Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കൊവിഡ് കാലത്തെ ജീവിതങ്ങള്‍.. അതി സമ്പന്നര്‍ രാജ്യം വിടുന്നു സര്‍ക്കാര്‍ ജീവനക്കാര്‍ അറുമാദിക്കുന്നു അണ്‍ എയ്ഡഡ് അദ്ധ്യാപകരെ വഞ്ചിക്കുന്നു

28 APRIL 2021 08:32 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ രാജ്യത്തെ അതിസമ്പന്നർ സ്വകാര്യ ജെറ്റുകൾ വാടകയ്ക്ക് എടുത്ത് രാജ്യം വിടുന്നതായിട്ടാണ് അറിയുന്നത്.

 

ഓക്സിജൻ ,ആശുപത്രി കിടക്കകൾ, മരുന്ന് എന്നിവയുടെ ദൗർലഭ്യം മൂലം മികച്ച ചികിത്സ ലഭിച്ചേക്കില്ലെന്ന ഭീതിയിലാണ് അതിസമ്പന്നർ ലക്ഷങ്ങൾ മുടക്കി കുടുംബത്തോടൊപ്പം യൂറോപ്പിലേയ്ക്കും മലേഷ്യയിലേയ്ക്കും കടക്കുന്നത്. അതിസമ്പന്നർ മാത്രമല്ല, അല്പം സമ്പന്നതയിൽ നിൽക്കുന്നവരും രാജ്യം വിടുന്നു എന്നാണ് പൊതുവെ ഒരു വാർത്ത -മാലിദ്വീപ് ഉൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേയ്ക്കാണ് ബോളിവുഡ് താരങ്ങൾ പോകുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

 

 

രാജ്യത്ത് കോ വിഡ് വ്യാപനം രൂക്ഷമായതിനാൽ യു.കെ, കാനഡ, യു എ ഇ, ഹോങ്കോങ് തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തി കഴിഞ്ഞു.നിയന്ത്രണങ്ങൾ വരുന്നതിന് മുൻപ് ലണ്ടനിലെയ്ക്കും ദുബായിലേക്കും മാലിദ്വീപിലേക്കും പോകുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്.

 

ഇങ്ങനെ സമ്പന്നരുടെയും അതിസമ്പന്നരുടെയും ഒരു വിഭാഗം വിദേശങ്ങളിലേക്ക് പോകുമ്പോൾ നമ്മുടെ സംസ്ഥാനത്ത് ഒരു വിഭാഗം സുരക്ഷിതമായ സുഖവാസ കേന്ദ്രങ്ങളിലേക്ക് പോകുന്നില്ല എങ്കിലും അതിസുരക്ഷിതമായി പൊതുജനങ്ങളുടെ നികുതിപ്പണത്തിൽ നിന്ന് എടുത്ത് ഉണ്ടും ഉറങ്ങിയും കഴിയുന്ന വിഭാഗമാണ് നമ്മുടെ സംസ്ഥാന സർക്കാർ ജീവനക്കാർ -കോവിഡ് ഈ രാജ്യത്ത് നിന്നും പോകരുതെ എന്ന് മനസ്സ് കൊണ്ട് പറഞ്ഞ് ഇരിക്കുന്നവർ.

 

 

 

ഇപ്പോൾ എല്ലാ ദിവസവും ഓഫീസിൽ പോകണ്ട. നമ്മുടെ സംസ്ഥാന സർക്കാർ ജീവനക്കാർക്ക് എന്ത് വർക്ക് @ ഹോം.? എല്ലാ ആനുകൂല്യങ്ങളും വാങ്ങി അറുമാദിച്ച് അമ്പല കാളകളെ പോലെ നടക്കുന്ന സർക്കാർ ജീവനക്കാർ നമ്മുടെ ഖജനാവ് മുടിക്കുന്നവരാണ്. കോവി ഡിൻ്റെ രണ്ടാം തരംഗം തുടങ്ങിയ സമയത്ത് തന്നെ സെക്രട്ടറിയേറ്റിൽ പണി എടുക്കാതെ നടക്കുന്ന മേലാളന്മാർ ഓരിയിടാൻ തുടങ്ങി._ സെക്രട്ടറിയേറ്റിൽ കോവിഡ് വ്യാപനം ആയിരിക്കുന്നു '_ ഈ മാസം മുഴുവൻ അടച്ചിടണം എന്ന്. സെക്രട്ടറിയേറ്റിലെ മേലാളന്മാർ അതിന് വേണ്ടി ആവുന്നത്ര ശ്രമിച്ചു - ഒടുവിൽ ഒന്നിടവിട്ട് എന്നുള്ള രീതിയിൽ ഹാജരായാൽ മതി എന്ന് .അങ്ങനെ എങ്കിൽ അങ്ങനെ എന്നുള്ള രീതിയിൽ അവർ അറുമാദിക്കുന്നു '_

