Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

സനു ആളാരാ മോന്‍... വൈഗ വധക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി സനു മോഹന്‍; ജീവിതത്തില്‍ വന്ന താഴ്ച ഉള്‍ക്കൊള്ളാനായില്ല; ഭാര്യയോടൊപ്പമിരുത്തി സനുവിനെ ചോദ്യം ചെയ്യില്ല; തെളിവെടുപ്പ് പൂര്‍ത്തിയായതിനാല്‍ ഇനി കസ്റ്റഡി ആവശ്യമില്ലെന്ന് പോലീസ്

28 APRIL 2021 09:02 AM IST
മലയാളി വാര്‍ത്ത

നാടിനെ നടുക്കിയ വൈഗ കൊലപാതക കേസില്‍ നിയര്‍ണായകമായ വെളിപ്പെടുത്തലുമായി സനു മോഹന്‍. ജീവിതസാഹചര്യത്തില്‍ വന്ന താഴ്ച ഉള്‍ക്കൊള്ളാനാവാത്തതാണ് മകളുടെ കൊലയിലേക്കു നയിച്ചതെന്നാണ് കസ്റ്റഡിയിലുള്ള പിതാവ് സനുമോഹന്‍ പറഞ്ഞത്.

പത്തു ദിവസത്തെ കസ്റ്റഡി കാലാവധി നാളെ തീരുന്നതിനാല്‍ കൗമാരക്കാരിയായ വൈഗയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിതാവ് സനു മോഹനെ നാളെ കോടതിയില്‍ ഹാജരാക്കും.

 



ഭാര്യയോടൊപ്പമിരുത്തി സനുവിനെ ചോദ്യംചെയ്യുന്നതില്‍ തീരുമാനമായിട്ടില്ല. സനുവിന്റെ ഭാര്യ രമ്യയില്‍ നിന്നു വിവരങ്ങള്‍ ചോദിച്ചറിഞ്ഞിട്ടുണ്ട്. ഇനിയുള്ള അന്വേഷണഗതി ഡെപ്യൂട്ടി കമ്മിഷണര്‍ തീരുമാനിക്കും. തെളിവെടുപ്പ് പൂര്‍ത്തിയായതിനാല്‍, ഇനി കസ്റ്റഡി ആവശ്യമില്ലെന്നാണു പോലീസിന്റെ നിലപാട്.

നാലു വര്‍ഷമായി ജീവിച്ച ഉയര്‍ന്ന സാഹചര്യം നഷ്ടപ്പെട്ടതുമായി പൊരുത്തപ്പെടാന്‍ താന്‍ ഏറെ ശ്രമിച്ചിട്ടും നടന്നില്ലെന്നു സനു വെളിപ്പെടുത്തി. ഭാര്യയ്ക്കും മകള്‍ക്കും അതിനു കഴിയുമായിരുന്നില്ല. വരുമാനത്തിന് അപ്പുറമായിരുന്നു ചെലവ്. തേവയ്ക്കലിലെ പ്രമുഖ സ്‌കൂളിലായിരുന്നു മകള്‍ പഠിച്ചിരുന്നത്.

 

 

ഉയര്‍ന്ന ഫീസ് താങ്ങാനാവുമായിരുന്നില്ല. മകള്‍ക്കു നല്ല വിദ്യാഭ്യാസം നല്‍കാനാണു ഈ സ്‌കൂളില്‍ ചേര്‍ത്തതും അതിനടുത്ത് ഫഌറ്റ് വാങ്ങി താമസിച്ചതും. കടം കയറിയതോടെ ഫീസ് അടയ്്ക്കാന്‍ ബുദ്ധിമുട്ടി. സ്‌കൂള്‍ മാറ്റുന്നതു മകള്‍ക്കു താങ്ങാനാവുമായിരുന്നില്ല. കോയമ്പത്തൂരില്‍ ജോലിക്ക് ശ്രമിച്ചിരുന്നു. എന്നാല്‍, കോവിഡ് വീണ്ടുമെത്തിയതോടെ ജീവിക്കാനുള്ള അവസാന പ്രതീക്ഷയും തകര്‍ന്നു. സ്‌കൂള്‍ തുറക്കുന്നതോടെ പഠനചെലവ് വീണ്ടും അലട്ടി.

