Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കരഞ്ഞ് തളര്‍ന്ന് സരിത... നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കേസുകള്‍ നിരനിരയായി നിര്‍ത്തി സരിത എസ് നായരെ അകത്താക്കി; 6 വര്‍ഷം കഠിന തടവായതിനാല്‍ ജാമ്യം കിട്ടിയില്ലെങ്കില്‍ അടത്ത നിയമസഭാ തെരഞ്ഞെടുപ്പ് വരെ എതിരാളികള്‍ക്ക് മനസമാധാനം

28 APRIL 2021 08:59 AM IST
മലയാളി വാര്‍ത്ത

തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിനെ മുള്‍മുനയില്‍ നിര്‍ത്തുന്നതായിരുന്നു സോളാര്‍ നായികയുടെ കേസിലെ സിബിഐ അന്വേഷണം. ഉമ്മന്‍ ചാണ്ടിയേയും കെസി വേണുഗോപാലിനേയും എന്തിന് അബ്ദുള്ള കുട്ടിയെവരെ പ്രതിരോധത്തിലാക്കി.

എന്നാല്‍ തെരഞ്ഞെടുപ്പിന് മുമ്പ് സരിതയ്‌ക്കൊപ്പം നിന്ന് പ്രതിപക്ഷത്തെ ആക്രമിക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍ തെരഞ്ഞെടുപ്പിന് ശേഷം സരിതയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. മാത്രമല്ല വേറെയും കേസുകളില്‍ അറസ്റ്റ് ചെയ്തു.

 



അവസാനം സോളര്‍ പാനല്‍ സ്ഥാപിക്കാനായി 42.70 ലക്ഷം രൂപ വാങ്ങി വഞ്ചിച്ച കേസില്‍ രണ്ടാം പ്രതി സരിത എസ്.നായര്‍ക്ക് 6 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും. കോഴിക്കോട് മജിസ്‌ട്രേട്ട് കോടതി(3)യുടേതാണ് വിധി.

ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്‍ ക്വാറന്റീനില്‍ ആയതിനാല്‍ പ്രത്യേക കേസായി പരിഗണിച്ച് മേയ് 6ന് വിധി പറയും. മൂന്നാം പ്രതി ബി. മണിമോനെ വിട്ടയച്ചു. കോഴിക്കോട് സെന്റ് വിന്‍സെന്റ് കോളനി ഫജര്‍ ഹൗസില്‍ അബ്ദുല്‍ മജീദിന്റെ വീട്ടിലും ഓഫിസിലും സോളര്‍ പാനല്‍ സ്ഥാപിക്കാനായി 42,70375 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നാണു കേസ്.

 



വഞ്ചന, ആള്‍മാറാട്ടം,വ്യാജ രേഖ ചമയ്ക്കല്‍, തുടങ്ങി 4 വകുപ്പുകളിലായാണു ശിക്ഷ. വിധി പറയാന്‍ വച്ച കേസില്‍ തുടര്‍ച്ചയായി ഹാജരാകാത്തതിനാല്‍ കോടതിയുടെ വാറന്റ് പ്രകാരം സരിതയെ പൊലീസ് അറസ്റ്റ് ചെയ്താണ് കോടതിയില്‍ ഹാജരാക്കിയത്.

വീട്ടിലും ഓഫിസിലും സോളര്‍ പാനല്‍ സ്ഥാപിക്കുന്നതിനു പുറമേ കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ ടീം സോളര്‍ കമ്പനിയുടെ ഫ്രാഞ്ചൈസി, വിന്‍ഡ്മില്‍ പദ്ധതിയില്‍ പങ്കാളിത്തം എന്നിവ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തു എന്നായിരുന്നു പരാതി. സരിതയെ വനിതാ തടവുകാരുടെ ക്വാറന്റീന്‍ കേന്ദ്രമായ കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ പ്രവേശിപ്പിച്ചു.

 



സോളര്‍ തട്ടിപ്പുകേസില്‍ സരിത എസ്. നായര്‍ ശിക്ഷിക്കപ്പെടുന്നത് 8 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ്. വിചാരണ പൂര്‍ത്തിയായ കേസില്‍ സരിത തുടര്‍ച്ചയായി ഹാജരാകാത്തതിനാല്‍ വിധി പറയുന്നതു നീണ്ടു. ഇതിനിടെ മജിസ്‌ട്രേട്ട് സ്ഥലം മാറിയതിനാല്‍ വീണ്ടും വാദം കേള്‍ക്കേണ്ടിയും വന്നു. വിധി പറയാന്‍വച്ച കേസില്‍ തുടര്‍ച്ചയായി ഹാജരാകാത്തതിനാല്‍ കോടതിയുടെ അറസ്റ്റ് വാറന്റ് പ്രകാരം സരിതയെ അറസ്റ്റ് ചെയ്താണു കോടതിയില്‍ ഹാജരാക്കിയത്.

