കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സോളാര്‍ വിധി കേള്‍ക്കാനെത്തിയ സരിതാ എസ് നായര്‍ പ്രോസിക്യൂട്ടറുടെ വാദം കേട്ട് സരിത കോടതി മുറിയില്‍ ബോധംകെട്ടു

കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സോളാര്‍ വിധി കേള്‍ക്കാനെത്തിയ സരിതാ എസ് നായര്‍ ബോധം കെട്ടു വീഴാന്‍ പോയത് അവര്‍ അനുഭവിക്കുന്ന ശാരീരിക അസ്ഥതതകള്‍ കൊണ്ടല്ല,
പകരം മുഖ്യമന്ത്രി പിണറായി വിജയന്റെ ചതി ഓര്‍ത്ത് സഹിക്കാന്‍ കഴിയാതെയാണെന്ന് സരിതയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.
സര്‍ക്കാരിന് വേണ്ടി കോടതിയില്‍ സംസാരിക്കുന്നയാളാണ് പ്രോസിക്യൂട്ടര്‍.സര്‍ക്കാരിന്റെ തീരുമാനമാണ് അദ്ദേഹം കോടതിയില്‍ അറിയിക്കുക. സരിതയെ കഠിനതടവിന് ശിക്ഷിക്കണമെന്ന് കോടതി മുറിയില്‍ ആവശ്യപ്പെട്ടത് സര്‍ക്കാര്‍ നിയോഗിച്ച പ്രോസിക്യൂട്ടറാണ്. അദ്ദേഹത്തിന്റെ തീരുമാനമാണ് നിര്‍ണായകമായത്. സര്‍ക്കാരില്‍ നിന്നും തീരുമാനം കിട്ടാതെ പ്രോസിക്യൂട്ടര്‍ കഠിന തടവിന് ശിക്ഷിക്കാന്‍ പറയുമായിരുന്നില്ല.
സോളാര്‍ തട്ടിപ്പ് കേസില്‍ സരിത നായരെ ആറ് വര്‍ഷത്തെ കഠിന തടവിനാണ് ശിക്ഷിച്ചു. ഇതിന് പുറമെ 40,000 രൂപ പിഴയുമടയ്ക്കണം. കോഴിക്കോട് ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി.
സോളാര്‍ പാനല്‍ വെച്ചുകൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് കേസ്. കോഴിക്കോട് കസബ പോലീസിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 42 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്നാണ് അബ്ദുള്‍ മജീദ് എന്ന പരാതിക്കാരന്‍ ആരോപിച്ചിരുന്നത്. കഴിഞ്ഞ മാസം കേസിന്റെ വിധി വരാനിരിക്കുകയായിരുന്നു. എന്നാല്‍ സരിത നായര്‍ ഹാജരായിരുന്നില്ല. കേസില്‍ രണ്ടാം പ്രതിയാണ് സരിത. ഒന്നാം പ്രതി ബിജു രാധാകൃഷ്ണനാണ്. മൂന്നാം പ്രതി മണിമോനെ വെറുതെ വിട്ടു.
കോടതി വാറണ്ടുകളുണ്ടായിട്ടും തൊഴില്‍ത്തട്ടിപ്പുകേസില്‍ പ്രതിയായിട്ടും സരിതയെ അറസ്റ്റുചെയ്യാത്ത പോലീസ് നടപടി വിവാദമായിരുന്നു. കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് നിന്നായിരുന്നു കോഴിക്കോട് കസബ പോലീസ് സരിതയെ അറസ്റ്റ് ചെയ്തത്.
സോളാര്‍ തട്ടിപ്പുകേസില്‍ ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട് കോടതികളിലും സരിതയ്‌ക്കെതിരേ വാറണ്ട് നിലനില്‍ക്കുന്നുണ്ട്. അതായത് സരിതക്ക് ജീവിതകാലം മുഴുവന്‍ അനുഭവിക്കാനുള്ളത് നിരനിരയായി വരുമെന്ന് അര്‍ത്ഥം.