 

തൊഴിൽ നഷ്ടപ്പെട്ട് - സാമ്പത്തികമായി വളരെ ക്ലേശിക്കുന്ന ഒരു വൻ വിഭാഗം ഇവിടെ ഉണ്ടല്ലോ. അങ്ങനെയുള്ളവർക്ക് നൽകുന്ന സൗജന്യ ഭക്ഷ്യക്കിറ്റും വാങ്ങുന്നതിൽ ഈ സർക്കാർ ഉദ്യോഗസ്ഥർ പങ്കാളികളാണ്. സൗജന്യ കിറ്റും കൂടാതെ കുറഞ്ഞതു കയക്ക് പത്ത് കിലോ അരിയും - ഇനി പുതിയ പേ റിബിഷനും. ആഘോഷത്തിന് ഇനി അവർക്ക് കുറവ് വേണ്ടല്ലോ? ഈ സൗജന്യ കിറ്റിൽ നിന്നും സർക്കാർ ഉദ്യോഗസ്ഥരെ മാറ്റി നിർത്തണമായിരുന്നു.

 

 

കോ വിഡ് കാലത്ത് 2020_ൽ ഓണത്തിന് മുൻകാലങ്ങളിലെപ്പോലെ ഉത്സവകാല ബത്ത തുടങ്ങി എല്ലാ ആനുകൂല്യങ്ങളും - മുൻപ് ഏ.കെ.ആൻറണി പറഞ്ഞ ഒരു കാര്യമുണ്ട്.- നമ്മുടെ ഖജനാവിൻ്റെ മുക്കാൽ പങ്കും തിന്നു തീർക്കുന്നത് സർക്കാർ ജീവനക്കാരാണ് _ ആൻ്റണി പറഞ്ഞതിൽ എന്തെങ്കിലും ശരിയുണ്ടെങ്കിൽ ഈ കാര്യം മാത്രമാണ് ശരിയായിട്ടുള്ളത്‌ - സെക്രട്ടറിയേറ്റിൽ അറുമാദിക്കുന്നത് കണ്ടാൽ നമ്മൾക്ക് തോന്നുന്നത് - പണ്ട് സുഗതൻ മാഷ് പറഞ്ഞ കാര്യം - അത് ഇടിച്ചു നിരത്തി ചൊറു തനം നടണം. _

ആഘോഷിക്കപ്പെടാത്ത കോവിഡ് കാലത്തെ താരങ്ങൾ The unsung heroes of Covid era (കോവിഡ് കാലത്തെ ആഘോഷിക്കപ്പെടാതെ പോയ നായകർ) ആരെന്നതിന് മറുപടി സ്വകാര്യ സ്ക്കൂളുകളിലെ അധ്യാപകർ എന്നതാണ്. കൊറോണക്കാലത്തെ വിദ്യാഭ്യാസത്തെ താങ്ങി നിർത്തിയതിൽ ഈ വിഭാഗം വഹിച്ച ത്യാഗ പൂർണമായ പങ്കിനെ നാം വേണ്ട അളവിൽ പരിഗണിച്ചിട്ടില്ല. നന്ദി പൂർവമായ ഒരു നോട്ടം പോലും ഇല്ലെന്നതോ പോകട്ടെ , അവരുടെ പുണ്ണിൽ ഉപ്പു പുരട്ടുന്ന പ്രതികരണമാണ് പലപ്പോഴും പൊതു സമൂഹത്തിൽ നിന്നുണ്ടായത്.

 

 

മെച്ചപ്പെട്ട വേതനവും (അതും കൊറോണക്കാലത്തും അണമുറിയാതെ) പരിശീലന നൈരന്തര്യവുമുള്ള സർക്കാർ എയ്ഡഡ് അധ്യാപകർക്ക് വിക്ടേഴ്സ് ചാനൽ ക്ലാസ്സുകൾ പിന്തുടരാൻ ആവശ്യപ്പെടുന്നതിനപ്പുറം കൃത്യതയാർന്ന തുടർ പ്രവർത്തനങ്ങളൊന്നും നടത്തേണ്ടി വന്നിട്ടില്ല. അവരെ വേണ്ട അളവിൽ ഉപയോഗപ്പെടുത്താൽ അധികാരികൾക്കായില്ല എന്നതാണ് നേര്.അത് കൊണ്ടാണ്,

