Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കൊവിഡ് വാക്സിൻ ഉത്പാദിപ്പിക്കാൻ ഒരുങ്ങി കേരളം; വ്യവസായ വകുപ്പിനു മുന്നിൽ പ്ലാനുമായി കെഎസ്ഡിപി, 400 കോടി രൂപ ചെലവു വരുന്ന പദ്ധതിയാണ് സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്തത്

28 APRIL 2021 11:16 AM IST
മലയാളി വാര്‍ത്ത

കേരളത്തിൽ കൊവിഡ് വാക്സിൻ നിര്‍മിക്കാനുള്ള സാധ്യത തേടുമെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാക്കുകള്‍ നടപടികളിലേക്ക് നീങ്ങുന്നു. ആലപ്പുഴ കലവരൂലെ ഡ്രഗ്സ് ആൻ്റ് ഫാര്‍മസ്യൂട്ടിക്കൽസ് ലിമിറ്റഡിൽ കൊവിഡ് വാക്സിൻ ഉത്പാദിപ്പിക്കാൻ കേരളം കേന്ദ്രത്തിൻ്റെ സഹായം തേടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 400 കോടി രൂപ ചെലവു വരുന്ന പദ്ധതിയാണ് സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുള്ളത്.

വാക്സിൻ നിര്‍മാണം സംബന്ധിച്ച വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് കെഎസ്ഡിപി വ്യവസായ വകുപ്പിന് സമര്‍പ്പിച്ചെന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

ഈ സാഹചര്യത്തിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അടുത്ത ദിവസം തന്നെ കെഎസ്ഡിപി സന്ദര്‍ശിക്കുമെന്നും വിശദമായ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. വാക്സിൻ പ്ലാൻ്റ് നിര്‍മിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സ്ഥലത്തുണ്ടെങ്കിലും വിദേശത്തു നിന്ന് എത്തിക്കേണ്ട സാമഗ്രികള്‍ക്കും സാങ്കേതികവിദ്യയ്ക്കും കേന്ദ്രസഹായം വേണ്ടിവരും.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

പദ്ധതിയ്ക്ക് ആവശ്യമായ തുക കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ കണ്ടെത്താനാണ് ശ്രമമെന്നാണ് നിലവിലെ റിപ്പോര്‍ട്ട്. കൂടാതെ വാക്സിൻ നിര്‍മാണത്തിനും പരീക്ഷണങ്ങള്‍ക്കുമായുള്ള യന്ത്ര സാമഗ്രികള്‍ വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യേണ്ടവയാണ്. ഇതിന് കേന്ദ്രത്തിൽ നിന്നു നികുതിയിളവ് തേടേണ്ടതുണ്ട്.

സ്വന്തമായി വാക്സിൻ വികസിപ്പിക്കുന്നതിനു പകരം നിലവിൽ പേറ്റൻ്റുള്ള വാക്സിൻ തദ്ദേശീയമായി വ്യാവസായികാടിസ്ഥാനത്തിൽ നിര്‍മിക്കാനാണ് സാധ്യത തേടുന്നത്. ഇതിനായി പേറ്റൻ്റുള്ള വാക്സിൻ്റെ ഫോര്‍മുലയും ലഭ്യമാക്കേണ്ടതുണ്ട്. ഇതിനും കേന്ദ്രസഹായം വേണ്ടിവരും.

 

 

വാക്സിൻ പ്ലാൻ്റ് നിര്‍മിക്കാനുള്ള ഭൂമിയും വെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും നിലവിൽ കെഎസ്ഡിപിയിലുണ്ട്. കൂടാതെ ബോയ്‍ലറുകളും ഫില്ലിങ് സ്റ്റേഷനുകളും ഇവിടെയുണ്ട്. എന്നാൽ വാക്സിൻ മൈനസ് 20 ഡിഗ്രി താപനിലയിൽ സൂക്ഷിക്കാനുള്ള സ്റ്റോറേജ് സംവിധാനവും മൈനസ് താപനിലയിൽ വാക്സിൻ കൊണ്ടുപോകാനുള്ള ഗതാഗത സൗകര്യങ്ങളുമാണ് കൂടുതലായി ഒരുക്കേണ്ടത്.

 

 

 

 

 

 

 

 

 

 

 

 

 

വാക്സിൻ നിര്‍മാണത്തിന് കെഎസ്ഡിപി താത്പര്യം അറിയിച്ചതോടെ വ്യവസായ വകുപ്പുമായി ഇതുസംബന്ധിച്ച് ഓൺലൈനായി ചര്‍ച്ച നടന്നെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ വന്നിരുന്നു.

നിലവിൽ രാജ്യത്ത് വാക്സിൻ ഉത്പാദിപ്പിക്കാൻ അനുമതി നേടിയ ഏതെങ്കിലും കമ്പനിയുമായി കൈകോര്‍ക്കാനോ അതല്ലെങ്കിൽ സ്വതന്ത്രമായി ഉത്പാദിപ്പിക്കാനോ ആണ് ശ്രമം. നിലവിൽ ഇൻജെക്ഷൻ മരുന്നുകള്‍ വൻ തോതിൽ ഉത്പാദിപ്പിക്കാൻ കെഎസ്‍ഡിപിയ്ക്ക് ശേഷിയുണ്ട്.

 

ഇതിനായുള്ള നോൺ ബറ്റലാക്ടോം പ്ലാൻ്റ് കഴിഞ്ഞ ഫെബ്രുവരിയിൽ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. 1.3 കോടി ചെറു മരുന്നു കുപ്പികള്‍, 1.2 കോടി ഉയര്‍ന്ന അളവിലുള്ള മരുന്നു കുപ്പികള്‍, 88 ലക്ഷം തുള്ളി മരുന്നുകള്‍ എന്നിവ ഉത്പാദിപ്പിക്കാനുള്ള ശേഷിയാണ് ഇവിടെയുള്ളത്. ഇതിൻ്റെ ഒരു ഭാഗം കൊവിഡ് വാക്സിൻ നിര്‍മാണത്തിനായി ഉപയോഗിക്കാനാണ് നീക്കം.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യലഹരിയില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച് യുവാക്കള്‍; രക്ഷകനായി ബംഗാളി ലോറി ഡ്രൈവര്‍  (2 hours ago)

ദേവസ്വം ബോര്‍ഡിലെ നിയമനവിവാദം: മന്ത്രി കെ. മുരളീധരന്റെ അതൃപ്തി പരിഗണിച്ച് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റം  (3 hours ago)

യുവതിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു  (3 hours ago)

തന്റെ കോളജ് ജീവിതത്തിന് ഔദ്യോഗികമായി തിരശ്ശീല വീണെന്ന് ഹന്‍സിക  (3 hours ago)

പിണറായിയുടെ സുരക്ഷാ സംഘത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (4 hours ago)

കെപിസിസി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കി യുവതി  (4 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (6 hours ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (7 hours ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (7 hours ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (8 hours ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (8 hours ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (8 hours ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (8 hours ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (8 hours ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (8 hours ago)

Malayali Vartha Recommends