Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

വ്യാജ കണക്ഷനില്‍ 33 ലക്ഷം രൂപയുടെ കുഴല്‍ ഫോണ്‍ വിളി: ബി എസ് എന്‍ എല്‍ എഞ്ചിനീയറടക്കം 9 പ്രതികളെ കോടതി ചോദ്യം ചെയ്തു :ഒരു സിമ്മിന് തനിക്ക് അമ്പതു രൂപ വച്ച് തരാമെന്ന് പ്രതി സിമ്മി വാഗ്ദാനം ചെയ്തതിനാലാണ് താന്‍ അനേകം പേരുടെ ഫോട്ടോയും ഐഡി കാര്‍ഡുകളും കൈമാറിയതെന്ന് ഐ ഡി കളക്ഷന്‍ ഏജന്റിന്റെ സാക്ഷിമൊഴി:

28 APRIL 2021 07:40 AM IST
മലയാളി വാര്‍ത്ത

വ്യാജ തിരിച്ചറിയല്‍ രേഖകളില്‍ പോസ്റ്റ് പെയ്ഡ് കണക്ഷന്‍ നല്‍കി വിദേശ രാജ്യങ്ങളിലടക്കം കുഴല്‍ ഫോണ്‍ വിളി നടത്തി കേന്ദ്ര സര്‍ക്കാരിന് 33 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയ കേസില്‍ ബി എസ് എന്‍ എല്‍ എഞ്ചിനീയറടക്കം ഒമ്പത് പ്രതികളെ കോടതി ചോദ്യം ചെയ്തു.


തിരുവനന്തപുരം സി ബി ഐ കോടതി ജഡ്ജി കെ. സനില്‍കുമാറാണ് പ്രതികളെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയത്. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 313 (1) (ബി) പ്രകാരമാണ് പ്രതികളെ ചോദ്യം ചെയ്തത്. കോടതി ഹാളിലെ പ്രതിക്കൂട്ടില്‍ നിന്ന പ്രതികളെ ജഡ്ജിയുടെ ഡയസിന് സമീപം വിളിച്ചു വരുത്തി ഓരോ പ്രതികളെയും വെവ്വേറെ ചോദ്യം ചെയ്യുകയായിരുന്നു.


വിചാരണയില്‍ പ്രതികള്‍ക്കെതിരെ വന്ന വായ് മൊഴിതെളിവുകളുടെയും രേഖാമൂലമുള്ള തെളിവുകളുടെയും അടിസ്ഥാനത്തില്‍ കോടതി സ്വമേധയാ തയ്യാറാക്കിയ ചോദ്യാവലി വച്ചാണ് പ്രതികളെ ചോദ്യം ചെയ്ത് മൊഴിയെടുത്തത്.


തിരുവനന്തപുരം ഗവ: പ്രസ്സ് റോഡിലുള്ള ടെലഗ്രാഫ് ഓഫീസ് സബ്ഡിവിഷണല്‍ എഞ്ചിനീയര്‍ ബി. രഘൂത്തമന്‍ നായര്‍ , ബി എസ് എന്‍ എല്‍ സിം കാര്‍ഡ് അംഗീകൃത ഡീലര്‍ ആയ ' അന്‍സാരി ഹാര്‍ഡ് വെയര്‍ ' സ്ഥാപന ഉടമ എം.ഷിജു , കംപ്യൂട്ടറില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മ്മിച്ച ഷിജുവിന്റെ സ്ഥാപനത്തിലെ ജീവനക്കാരായ മഹേഷ് സിന്‍ഹ , എന്‍. ശ്രീകേഷ് , എസ്. മുബാറക്ക് , രേഖാ വേണുഗോപാല്‍ , കാര്‍ത്തിക സേതുനാഥ് , 33 ലക്ഷം രൂപയുടെ കുഴല്‍ ഫോണ്‍ വിളി നടത്തിയ ഹൈദരാബാദ് സ്വദേശികളായ ജി. ജീനത്ത് , രാജേന്ദ്ര പാല്‍ സിംഗെന്നും രജീന്ദ്രപാല്‍ സിംഗെന്നും അറിയപ്പെടുന്ന രാജേന്ദ്രര്‍ എന്നിവരാണ് കേസില്‍ നിലവിലുള്ള പ്രതികള്‍.

കേസിലെ മൂന്നാം പ്രതിയും ഷിജുവിന്റെ സ്ഥാപനത്തിലെ ജീവനക്കാരിയുമായ എസ് . സിമ്മി വിചാരണക്കിടെ മരണപ്പെട്ടു. തങ്ങള്‍ക്കെതിരായ കുറ്റപത്രം അടിസ്ഥാന രഹിതമായതിനാല്‍ തങ്ങളെ കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് കോടതി പ്രതികള്‍ക്ക് മേല്‍ കുറ്റം ചുമത്തി വിചാരണ നേരിടാന്‍ ആവശ്യപ്പെട്ടത്.


പ്രതികള്‍ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തതായി അനുമാനിക്കാവുന്ന തെളിവുകള്‍ ഉണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് വിടുതല്‍ ഹര്‍ജികള്‍ സി ബി ഐ കോടതി തള്ളിയത്.


2004 ഏപ്രില്‍ - ജുലൈ മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികള്‍ ഗൂഢാലോചന നടത്തി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മ്മിച്ച് വ്യാജ പേരുകളിലും വ്യാജ വിലാസങ്ങളിലും 22 മൊബൈല്‍ പോസ്റ്റ് പെയ്ഡ് കണക്ഷനുകള്‍ നല്‍കി ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും ഫോണ്‍ വിളി നടത്തി ബില്‍ അടക്കാതെ കേന്ദ്ര സര്‍ക്കാരിന് 33 ലക്ഷം രൂപയുടെ നഷ്ടം വരുത്തി ടെലികോം വകുപ്പിനെ വഞ്ചിച്ചുവെന്നാണ് സി ബി ഐ കേസ്.


കോര്‍പ്പറേറ്റ് കമ്പനികള്‍ക്കുള്ള ഇളവ് ലഭിക്കാനായി കമ്പനികളുടെ പേരിലുള്ള വ്യാജ മെമ്മോറാണ്ടം ഓഫ് അസോസിയേഷന്‍ , ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷന്‍ എന്നിവ നിര്‍മ്മിച്ചതായും സിബിഐ കുറ്റപത്രത്തിലുണ്ട്.



45 പേരടങ്ങുന്ന സാക്ഷിപ്പട്ടിക യോടൊപ്പം 246 രേഖകളും തൊണ്ടിമുതലുകളും കുറ്റപത്രത്തോടൊപ്പം സിബിഐ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (2 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (2 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (5 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (5 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (7 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (7 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (7 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (7 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (7 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (8 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (8 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (8 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (8 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (10 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (10 hours ago)

Malayali Vartha Recommends