തുടക്കത്തിലെ ഹൈപ്പുകൾക്കപ്പുറത്ത് അധ്യയന വർഷമവസാനിക്കുമ്പോൾ പഠന പ്രവർത്തനങ്ങളൊന്നും നടക്കാത്ത 'സീറോ ഇയർ' ആയി 2020 - 21 അധ്യയന വർഷം സർക്കാർ എയ്ഡഡ് മേഖലയിലെ രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും അനുഭവപ്പെട്ടത്. സമ്യദ്ധമായ വിഭവശേഷിയുണ്ടായിട്ടും വിക്ടേഴ്സ് ചാനലിൽ ഇംഗ്ലീഷ് മീഡിയം വിദ്യാർഥികൾക്കുള്ള ഉള്ളടക്കം പ്രക്ഷേപണം ചെയ്യപ്പെട്ടില്ല.

 

 

 

ഇവിടെയാണ് തുച്ഛ ശമ്പളം മാത്രം വാങ്ങുന്ന (കൊറോണക്കാലത്ത് അതിൽ തന്നെ പകുതിയും അതിലേറെയും സാലറി കട്ടിന് വിധേയരായ) അൺ എയ്ഡഡ് സ്ക്കൂളുകളിലെ അധ്യാപകർ ഡിജിറ്റൽ പെഡഗോജിയിലും ബ്ലെൻഡഡ് ലേണിംഗിലുമൊക്കെ അൽഭുതങ്ങൾ സൃഷ്ടിച്ച് കൊണ്ടിരിക്കുന്നത്.

 

 

എല്ലാം തികഞ്ഞവരായിരുന്നില്ല അവർ. കുട്ടികളെ എപ്പോഴെങ്കിലും ഒരിക്ക സ്മാർട്ട് ക്ലാസ്സ് റൂമിൽ കൊണ്ടുപോയി പവർ പോയിന്റ് പ്രസന്റേഷൻ നടത്തുന്നതിന്റെ പേരായിരുന്നു പലപ്പോഴും digital pedagogy. എം എസ് വേർഡിൽ ഒരു ചോദ്യ പേപ്പർ തയ്യാറാക്കി പ്രിന്റെടുക്കാൻ അറിയാത്തതിനാൽ മറ്റുള്ളവരുടെ സഹായം തേടേണ്ടി വന്ന പലരുമുണ്ടായിരുന്നു അക്കൂട്ടത്തിൽ. ഇത്ര പ്രായമായ സ്ഥിതിക്ക് ഇനിയെന്തായാലും കമ്പ്യൂട്ടർ പഠിക്കാതെ മരിച്ചു പോകും എന്ന് തീരുമാനിച്ചുറപ്പിച്ചിരുന്ന പല മധ്യവയസ്ക്കരുമുണ്ടായിരുന്നു അവരിൽ. അവരൊക്കെയിപ്പോൾ Google class room, zoom, Microsoft team എന്നിവയിലൊക്കെ ക്ലാസെടുത്തു തകർക്കുകയാണ്.

 

 

ജോലിയെല്ലാം ചെയ്യുന്നത് ഞങ്ങളെന്നിരിക്കെ അധ്യാപകർക്ക് എന്തിനാണ് ശമ്പളം കൊടുക്കുന്നത് എന്നാണ് കുട്ടികൾ ചോദിക്കുന്നത് എന്ന് പറഞ്ഞത് മാർക്ക് ട്വൈനാണത്രെ. പക്ഷെ ഇപ്രാവശ്യം അത് ചോദിച്ചത് രക്ഷിതാക്കളാണ്.

 

ടീച്ചർമാരുടെ പണിയൊക്കെ ചെയ്യുന്നത് ഞങ്ങളാണെന്നിരിക്കെ എന്തിനാണ് ഫീസ് അടക്കുന്നത് എന്നാണ് രക്ഷിതാക്കളുടെ ചോദ്യം. രക്ഷിതാക്കളെ കുറ്റം പറയാനാവില്ല താനും. വീട് പൊളിച്ചടുക്കിയിരുന്ന തങ്ങളുടെ മക്കളെ കോവിഡ് പൂർവ കാലത്ത് എട്ട് മണിക്കൂർ നോക്കിയിരുന്നവർക്ക് ആ പണി ചെയ്യാതെ പിന്നെയെന്തിന് ഫീസ് അടക്കണമെന്നാവും അവരുടെ ചിന്ത..

