Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

അറിയാതെ കയ്യടിച്ചുപോയി... ഇന്ത്യയില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാകവേ തന്നാലാകും വിധം സഹായിച്ച് സുരേഷ് ഗോപി; കോവിഡ് രോഗികള്‍ക്ക് ഓക്‌സിജന്‍ ലഭിക്കാന്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രാണ പദ്ധതി; ഒരു കോവിഡ് രോഗി പോലും ഓക്‌സിജന്‍ കിട്ടാതെ മരിക്കരുത് എന്ന ആഗ്രഹത്തോടെയാണ് പദ്ധതിയുടെ ഭാഗമായത്

28 APRIL 2021 08:54 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയില്‍ ഓക്‌സിജന്‍ ക്ഷാമം അതിരൂക്ഷമാണ്. പല രോഗികളും ഓക്‌സിജന്‍ കിട്ടാതെ വലയുകയാണ്. അതിനിടെ ഓക്‌സിജന്‍ ലഭ്യത ഉറപ്പു വരുത്തുന്നതിനുള്ള പല പദ്ധതികളാണ് നടക്കുന്നത്. അതിന് ഊര്‍ജമേകി സുരേഷ് ഗോപി എംപിയും രംഗത്തെത്തി.

കോവിഡ് രോഗികള്‍ക്ക് ഓക്‌സിജന്‍ നല്‍കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള പ്രാണ പദ്ധതി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ആരംഭിച്ചു. രോഗികളുടെ കട്ടിലിനരികിലേക്ക് പൈപ്പ് ലൈന്‍ വഴി ഓക്‌സിജന്‍ എത്തിക്കുന്ന പദ്ധതിയാണ് പ്രാണ. ആറു വാര്‍ഡുകളിലായി 500 ബെഡുകള്‍ക്ക് അരികിലേക്കാണ് പദ്ധതി വഴി ഓക്‌സിജന്‍ എത്തിക്കുക. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ തന്നെയാണ് പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഒരു കട്ടിലില്‍ ഓക്‌സിജന്‍ എത്തിക്കാന്‍ 12,000 രൂപയാണ് ചിലവാകുക.

 



കഴിഞ്ഞ വര്‍ഷം കോവിഡ് ചികിത്സയുടെ ആരംഭിക്കുന്ന സമയത്ത് സിലിണ്ടര്‍ വഴിയാണ് ഓക്‌സിജന്‍ രോഗികള്‍ക്ക് ഓക്‌സിജന്‍ നല്‍കിയത്. ആശുപത്രിയിലെ ഒരു വാര്‍ഡിലേക്ക് ആവശ്യമായ ഓക്‌സിജന്‍ സംവിധാനങ്ങള്‍ എത്തിച്ചുകൊണ്ട് നടനും എംപിയുമായ സുരേഷ് ഗോപിയും പദ്ധതിയുടെ ഭാഗമായി.

കാറപകടത്തില്‍ മരണമടഞ്ഞ തന്റെ മകളുടെ പേരില്‍ സുരേഷ് ഗോപി വര്‍ഷങ്ങളായി നടത്തി വരുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ഈ സംവിധാനം ആശുപത്രിക്ക് നല്‍കിയത്. 64 കിടക്കകളില്‍ ഈ സംവിധാനം ഏര്‍പ്പെടുത്താന്‍ 7.6 ലക്ഷം രൂപയാണ് ചിലവ് വരിക. ഇതിനായി തന്റെ എം.പി. ഫണ്ട് സുരേഷ്‌ഗോപി ഉപയോഗിച്ചിരുന്നില്ല. ഒരു കോവിഡ് രോഗി പോലും ഓക്‌സിജന്‍ കിട്ടാതെ മരിക്കരുത് എന്ന ആഗ്രഹത്തോടെയാണ് പദ്ധതിയുടെ ഭാഗമായതെന്ന് ചെക്ക് കൈമാറുന്ന വേളയില്‍ സുരേഷ് ഗോപി അറിയിച്ചു.

