Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കേരള എക്‌സൈസ് നിയമത്തില്‍ ഭേദഗതി വരുത്താതെ വിദേശ മദ്യത്തിന്റെ ഹോം ഡെലിവറി നടത്താനുള്ള നീക്കവുമായി കേരള സര്‍ക്കാര്‍

28 APRIL 2021 10:38 AM IST
മലയാളി വാര്‍ത്ത

കേരള എക്‌സൈസ് നിയമത്തില്‍ ഭേദഗതി വരുത്താതെ വിദേശ മദ്യത്തിന്റെ ഹോം ഡെലിവറി നടത്താനുള്ള നീക്കവുമായി കേരള സര്‍ക്കാര്‍.

കാവല്‍ സര്‍ക്കാരിന് ഇക്കാര്യത്തില്‍ നയപരമായി തീരുമാനെമടുക്കാനാകില്ല. എന്നാല്‍ നിയമം ഭേദഗതി ചെയ്യാതെ എക്‌സിക്യൂട്ടീവ് ഉത്തരവിറക്കി ഹോം ഡെലിവറി നടത്താനാണ് സര്‍ക്കാരിന്റെ നീക്കം.എക്‌സിക്യൂട്ടീവ് ഉത്തരവിറക്കിയാല്‍ മതിയെന്നാണ് ബാര്‍ ഉടമളുടെയും ആവശ്യം. അടുത്ത സര്‍ക്കാരില്‍ തങ്ങള്‍ സ്വാധീനം ചെലുത്താമെന്നാണ് ഉടമകള്‍ പറയുന്നത്. ഒരു പുതിയ സര്‍ക്കാര്‍ ഒരിക്കലും വിവാദ തീരുമാനം എടുക്കാനിടയില്ല. അതുകൊണ്ടാണ് പിണറായിയെ സ്വാധീനിക്കാന്‍ ബാര്‍ ഉടമകള്‍ ഇറങ്ങിയത്.

 



ഭരണത്തില്‍ നിന്ന് ഇറങ്ങാന്‍ വെറും നാലു ദിവസം മാത്രം ബാക്കിയുള്ള സര്‍ക്കാരിന്റെ അവസാന കടുംവെട്ടാണ് ഇത്. സര്‍ക്കാരും ബെവ്‌കോയും തങ്ങളുടെ നീക്കം യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തുകയാണ്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബാറുകള്‍ അടച്ചു പൂട്ടാന്‍ തീരുമാനിച്ചപ്പോഴാണ് ബാര്‍ ഉടമകളുടെ വിഷമം മാറ്റാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചത്. മദ്യത്തിന്റെ കാര്യമാകുമ്പോള്‍ കോടികള്‍ എത്ര മറിഞ്ഞെന്ന് ചോദിക്കേണ്ടതില്ലല്ലോ.

 

 



വിദേശ മദ്യം ഹോം ഡെലിവറി നടത്താനുള്ള ബിവറേജസ് കോര്‍പറേഷന്റെ നീക്കം ബെവ്‌കോയിലെ കോണ്‍ഗ്രസ് യൂണിയന്‍ എതിര്‍ത്തു. . അതോടെ ഹോം ഡെലിവറിക്ക് നിയമസാധുത നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ലെന്ന് എക്‌സൈസ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കേരളത്തിലെ വീടുകള്‍ ബാറാക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്‍മാറണമെന്ന് കെസിബിസി മദ്യവിരുദ്ധസമിതിയും ആവശ്യപ്പെട്ടു.

കൊവിഡ് കടുത്ത നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ മദ്യവില്‍പ്പനശാലകള്‍ അടച്ചത്. വ്യാജമദ്യം വ്യപകമാകുന്നത് തടയാനും, ബിവറേജസ് കോര്‍പ്പറേഷന്റെ വരുമാനം ഉറപ്പുവരുത്താനുമാണ് ഹോം ഡെലിവറി സംവിധാനം നടപ്പാക്കാനൊരുങ്ങിയത്. എന്നാല്‍ സര്‍ക്കാറിന്റെ ഉദ്ദേശം മറ്റൊന്നായിരുന്നു. ബാര്‍ അടവില്‍ ബാര്‍ മുതലാളിമാര്‍ക്ക് നഷ്ടം സംഭവിക്കാതിരിക്കാതിരിക്കാനായിരുന്നു സര്‍ക്കാരിന്റെ ശ്രമം.