 

 

യഥാർഥത്തിൽ ഓഫ് ലൈൻ ക്ലാസിന്റെ എത്ര മടങ്ങ് അധ്വാനം ആവശ്യമാണ് ഇന്ററാക്ടീവ് ഓൺ ലൈൻ ക്ലാസുകൾ നടത്താൻ എന്നറിയാൻ കേവലം രണ്ട് കുട്ടികളെ അരമണിക്കൂർ സമയം ഓൺലൈനിൽ ക്ലാസെടുക്കാനായി എൻഗേജ് ചെയ്ത് ചെയ്ത് നോക്കിയാൽ മതി.

അങ്ങനെയുള്ള മുപ്പതോ നാൽപതോ കുട്ടികളെ, അവരുടെ രക്ഷിതാക്കളുടെ നിരീക്ഷണക്കണ്ണുകളെ ഭയപ്പെട്ടും പറയുന്ന വാചകങ്ങളിലെ tense നെ കുറിച്ച് ടെൻഷനടിച്ചും ക്ലാസ് നടത്തിക്കൊണ്ടിരിക്കുന്ന പ്രൈവറ്റ് സ്ക്കൂളിലെ അധ്യാപകരുടെ ധൈര്യത്തിന് കൊടുക്കണം ഒരു ബിഗ് സല്യൂട്ട്.

 

 

പക്ഷെ എന്തെന്നറിയില്ല, ചെയ്യുന്ന ത്യാഗത്തിനനുസൃതമായ അലിവോ ആർദ്രതയോ നമ്മുടെ സമൂഹം ഈ പാവങ്ങളോട് കാണിച്ചിട്ടുണ്ടോ? ഇല്ല എന്നതാണ് നേര്.

സർക്കാർ ജീവനക്കാരുടെ പിന്നീട് തിരിച്ച് കിട്ടുമെന്ന് ഉറപ്പുള്ള സാലറി കട്ടിന്റെ പേരിൽ നാട്ടിലുണ്ടായ ബഹളങ്ങളൊന്ന് ആലോചിച്ചു നോക്കൂ. അതെ സമയം അംഗീകൃത പ്രൈവറ്റ് സ്ക്കൂളുകളിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിൽ വരുന്ന നിസ്സഹായർക്ക് വേണ്ടി എന്തെങ്കിലും ശബ്ദം നിങ്ങൾ കേട്ടോ?

 

 

നമ്മൾ കേരളീയർ ഈ പ്രശ്നം കണ്ടില്ലെങ്കിലും തെലുങ്കാന അത് കണ്ടു. ഇന്നലെ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ പ്രഖ്യാപനം വന്നു: സ്ക്കൂളുകൾ പൂർവസ്ഥിതിയിലാകും വരെ സംസ്ഥാനത്തെ അംഗീകൃത സ്വകാര്യ സ്ക്കൂളുകളിൽ ജോലി ചെയ്യുന്ന 1.45 ലക്ഷം ജീവനക്കാർക്ക് മാസം തോറും 2000 രൂപയും 25 kg അരിയും വിതരണം ചെയ്യും.

ഇപ്രകാരം ഒരു ആശ്വാസ പദ്ധതി കേരളത്തിലും വേണം. അധ്യാപകന് രണ്ടായിരം ഉലുവയോ എന്ന പരിഹാസച്ചിരി വേണ്ട; സ്വകാര്യ സ്ക്കൂളുകളെയൊക്കെ വരേണ്യ സമ്പന്ന സംരംഭങ്ങളായിക്കാണുന്ന പൊതുബോധക്കണ്ണട ഒന്നഴിച്ചു വെച്ച് മണ്ണിലേയ്ക്ക് നോക്കൂ നിങ്ങൾ: അതിദയനീയമാണ് കാര്യങ്ങൾ . രണ്ടായിരം രൂപ പോലും വലിയൊരു സംഖ്യയാണവിടെ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യലഹരിയില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച് യുവാക്കള്‍; രക്ഷകനായി ബംഗാളി ലോറി ഡ്രൈവര്‍  (3 hours ago)

ദേവസ്വം ബോര്‍ഡിലെ നിയമനവിവാദം: മന്ത്രി കെ. മുരളീധരന്റെ അതൃപ്തി പരിഗണിച്ച് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റം  (3 hours ago)

യുവതിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു  (3 hours ago)

തന്റെ കോളജ് ജീവിതത്തിന് ഔദ്യോഗികമായി തിരശ്ശീല വീണെന്ന് ഹന്‍സിക  (3 hours ago)

പിണറായിയുടെ സുരക്ഷാ സംഘത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (4 hours ago)

കെപിസിസി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കി യുവതി  (4 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (6 hours ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (7 hours ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (7 hours ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (8 hours ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (8 hours ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (8 hours ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (8 hours ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (8 hours ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (8 hours ago)

Malayali Vartha Recommends