാരെ പുനര്‍വിന്യാസം നടത്തി സര്‍വ്വീസ് ഓപ്പറേഷന്‍ നടത്തുമ്പോള്‍ എല്ലാ റൂട്ടുകളിലും പരാതി രഹിതമായി സര്‍വ്വീസ് ഓപ്പറേറ്റ് ചെയ്യുന്നുവെന്ന് യൂണിറ്റ് ഓഫീസര്‍മാര്‍ ഉറപ്പാക്കണം.

മിനിസ്റ്റീരിയല്‍ / സ്‌റ്റോര്‍ വിഭാഗം ജീവനക്കാര്‍ പ്രതിദിനം 50% ഹാജരാകണം. യൂണിറ്റുകളിലെ ജോലിയുടെ പ്രധാന്യം അനുസരിച്ച് റൊട്ടേഷന്‍ വ്യവസ്ഥയില്‍ ജീവനക്കാരെ ഉപയോഗിച്ച് ഓഫീസ് പ്രവര്‍ത്തനം സുഗമമാക്കും. സൂപ്പര്‍വൈസറി വിഭാഗത്തിലും 50% ജീവനക്കാര്‍ ഡ്യൂട്ടിയില്‍ ഉണ്ടാകണം. എല്ലാ ഓഫീസര്‍മാരും അവരവരുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ഉണ്ടായിരിക്കണം. മെക്കാനിക്കല്‍ വിഭാഗത്തില്‍ പ്രതിദിനം 50% ജീവനക്കാര്‍ ഹാജരാകത്തക്ക രീതിയില്‍ ഗ്യാരേജ് മേധാവിമാര്‍ എല്ലാ ഷിഫ്റ്റിലും ഗ്യാരേജിന്റെ പ്രവര്‍ത്തനം മുടങ്ങാതെ ഡ്യൂട്ടിക്ക് നിയോഗിക്കണം. മെയ് 1 ന് കെഎസ്ആര്‍ടിസിയുടെ എല്ലാ വിഭാഗം ജീവനക്കാര്‍ക്കും അവധിയായിരിക്കും, അന്നേ ദിവസം ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാര്‍ക്ക് മാറ്റൊരു ദിവസം കോമ്ബന്‍സേറ്ററി അവധി അനുവദിക്കും. പ്രസ്തുത ദിവസം ഡ്യൂട്ടി ഓഫായാല്‍ അത് സൗകര്യപ്രദമായ മറ്റൊരു ദിവസത്തേക്ക് അനുവദിക്കും എന്നാല്‍ വീക്കിലി ഓഫ് മാറ്റി അനുവദിക്കില്ല. നിലവില്‍ പറഞ്ഞിരിക്കുന്ന ക്രമീകരണങ്ങളെല്ലാം കൊവിഡ് നിയന്ത്രണ കാലത്തേക്ക് മാത്രമാണെന്നും സിഎംഡി അറിയിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യലഹരിയില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച് യുവാക്കള്‍; രക്ഷകനായി ബംഗാളി ലോറി ഡ്രൈവര്‍  (1 hour ago)

ദേവസ്വം ബോര്‍ഡിലെ നിയമനവിവാദം: മന്ത്രി കെ. മുരളീധരന്റെ അതൃപ്തി പരിഗണിച്ച് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റം  (1 hour ago)

യുവതിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു  (2 hours ago)

തന്റെ കോളജ് ജീവിതത്തിന് ഔദ്യോഗികമായി തിരശ്ശീല വീണെന്ന് ഹന്‍സിക  (2 hours ago)

പിണറായിയുടെ സുരക്ഷാ സംഘത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (2 hours ago)

കെപിസിസി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കി യുവതി  (3 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (5 hours ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (6 hours ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (6 hours ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (6 hours ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (6 hours ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (6 hours ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (7 hours ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (7 hours ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (7 hours ago)

Malayali Vartha Recommends