വാക്സീൻ എടുത്തവർക്ക് മാസ്ക് വേണ്ട; തിരക്കേറിയ സ്ഥലങ്ങളിലും, വീട്ടിനകത്തും മാസ്‌ക് ധരിക്കുക തന്നെ വേണം ; രണ്ട് ഡോസ് വാക്‌സിനേഷൻ പൂർത്തിയായ നിവാസികൾക്ക് ഇളവുകൾ അനുവദിച്ച് അമേരിക്ക

വാക്സീൻ എടുത്തവർക്ക് മാസ്ക് വേണ്ട നിർണ്ണായക തീരുമാനവുമായി യുഎസ്. രണ്ട് ഡോസ് വാക്‌സിനേഷൻ പൂർത്തിയായ അമേരിക്കൻ നിവാസികൾക്ക് ഇളവുകൾ അനുവദിച്ചിരിക്കുകയാണ് അമേരിക്ക.
‘വാക്സിനേഷൻ ചെയ്‌തയാളുകൾ ഒറ്റയ്‌ക്കോ, വാക്‌സീൻ എടുത്തവരുമായോ ചേർന്നു പുറത്ത് പോവുമ്പോഴോ മാസ്‌ക് നിർബന്ധമല്ല. എന്നാൽ തിരക്കേറിയ സ്ഥലങ്ങളിലും, വീട്ടിനകത്തും മാസ്‌ക് ധരിക്കുക തന്നെ വേണമെന്നാണ് മാർഗനിർദേശത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.
വാക്‌സിനേഷൻ പൂർത്തിയാക്കിയ ആളുകൾ വൈറസ് പരത്താനിടയില്ല എന്നൊരു പഠനം പുറത്ത് വന്നിരുന്നു. ഇതിനെ അടിസ്ഥാനമാക്കിയാണ് പുതിയ മാർഗനിർദേശങ്ങൾ വന്നിരിക്കുന്നത് .
വാക്‌സീൻ ഡോസ് സ്വീകരിച്ചു രണ്ടാഴ്ചയെങ്കിലുമായ ആളുകൾക്ക് ഭക്ഷണം കഴിക്കാനും, വ്യായാമം ചെയ്യുന്നതിനും മാസ്‌കില്ലാതെ പുറത്തുപോകാൻ സാധിക്കും. യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) സെന്റർ മേധാവി ഡോ. റൊഷേൽ വാലെൻസ്‌കി പറഞ്ഞു.
ആകെ ജനസംഖ്യയുടെ 41 ശതമാനം ജനങ്ങൾ വാക്‌സീൻ ആദ്യ ഡോസ് സ്വീകരിച്ചതായി സെന്റർ അറിയിക്കുകയുണ്ടായി . അമേരിക്കയിൽ ഇതുവരെ 95 ലക്ഷം ആളുകളാണ് സമ്പൂർണ വാക്സിനേഷൻ പൂർത്തിയാക്കിയത്. പുതിയ മാർഗനിർദേശങ്ങളെ പിന്തുണച്ച് പ്രസിഡന്റ് ജോ ബൈഡൻ രംഗത്തെത്തുകയും കൂടെ ചെയ്തിരിക്കുകയാണ്.
വാക്‌സീൻ സ്വീകരിക്കുന്നത് ദേശസ്നേഹപരമായ പ്രവൃത്തിയാണ്. നിങ്ങൾക്കും, നിങ്ങൾക്ക് ചുറ്റുമുള്ളവർക്കും സംരക്ഷണം ലഭിക്കാൻ അത് സഹായകമാകുന്നു. സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താനും സഹായകരമാണ്. വാക്‌സീൻ എടുത്തവർക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്നതാണ് പുതിയ മാർഗരേഖ’യെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
കോവിഷീൽഡ് വാക്സീൻ അധികമായി നിർമിക്കാൻ ആവശ്യമായ അസംസ്കൃത വസ്തുക്കൾ അയയ്ക്കുമെന്ന് യുഎസ് വ്യക്തമാക്കി. ഇതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഫോൺ സംഭാഷണം നടത്തുകയായിരുന്നു .
ഇരു രാജ്യങ്ങളിലെയും കോവിഡ് സ്ഥിതിഗതികളെക്കുറിച്ച് ചർച്ച ചെയ്തതായും സഹായം വാഗ്ദാനം ചെയ്തതിന് ബൈഡന് നന്ദി അറിയിച്ചതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ജോ ബൈഡനുമായി ഫലപ്രദമായ സംഭാഷണം നടത്തി. ഇരു രാജ്യങ്ങളിലെയും കോവിഡ് സ്ഥിതിഗതികളെക്കുറിച്ച് ഞങ്ങൾ വിശദമായി ചർച്ചചെയ്തു. അമേരിക്ക ഇന്ത്യയ്ക്ക് നൽകിയ പിന്തുണയ്ക്ക് ഞാൻ പ്രസിഡന്റ് ബൈഡന് നന്ദി പറയുകയാണെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ഇന്ത്യയിലെ കോവിഷീൽഡ് നിർമാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കൾ ഉടനടി ലഭ്യമാക്കുമെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി സ്ഥിരീകരിച്ചിരുന്നു.
https://www.facebook.com/Malayalivartha






















