കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അഞ്ചുമാസം ഗര്‍ഭിണിയായ വനിതാ ഡോക്ടര്‍ മരിച്ചു....

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വനിതാ ഡോക്ടര്‍ മരിച്ചു. തലശ്ശേരി പാലിശ്ശേരി പോലീസ് ക്വാര്‍ട്ടേഴ്സിനു പിറകിലെ നബാംസ് വീട്ടില്‍ ഡോ. സി.സി. മഹ ബഷീറാണ് (25) മംഗളൂരു ഇന്ത്യാന ആസ്പത്രിയില്‍ മരിച്ചത്.
ഇന്നലെ രാവിലെ ആറിനായിരുന്നു അന്ത്യം. അഞ്ചുമാസം ഗര്‍ഭിണിയായിരുന്നു. ഗര്‍ഭസ്ഥശിശുവിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. രണ്ടുദിവസം മുന്‍പ് നടത്തിയ പരിശോധനയില്‍ കോവിഡ് നെഗറ്റീവായെങ്കിലും ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് ചികിത്സയില്‍ തുടരുകയായിരുന്നു.
മംഗളൂരു തൊക്കോട്ട് ദേര്‍ളക്കട്ട കണച്ചൂര്‍ മെഡിക്കല്‍ കോളേജില്‍ എം.ഡി.ക്ക് പഠിക്കുകയായിരുന്ന മഹ. കാസര്‍കോട് മേല്‍പ്പറമ്പിലെ ഡോ. സവാഫറിന്റെ ഭാര്യയാണ്.
പാലിശ്ശേരിയിലെ സി.സി. അബ്ദുള്‍ ബഷീറിന്റെയും നസറിയ ബഷീറിന്റെയും മകളാണ്. സഹോദരങ്ങള്‍: മാസിന്‍ ബഷീര്‍, മിസ്നാന്‍ ബഷീര്‍, മിലാസ് ബഷീര്‍. മൃതദേഹം തലശ്ശേരിയില്‍ എത്തിച്ച് സ്റ്റേഡിയം ജുമാമസ്ജിദ് ഖബറിസ്ഥാനില്‍ ഖബറടക്കി.
https://www.facebook.com/Malayalivartha