2012 മേയ് മാസത്തിലാണ് അബ്ദുല്‍ മജീദ് പണം നല്‍കിയത്. സോളര്‍ പാനല്‍ സ്ഥാപിക്കുകയോ പണം തിരിച്ചുനല്‍കുകയോ ചെയ്യാതായതോടെ 2012 ഡിസംബറില്‍ പൊലീസില്‍ പരാതി നല്‍കി. 2013 ഒക്ടോബര്‍ 29ന് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 2018 ഒക്ടോബറില്‍ വിചാരണ പൂര്‍ത്തിയായി.

 



2019ല്‍ ഏപ്രില്‍ വരെ നാലു തവണ കേസ് വിധി പറയാന്‍ വച്ചെങ്കിലും സരിത ഹാജരായില്ല. 2019 മേയില്‍ മജിസ്‌ട്രേട്ട് സ്ഥലം മാറി. പുതിയ മജിസ്‌ട്രേട്ട് ചുമതലയേറ്റപ്പോള്‍ വീണ്ടും വാദം കേട്ടു.

 

2021 ഫെബ്രുവരിയില്‍ വീണ്ടും വിധി പറയാന്‍ വച്ചെങ്കിലും സരിത ഹാജരാകാത്തതിനാല്‍ കേസ് നീണ്ടു. വിധി പറയാന്‍ വച്ച ദിവസങ്ങളില്‍ ഹാജരാകാത്തതിനാല്‍ സരിതയ്‌ക്കെതിരെ കോടതി നാലു വട്ടം അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചെങ്കിലും ഹൈക്കോടതി ഇതു മരവിപ്പിച്ചു. ഫെബ്രുവരി 11നായിരുന്നു ഒടുവില്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഫെബ്രുവരി 22ന് ഈ നടപടി ഹൈക്കോടതി മരവിപ്പിച്ചു.

 


രണ്ടാഴ്ചയ്ക്കകം വിചാരണക്കോടതിയില്‍ ഹാജരായി ജാമ്യമെടുക്കാനായിരുന്നു ഹൈക്കോടതി ഉത്തരവ്. ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്‍ കോടതിയില്‍ ഹാജരായി ജാമ്യം എടുത്തു. എന്നാല്‍ സമയപരിധി കഴിഞ്ഞിട്ടും സരിതയും മൂന്നാം പ്രതി മണിമോനും വിചാരണക്കോടതിയില്‍ ഹാജരാകാത്തതിനാല്‍ മാര്‍ച്ച് 23ന് കോടതി ഇരുവര്‍ക്കുമെതിരെയുള്ള അറസ്റ്റ് വാറന്റ് പുനഃസ്ഥാപിച്ചു.

ഏപ്രില്‍ 16ന് മുന്‍പ് പ്രതികളെ അറസ്റ്റ് ചെയ്തു ഹാജരാക്കാന്‍ കസബ ഇന്‍സ്‌പെക്ടര്‍ക്കു നിര്‍ദേശവും നല്‍കി. എന്നാല്‍ തെരഞ്ഞെടുപ്പിന് മുമ്പ് സരിതയെ തൊട്ടില്ല. അവസാനം തെരഞ്ഞെടുപ്പിന് ശേഷമാണ് 22ന് കസബ പൊലീസ് തിരുവനന്തപുരത്തെത്തി സരിതയെ അറസ്റ്റ് ചെയ്തത്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യലഹരിയില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച് യുവാക്കള്‍; രക്ഷകനായി ബംഗാളി ലോറി ഡ്രൈവര്‍  (3 hours ago)

ദേവസ്വം ബോര്‍ഡിലെ നിയമനവിവാദം: മന്ത്രി കെ. മുരളീധരന്റെ അതൃപ്തി പരിഗണിച്ച് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റം  (3 hours ago)

യുവതിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു  (3 hours ago)

തന്റെ കോളജ് ജീവിതത്തിന് ഔദ്യോഗികമായി തിരശ്ശീല വീണെന്ന് ഹന്‍സിക  (3 hours ago)

പിണറായിയുടെ സുരക്ഷാ സംഘത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (4 hours ago)

കെപിസിസി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കി യുവതി  (4 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (6 hours ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (7 hours ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (7 hours ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (8 hours ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (8 hours ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (8 hours ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (8 hours ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (8 hours ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (8 hours ago)

Malayali Vartha Recommends