ആദ്യം എല്ലാവരും ആത്മഹത്യ ചെയ്യാനായിരുന്നു ശ്രമിച്ചത്. അതിനു ഭാര്യ തയാറാവില്ലെന്നു കരുതിയാണു താനും മകളും മരിക്കാന്‍ തീരുമാനിച്ചത്. വൈഗയെ കൊന്നശേഷം തനിയ്ക്കതിനു കഴിഞ്ഞിരുന്നില്ലെന്നു സനു മൊഴി നല്‍കി. കങ്ങരപ്പടിയിലെ ഫഌറ്റില്‍ വച്ചു മകളെ കൊന്നശേഷം ശരീരം പൊതിഞ്ഞുകൊണ്ടുപോയ പുതപ്പ് കോയമ്പത്തൂരിലെ ലോഡ്ജില്‍ നിന്നു കണ്ടെടുത്തു.

 

 

മുരുഡേശ്വറില്‍ വച്ചുപണമെല്ലാം തീര്‍ന്നു. ബൈക്ക് യാത്രക്കാരന്‍ ലിഫ്റ്റ് നല്‍കി. പോക്കറ്റടിച്ചു പണം നഷ്ടപ്പെട്ടെന്നു പറഞ്ഞപ്പോള്‍ അയാള്‍ 60 രൂപ എടുത്തു നല്‍കിയെന്നും സനു മൊഴി നല്‍കി. സനുവിന്റെ മൊഴി അപ്പാടെ പോലീസ് വിശ്വസിക്കുന്നില്ല. അയാള്‍ പലതും മറച്ചുവയ്ക്കുന്നു എന്നാണു സംശയം. ശാസ്ത്രീയ പരിശോധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കുന്നുണ്ട്. എന്നാല്‍, സനുവിനെതിരേ ഭാര്യയോ മറ്റാരെങ്കിലുമോ ഇതുവരെ പരാതിയുമായി എത്തിയിട്ടുമില്ല.

അതേസമയം മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചുവെന്ന സനു മോഹന്റെ വാദം വെറു കെട്ടുകഥയാണെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. കടബാദ്ധ്യതകള്‍ കാരണം മകളെ കൊന്നെന്നും പല തവണ ആത്മഹത്യക്ക് ശ്രമിച്ചെന്നുമുള്ള സനുവിന്റെ വാദങ്ങള്‍ ശരിവയ്ക്കുന്ന ഒന്നും അന്വേഷണ സംഘത്തിന് കണ്ടെത്താനായില്ല. ഇതോടെ ഇയാള്‍ ബുദ്ധിമാനായ സൈക്കോയാണോ സമര്‍ഥനായ കുറ്റവാളിയാണോ എന്ന് തിരിച്ചറിയാനുള്ള യത്‌നത്തിലാണ് അന്വേഷണ സംഘം.

 

 



മകള്‍ വൈഗയെ കൊല്ലാന്‍ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിച്ചുവരുന്നു. മകളെ കൊന്ന് ഗോവയിലും കോയമ്പത്തൂരിലും ബാംഗ്ലൂരുവിലും പോയി ഉല്ലസിക്കുകയായിരുന്നു. ഇതാണ് സാനുവിന്റെ മാനസിക നില പരിശോധിക്കണമെന്ന നിലപാടിലേക്ക് പോലീസ് എത്തിയത്. അതേസമയം കേസില്‍ നിര്‍ണായക വിവരങ്ങള്‍ നല്‍കാനാവുന്ന സനു മോഹന്റെ ഭാര്യ രമ്യ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

സനു മോഹനെതിരേയുള്ള സാമ്പത്തിക തട്ടിപ്പു കേസുകളില്‍ അന്വേഷണം ഊര്‍ജിതമാക്കുമെന്ന് കൊച്ചി ഡി.സി.പി. ഐശ്വര്യ ഡോംഗ്‌റെ പറഞ്ഞു. മഹാരാഷ്ട്ര പൊലീസുമായി സഹകരിച്ചാണ് അന്വേഷണം നടത്തുക.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യലഹരിയില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച് യുവാക്കള്‍; രക്ഷകനായി ബംഗാളി ലോറി ഡ്രൈവര്‍  (3 hours ago)

ദേവസ്വം ബോര്‍ഡിലെ നിയമനവിവാദം: മന്ത്രി കെ. മുരളീധരന്റെ അതൃപ്തി പരിഗണിച്ച് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റം  (3 hours ago)

യുവതിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു  (3 hours ago)

തന്റെ കോളജ് ജീവിതത്തിന് ഔദ്യോഗികമായി തിരശ്ശീല വീണെന്ന് ഹന്‍സിക  (3 hours ago)

പിണറായിയുടെ സുരക്ഷാ സംഘത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (4 hours ago)

കെപിസിസി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കി യുവതി  (4 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (6 hours ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (7 hours ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (7 hours ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (8 hours ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (8 hours ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (8 hours ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (8 hours ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (8 hours ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (8 hours ago)

Malayali Vartha Recommends