 

 



പ്രാണ' പദ്ധതി നടപ്പാക്കിതോടെ അതിവേഗം രോഗികള്‍ക്ക് ഓക്‌സിജന്‍ ലഭ്യമാക്കാനായി. നിലവില്‍ പണം കൊടുത്ത് വാങ്ങുന്ന ഓക്‌സിജനാണ് ഇത്തരത്തില്‍ നല്‍കുന്നത് . എന്നാല്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ ഓക്‌സിജന്‍ നിര്‍മാണപ്ലാന്റ് പൂര്‍ത്തിയാകും. ഇതോടെ ഓക്‌സിജന്‍ ഈ പ്ലാന്റില്‍നിന്ന് ലഭ്യമാക്കും. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 1.5 കോടി ചെലവഴിച്ചാണ് പ്ലാന്റ് നിര്‍മിച്ചത്. ദിവസേന 250 യൂണിറ്റ് ഓക്‌സിജന്‍ ഈ പ്ലാന്റില്‍ ഉത്പാദിപ്പിക്കാനാകും.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറെ മുന്നിലുള്ള സുരേഷ് ഗോപി നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്. സുരേഷ് ഗോപി നടത്തിയ പല പ്രസ്താവനകളും വിവാദമായിരുന്നു. ഒരു ഘട്ടത്തില്‍ താന്‍ പറയുന്നതെല്ലാം വളച്ചൊടിക്കുന്നു എന്ന കാരണത്താല്‍ മാദ്ധ്യമങ്ങളോട് പ്രതികരിക്കാന്‍ പോലും സുരേഷ് ഗോപി തയ്യാറായിരുനനില്ല. ഇക്കാരണം ചൂണ്ടിക്കാണിച്ചുകൊണ്ട് മാദ്ധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ കൈകൂപ്പുകയും നന്ദി പറയുകയും മാത്രമാണ് അദ്ദേഹം ചെയ്തത്.

 

 



നന്ദി എന്നുപറഞ്ഞാല്‍ വളച്ചൊടിക്കില്ലല്ലോ'എന്നും അദ്ദേഹം ചോദിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് ഇത്തരത്തിലൊരു നിലപാട് സ്വീകരിക്കുന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി അദ്ദേഹം നടത്തിയ ഏതാനും പരാമര്‍ശങ്ങളും പ്രതികരണങ്ങളും വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തുകയുണ്ടായി.



ബിജെപി സ്ഥാനാര്‍ത്ഥിയില്ലാത്ത ഗുരുവായൂരില്‍ ജനങ്ങള്‍ ഒന്നുകില്‍ നോട്ടയ്‌ക്കോ അല്ലെങ്കില്‍ യുഡിഎഫ്/മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദറിനോ വോട്ട് നല്‍കണം എന്ന സുരേഷ് ഗോപിയുടെ പരാമര്‍ശം ബിജെപിയെ പ്രതിരോധത്തിലാക്കിയിരുന്നു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യലഹരിയില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച് യുവാക്കള്‍; രക്ഷകനായി ബംഗാളി ലോറി ഡ്രൈവര്‍  (3 hours ago)

ദേവസ്വം ബോര്‍ഡിലെ നിയമനവിവാദം: മന്ത്രി കെ. മുരളീധരന്റെ അതൃപ്തി പരിഗണിച്ച് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റം  (3 hours ago)

യുവതിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു  (3 hours ago)

തന്റെ കോളജ് ജീവിതത്തിന് ഔദ്യോഗികമായി തിരശ്ശീല വീണെന്ന് ഹന്‍സിക  (3 hours ago)

പിണറായിയുടെ സുരക്ഷാ സംഘത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (4 hours ago)

കെപിസിസി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കി യുവതി  (4 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (6 hours ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (7 hours ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (7 hours ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (8 hours ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (8 hours ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (8 hours ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (8 hours ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (8 hours ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (8 hours ago)

Malayali Vartha Recommends