Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ഇ സഞ്ജീവനിയില്‍ സ്‌പെഷ്യാലിറ്റി ഒപികള്‍ സജ്ജം...  ആശുപത്രി സന്ദര്‍ശനം ഒഴിവാക്കി ചികിത്സ നേടാന്‍ എന്തെളുപ്പം...   എല്ലാദിവസവും സ്‌പെഷ്യാലിറ്റി ഒപികള്‍

28 APRIL 2021 12:17 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് കോവിഡ് 19 വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇസഞ്ജീവനിയില്‍ സ്‌പെഷ്യാലിറ്റി ഒപികള്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

 

കോവിഡ് കാലത്ത് പരമാവധി ആശുപത്രി സന്ദര്‍ശനം ഒഴിവാക്കി വീട്ടില്‍ ഇരുന്നുകൊണ്ടുതന്നെ ചികിത്സ തേടാന്‍ കഴിയുന്നതാണ് ഇ സഞ്ജീവനി. സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ഉള്‍പ്പടെ 35ല്‍ പരം വിവിധ ഒ.പി. സേവനങ്ങളാണ് ഇ സഞ്ജീവനി വഴി നല്‍കുന്നത്.

 

 

 

തുടര്‍ ചികിത്സയ്ക്കും കോവിഡ് രോഗികള്‍ക്കും ഐസൊലേഷനിലുള്ളവര്‍ക്കും ഗൃഹ സന്ദര്‍ശനം നടത്തുന്ന പാലിയേറ്റീവ് കെയര്‍ സ്റ്റാഫുകള്‍ക്കും ഉള്‍പ്പെടെ എല്ലാവര്‍ക്കും ഇ സഞ്ജീവനി വഴി ഡോക്ടര്‍മാരുടെ സേവനം തേടാവുന്നതാണ്.

 

ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് എന്തെങ്കിലും രോഗ ലക്ഷണം ഉണ്ടായാല്‍ അവഗണിക്കാതെ ഇ സഞ്ജീവനിയില്‍ വിളിച്ച് സംശയങ്ങള്‍ ദൂരികരിക്കേണ്ടതാണ്. ഇതിലൂടെ വേണ്ട റഫറന്‍സും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതുണ്ടോയെന്നും മനസിലാക്കാന്‍ സാധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

 

 

എല്ലാ ദിവസവും രാവിലെ 8 മണി മുതല്‍ രാത്രി 8 മണിവരെയാണ് ജനറല്‍ ഒപി പ്രവര്‍ത്തിക്കുന്നത്. ഏത് വിധത്തിലുള്ള അസുഖങ്ങള്‍ക്കും ചികിത്സ സംബന്ധമായ സംശയങ്ങള്‍ക്കും സേവനം തേടാം.

 

സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ആവശ്യമുള്ളവരെ അതാത് വിഭാഗങ്ങളിലേക്ക് റഫര്‍ ചെയ്യുന്നു. ശിശുരോഗ വിഭാഗം ഒപി (തിങ്കള്‍ മുതല്‍ ശനിവരെ രാവിലെ 8 മുതല്‍ 6 മണിവരെ), സൈക്യാട്രി ഒപി (തിങ്കള്‍ മുതല്‍ ശനിവരെ വരെ രാവിലെ 9 മുതല്‍ 8 വരെ), കോവിഡ് ഒപി (എല്ലാ ദിവസവും രാവിലെ 8 മണി മുതല്‍ രാത്രി 8 വരെ), ഡി.ഇ.ഐ.സി. ഒ.പി. (തിങ്കള്‍ മുതല്‍ വെള്ളിവരെ 10 മുതല്‍ 4 വരെ), കൗമാര ക്ലിനിക്ക് (തിങ്കള്‍ മുതല്‍ വെള്ളിവരെ 9:30 മുതല്‍ 3 വരെ) ജനറല്‍ സര്‍ജറി ഒപി (എല്ലാ ദിവസവും രാവിലെ 9 മണി മുതല്‍ രാത്രി 8 വരെ) അസ്ഥിരോഗ ഒപി (ഞായര്‍, വെള്ളി രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 1 മണി വരെ) നെഞ്ച് രോഗ/ ശ്വാസകോശ രോഗ ഒപി (എല്ലാ ദിവസവും രാവിലെ 9 മുതല്‍ 1 മണി വരെ) ത്വക്‌രോഗ ഒപി (തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 9 മുതല്‍ 1 മണി വരെ) ഗൈനക്കോളജി വിഭാഗം ഒപി (തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 9 മുതല്‍ 1 മണി വരെ) ജനറല്‍ മെഡിസിന്‍ വിഭാഗം (എല്ലാ ദിവസവും രാവിലെ 9 മുതല്‍ 1 മണി വരെ) ഇ.എന്‍.ടി. ഒപി (എല്ലാ ദിവസവും രാവിലെ 9 മുതല്‍ 1 മണി വരെ) കാര്‍ഡിയോളജി ഒപി (വെള്ളിയാഴ്ച 9 മുതല്‍ 1 മണി വരെ) തുടങ്ങിയ സ്‌പെഷ്യാലിറ്റി ഒപികളും പ്രവര്‍ത്തിക്കുന്നു.