 

 



കോര്‍പ്പറേഷന്റെ വൈബ്‌സൈറ്റ് പരിഷ്‌കരിച്ച് ഇതിലൂടെ ബുക്കിംഗ് സംവിധാനമൊരുക്കാനാണ് നീക്കം. ബുക്ക് ചെയ്ത മദ്യം ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ഏജന്‍സികള്‍ വഴി വീട്ടിലെത്തിക്കാനാണ് പദ്ധതി. ഇതു സംബന്ധിച്ച് വിവിധ ഏജന്‍സികളുമായി ബെവ്‌കോ ചര്‍ച്ച തുടങ്ങി.

ആദ്യഘട്ടത്തില്‍ തിരുവനന്തപുരത്തും എറണാകുളത്തും പദ്ധതി നടപ്പാക്കാനാണ് ആലോചന.അതിനിടെ കര്‍ണാടകത്തില്‍ ഓണ്‍ലൈന്‍ മദ്യവില്‍പ്പന ഹൈക്കോടതി തടഞ്ഞു. ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ ഭരണഘടനയുടെ 47ാം അനുഛേദത്തിന് എതിരാണെന്ന വിലയിരുത്തലുമുണ്ട്.

 

 



മദ്യം ഓണ്‍ലൈന്‍ ബുക്കിംഗ് വഴി വീട്ടിലെത്തിക്കാനുള്ള നീക്കത്തില്‍ നിന്ന് ബെവ്‌കോ പിന്‍മാറണമെന്ന് കെസിബിസി മദ്യ വിരുദ്ധ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. ബാറുകളും ഔട്ട്‌ലെറ്റുകളും ഇരട്ടിയാക്കിയ സര്‍ക്കാര്‍, മദ്യ നയത്തില്‍ വീണ്ടും വെള്ളം ചേര്‍ക്കരുത്. കൊവിഡ് രണ്ടാം തരംഗത്തില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന കേരളത്തിലെ വീടുകളെ ബാറാക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവും പ്രചരണവും സംഘടിപ്പിക്കുമെന്നും കെസിബിസി പറയുന്നു.

കേരളത്തിലെ എല്ലാ മദ്യ മുതലാളിമാരും നീക്കത്തിന് വേണ്ടി സജീവമായി രംഗമുണ്ട്. കോവിഡ് വ്യാപനം വര്‍ധിക്കുമെന്നതിനാല്‍ അടുത്ത കാലത്തൊന്നും ബാറുകള്‍ തുറക്കാനാവുമെന്ന് ബാര്‍ ഉടമകള്‍ കരുതുന്നില്ല. ദിവസം ചെല്ലുന്തോറും കോവിഡ് വ്യാപിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. സര്‍ക്കാരിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും കൈയില്‍ നില്‍ക്കാത്ത അവസ്ഥയാണ് കേരളത്തിലുള്ളത്.

 

 



ഇടതുമുന്നണി സര്‍ക്കാരും ബാര്‍ ഉടമകളും തമ്മില്‍ ഹൃദ്യമായ ബന്ധമാണുള്ളത്.എക്കാലവും ബാര്‍ ഉടമകളെ കൈയയച്ച് സഹായിച്ച പാരമ്പര്യമാണ് സി പി എമ്മിനുള്ളത്.കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയതെല്ലാം ഇടതു സര്‍ക്കാര്‍ ബാറുകാരെ കൊണ്ട് നേടി എന്നതാണ് സത്യം.

സര്‍ക്കാരിന്റെ പുതിയ നീക്കത്തെ എതിര്‍ക്കാനുള്ള ധൈര്യം പ്രതിപക്ഷത്തിനില്ല.കാരണം തങ്ങള്‍ അധികാരത്തിലെത്തുമ്പോഴും ബാറുകാരെ വേണമെന്ന് പ്രതിപക്ഷത്തിനറിയാം.


 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യലഹരിയില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച് യുവാക്കള്‍; രക്ഷകനായി ബംഗാളി ലോറി ഡ്രൈവര്‍  (3 hours ago)

ദേവസ്വം ബോര്‍ഡിലെ നിയമനവിവാദം: മന്ത്രി കെ. മുരളീധരന്റെ അതൃപ്തി പരിഗണിച്ച് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റം  (3 hours ago)

യുവതിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു  (3 hours ago)

തന്റെ കോളജ് ജീവിതത്തിന് ഔദ്യോഗികമായി തിരശ്ശീല വീണെന്ന് ഹന്‍സിക  (3 hours ago)

പിണറായിയുടെ സുരക്ഷാ സംഘത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (4 hours ago)

കെപിസിസി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കി യുവതി  (4 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (6 hours ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (7 hours ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (8 hours ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (8 hours ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (8 hours ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (8 hours ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (8 hours ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (8 hours ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (8 hours ago)

Malayali Vartha Recommends