സരിതയ്ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഇത് കൃത്യമായ കൂടിയാലോചനകള്‍ക്ക് ശേഷമായിരുന്നു. ബിസിനസിന് വേണ്ടി ചതി, വിശ്വാസ വഞ്ചന,ആള്‍മാറാട്ടം,വ്യാജ രേഖ ഉപയോഗിക്കല്‍ എന്നി കുറ്റങ്ങളും കോടതി കണ്ടെത്തിയിട്ടുണ്ട്.
ബിജു രാധാകൃഷ്ണന്‍ കോവിഡ് ക്വാറന്റൈനിലായതിനാല്‍ ഇന്ന് ഹാജരായിരുന്നില്ല.അതുകൊണ്ട് സരിതയുടെ കേസ് മാത്രമായിരുന്നു പരിഗണിച്ചത്. ഈ കേസിലാണ് വിധി.
സരിത നായരും, ബിജു രാധാകൃഷ്ണനും ഡോ.ആര്‍.കെ നായര്‍, ലക്ഷ്മി നായര്‍ എന്നീ പേരുകളില്‍ അബ്ദുള്‍ മജീദിനെ ബന്ധപ്പെടുകയും പണം തട്ടിയെടുത്തുവെന്നുമാണ് കേസ്.
എന്നാല്‍ താന്‍ കുറ്റക്കാരനല്ലെന്നും ബിജുരാധാകൃഷ്ണനാണ് തന്നെ ചതിച്ചതെന്നും സരിത പറഞ്ഞെങ്കിലും കോടതി മുഖവിലയ്‌ക്കെടുത്തില്ല.ബിജു രാധാകൃഷ്ണന്‍ ഇന്ന് കോടതിയില്‍ ഹാജരായില്ല. ക്വാറന്റയില്‍ കഴിഞ്ഞാലുടന്‍ ബിജുവിന്റെ കാര്യത്തില്‍ തീരുമാനമെടുക്കും.
തന്റെ പിതാവിന്റെ പ്രായമുള്ള ഉമ്മന്‍ ചാണ്ടിയെ ലൈംഗിക ആരോപണത്തില്‍ കുടുക്കി അപവാദത്തില്‍ പെടുത്തിയ ആളായ സരിതാ നായര്‍ക്ക് ഇതില്‍ കൂടുതല്‍ പലതും വരാനിരിക്കുന്നു എന്നാണ് സാമൂഹിക മാധ്യമങ്ങള്‍ പറയുന്നത്. സരിതയുടെ ശിഷ്ടകാലം ജയിലിലാവണേ എന്ന പ്രാര്‍ത്ഥനയും സാമൂഹിക മാധ്യമങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്.
ആരെ വിശ്വസിച്ചാലും സി പി എമ്മിനെ വിശ്വസിക്കരുതെന്ന പാഠമാണ് സരിത ഇതിലൂടെ പഠിച്ചത്. മുമ്പ് ഇതു പോലെ സി പി എം ബിജു രമേശിനെയും വഞ്ചിച്ചു. ബിജുവിന് ഇഷ്ടം പോലെ ബാര്‍ കൊടുക്കാമെന്ന് പറഞ്ഞാണ് കെ.എം മാണിക്കെതിരെ ആരോപണം ഉന്നയിപ്പിച്ചത്.
എന്നാല്‍ സി പി എം അധികാരത്തില്‍ എത്തിയ ശേഷം ബിജുവിന് ബാര്‍ കൊടുത്തില്ലെന്ന് മാത്രമല്ല കേസിലും കുരുക്കി. തന്നെ സി പി എം വഞ്ചിച്ച കാര്യം ബിജു ഇപ്പോഴും അടുപ്പക്കാരുമായി പങ്കുവയ്ക്കാറുണ്ട്. ഉമ്മന്‍ ചാണ്ടിക്കെതിരെ സരിതയെ കൊണ്ട് ലൈംഗികാരോപണം ഉന്നയിപ്പിച്ചതും സി പി എം തന്നെയാണ്. ഒടുവില്‍ സരിതയെ ശിഷ്ടകാലം ജയിലിലാച്ചെന്ന ഖ്യാതി സി പി എമ്മിന് സ്വന്തമായിരിക്കുന്നു.
https://www.facebook.com/Malayalivartha






