 

 

കേരളത്തിലെ പൊതുമേഖല ആരോഗ്യ രംഗത്തെ പ്രശസ്തമായ പല സ്ഥാപനങ്ങളും ഇ സഞ്ജീവനി വഴി സേവനങ്ങള്‍ നല്‍കി വരുന്നു.

 

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡയബെറ്റിക്‌സ് തിരുവനന്തപുരം (ചൊവ്വ, വെള്ളി ഉച്ചയ്ക്ക് 2 മുതല്‍ 4.15 വരെ), ഇംഹാന്‍സ് കോഴിക്കോട് (ചൊവ്വാഴ്ച രാവിലെ 10 മുതല്‍ 12 വരെ), ആര്‍സിസി തിരുവനന്തപുരം (ചൊവ്വ, വെള്ളി ഉച്ചയ്ക്ക് 2 മുതല്‍ 4.15 വരെ), കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ (ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ 9 മുതല്‍ 1 മണി വരെ), മലബാര്‍ കാന്‍സര്‍ സെന്റര്‍ തലശേരി (തിങ്കള്‍ മുതല്‍ വെള്ളി വരെ വൈകുന്നേരം 3 മുതല്‍ 4 വരെ) തുടങ്ങിയ സ്ഥാപനങ്ങളുടെ ഒപി സേവനങ്ങളും ലഭ്യമാണ്. 20 ഓളം സേവനങ്ങളാണ് ഈ വിഭാഗങ്ങളില്‍ നിന്നും ലഭ്യമാകുന്നത്.

 

 

നേത്രരോഗ വിഭാഗം ഒപി, പാലിയേറ്റീവ് ആന്റ് ഓങ്കോളജി വിഭാഗം ഒപി, ദന്തരോഗ വിഭാഗം ഒപി, ഹീമോഫീലിയ ഒപി തുടങ്ങിയ സ്‌പെഷ്യാലിറ്റി ഒപികളും ഉടന്‍ തന്നെ ഇ സഞ്ജീവനിയില്‍ ആരംഭിക്കുന്നതാണ്.

 

 

എങ്ങനെ വീട്ടിലിരുന്ന് ഡോക്ടറെ കാണാം?

ആദ്യമായി https://esanjeevaniopd.in/ എന്ന ഓണ്‍ലൈന്‍ സൈറ്റ് സന്ദര്‍ശിക്കുകയോ അല്ലെങ്കില്‍ ഇ-സഞ്ജീവനി ആപ്ലിക്കേഷന്‍ https://play.google.com/store/apps/details?id=in.hied.esanjeevaniopd&hl=en_US മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്.

 

 

ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈലോ ലാപ്‌ടോപോ അല്ലെങ്കില്‍ ടാബ് ഉണ്ടങ്കില്‍ esanjeevaniopd.in എന്ന സൈറ്റില്‍ പ്രവേശിക്കാം.

ആ വ്യക്തി ഉപയോഗിക്കുന്ന ആക്ടീവായ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചു രജിസ്റ്റര്‍ ചെയ്യുക.

 

തുടര്‍ന്ന് ലഭിക്കുന്ന ഒടിപി നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം പേഷ്യന്റ് ക്യൂവില്‍ പ്രവേശിക്കാം.

 

വീഡിയോ കോണ്‍ഫറന്‍സ് വഴി ഡോക്ടറോട് നേരിട്ട് രോഗ വിവരത്തെപ്പറ്റി സംസാരിക്കാവുന്നതാണ്. ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന് ശേഷം മരുന്ന് കുറിപ്പടി ഉടന്‍ തന്നെ ഡൗണ്‍ലോഡ് ചെയ്ത് മരുന്നുകള്‍ വാങ്ങാനും പരിശോധനകള്‍ നടത്താനും തുടര്‍ന്നും സേവനം തേടാനും സാധിക്കുന്നു. സംശയങ്ങള്‍ക്ക് ദിശ 1056, 0471 2552056 എന്നീ നമ്പരില്‍ വിളിക്കാവുന്നതാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യലഹരിയില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച് യുവാക്കള്‍; രക്ഷകനായി ബംഗാളി ലോറി ഡ്രൈവര്‍  (3 hours ago)

ദേവസ്വം ബോര്‍ഡിലെ നിയമനവിവാദം: മന്ത്രി കെ. മുരളീധരന്റെ അതൃപ്തി പരിഗണിച്ച് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റം  (3 hours ago)

യുവതിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു  (3 hours ago)

തന്റെ കോളജ് ജീവിതത്തിന് ഔദ്യോഗികമായി തിരശ്ശീല വീണെന്ന് ഹന്‍സിക  (3 hours ago)

പിണറായിയുടെ സുരക്ഷാ സംഘത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (4 hours ago)

കെപിസിസി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കി യുവതി  (4 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (6 hours ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (7 hours ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (7 hours ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (8 hours ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (8 hours ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (8 hours ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (8 hours ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (8 hours ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (8 hours ago)

Malayali Vartha Recommends