കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പരിശോധന കര്‍ശനമാക്കാന്‍ പോലീസ്.... അനാവശ്യ യാത്രകള്‍ തടയണം, ചന്തകള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ഭക്ഷണ ശാലകള്‍ തുടങ്ങി എല്ലാ സ്ഥലങ്ങളിലും പോലീസിന്റെ സാന്നിധ്യമുണ്ടാകണം

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പരിശോധന കര്‍ശനമാക്കാന്‍ പോലീസ്. ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇതുസംബന്ധിച്ച് നിര്‍ദേശം പുറത്തിറക്കി.
ചന്തകള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ഭക്ഷണ ശാലകള്‍ തുടങ്ങി എല്ലാ സ്ഥലങ്ങളിലും പോലീസിന്റെ സാന്നിധ്യമുണ്ടാകണമെന്നും അനാവശ്യ യാത്രകള്‍ തടയണമെന്നും ഡിജിപിയുടെ സര്‍ക്കുലറിലുണ്ട്.
ആള്‍ക്കൂട്ടം ഉണ്ടായാല്‍ അതിന്റെ ഉത്തരവാദിത്വം എസ്എച്ച്ഓമാര്‍ക്കാണ്. പോലീസിന് വാഹനപരിശോധന നടത്താമെന്നും ഡിജിപി നിര്‍ദേശിച്ചു.
അതേസമയം ജനിതക വ്യതിയാനം ബാധിച്ച വൈറസുകളെ കുറിച്ച് നടത്തിയ പഠനത്തില്‍ രോഗവ്യാപന വേഗത ഇവ കൂടുതല്‍ തീവ്രമാക്കുന്നുവെന്ന് കണ്ടെത്തിയതായി മുഖ്യമന്ത്രി
. കേരളത്തില്‍ കണ്ടെത്തിയ ജനിതക വ്യതിയാനം വന്ന മൂന്നു വൈറസുകളെക്കുറിച്ച് നടത്തിയിട്ടുള്ള റിസ്‌ക് അസെസ്‌മെന്റ് പഠനത്തില്‍ രോഗവ്യാപന വേഗത, മരണ സാധ്യത, വാക്‌സിനുകളെ മറികടക്കാനുള്ള കഴിവ് എന്നീമൂന്നു കാര്യങ്ങളാണ് വിലയിരുത്തിയത്. രോഗവ്യാപനം കൂടുന്നതിനു ആനുപാതികമായി മരണസംഖ്യയും ഉയരും.
ആരോഗ്യമേഖലയ്ക്ക് താങ്ങാവുന്നതിലുമധികമായി രോഗികളുടെ എണ്ണമുയരുകയാണെങ്കില്‍ കൃത്യമായ ചികിത്സയും പരിചരണവും നല്‍കാന്‍ സാധിക്കാതെ വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ജനിതക വ്യതിയാനം ബാധിച്ച വൈറസുകള്‍ മൂലമുണ്ടാകുന്ന പ്രതിസന്ധി മറികടക്കാന്‍ നമ്മള്‍ ഇതുവരെ പിന്തുടര്‍ന്ന രോഗപ്രതിരോധമാര്‍ഗങ്ങള്‍ ശക്തമാക്കണം. സാമൂഹിക അകലം പാലിക്കാനും കൈകള്‍ ഇടയ്ക്കിടെ ശുചിയാക്കാനും ശ്രദ്ധിക്കണം. ഏറ്റവും പ്രധാനപ്പെട്ട കാര്യം മാസ്‌കുകള്‍ കൃത്യമായി ധരിക്കുക എന്നതാണ്.
പറ്റുകയാണെങ്കില്‍ എന്‍ 95 മാസ്‌കുകള്‍ തന്നെ ധരിക്കുക. അല്ലെങ്കില്‍ ഇന്നലെ പറഞ്ഞതു പോലെ ഡബിള്‍ മാസ്‌കിങ്ങ് ശീലമാക്കുക. മാസ്‌കുകള്‍ ധരിക്കുന്നതില്‍ കര്‍ശനമായ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. അടച്ചിട്ടസ്ഥലങ്ങളിലെ സമ്പര്‍ക്കം ഒഴിവാക്കുക എന്നതും ആള്‍ക്കൂട്ടമൊഴിവാക്കുക എന്നതും നിര്‍ബന്ധമാണ്.
https://www.facebook.com/Malayalivartha























