Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനം പിന്നിട്ട രാജ്യത്തെ നൂറ്റിയമ്പതിലധികം ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന തീരുമാനം കേന്ദ്ര ആരോഗ്യമന്ത്രാലയം ; നിര്‍ദേശം പ്രാബല്യത്തിൽ വന്നാൽ കേരളത്തിലെ പന്ത്രണ്ട് ജില്ലകളില്‍ ലോക്ക്‌ഡൗണ്‍ നിലവില്‍ വരുവാനുള്ള സാധ്യത കൂടുതൽ

28 APRIL 2021 12:34 PM IST
മലയാളി വാര്‍ത്ത

കേരളത്തിലെ പന്ത്രണ്ട് ജില്ലകളില്‍ ലോക്ക്‌ഡൗണ്‍ നിലവില്‍ വരുവാനുള്ള സാധ്യതകൾ ഒരുങ്ങുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനം പിന്നിട്ട രാജ്യത്തെ നൂറ്റിയമ്പതിലധികം ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന തീരുമാനം കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിരുന്നു.

ഇത് നടപ്പിലായാല്‍ കേരളത്തിലെ പന്ത്രണ്ട് ജില്ലകളില്‍ ലോക്ക്‌ഡൗണ്‍ നിലവില്‍ വരുമെന്ന സ്ഥിതിയാണ് . ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗത്തിലായിരുന്നു ആരോഗ്യമന്ത്രാലയം ഈ നിര്‍ദേശം മുന്നോട്ട് വച്ചത്. എന്നാൽ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇത് വരെ തീരുമാനമെടുത്തിട്ടില്ല.

അന്തിമ തീരുമാനം സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്‌ത ശേഷമാവുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. നിലവിലെ സാഹചര്യമനുസരിച്ച്‌ കൊല്ലം, പത്തനംതിട്ട ജില്ലകളെ മാത്രമേ സംസ്ഥാനത്തിന് ലോക്ക്ഡൗണില്‍ നിന്ന് ഒഴിവാക്കാന്‍ സാധിക്കുകയുളളൂ എന്ന സ്ഥിതിയാണ് .

സംസ്ഥാനത്തെ ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 23.24 ശതമാനമാണ്. ലോക്ക്ഡൗണ്‍ ഫലപ്രദമാവണമെങ്കില്‍ ചുരുങ്ങിയത് ഒരാഴ്‌ചയെങ്കിലും പന്ത്രണ്ട് ജില്ലകളും അടച്ചിടേണ്ടി വരും. ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം നടപ്പിലാക്കുന്നതിന് കേന്ദ്രത്തിലെ മറ്റ് വകുപ്പുകള്‍ക്ക് ഭിന്നാഭിപ്രായമാണുള്ള ത് എന്ന കാര്യം ശ്രദ്ധേയം.

ഈ സാഹചര്യത്തിലാണ് സംസ്ഥാനങ്ങളുമായുളള ചര്‍ച്ചകളിലേക്ക് കേന്ദ്രം കടക്കുന്നത്. ദേശീയ തലത്തിലുളള ലോക്ക്ഡൗണ്‍ വേണ്ടയെന്ന അഭിപ്രായത്തില്‍ ഉറച്ച്‌ നില്‍ക്കുകയാണ് പ്രധാനമന്ത്രി. നിര്‍മ്മാണമേഖലയടക്കം സ്‌തംഭിക്കും എന്നുളളത് കൊണ്ടാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാത്തത് എന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇല്ലെങ്കിലും നിരത്തുകളില്‍ ആവശ്യക്കാര്‍ മാത്രമാണ് പുറത്തിറങ്ങുന്നത്. പൊലീസ് പരിശോധന കേരളത്തിലുടനീളം ശക്തമാക്കിയിട്ടുണ്ട്. ദേശീയ തലത്തിലുള്ള ലോക്ക്ഡൗണ്‍ വേണ്ട എന്ന നിലപാടാണ് പ്രധാനമന്ത്രി എടുത്തത്. ഇക്കാരണത്താലാണ് ചര്‍ച്ച നടത്തി സംസ്ഥാനങ്ങള്‍ തീരുമാനമെടുക്കണം എന്ന ആലോചനയുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യലഹരിയില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച് യുവാക്കള്‍; രക്ഷകനായി ബംഗാളി ലോറി ഡ്രൈവര്‍  (3 hours ago)

ദേവസ്വം ബോര്‍ഡിലെ നിയമനവിവാദം: മന്ത്രി കെ. മുരളീധരന്റെ അതൃപ്തി പരിഗണിച്ച് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റം  (3 hours ago)

യുവതിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു  (3 hours ago)

തന്റെ കോളജ് ജീവിതത്തിന് ഔദ്യോഗികമായി തിരശ്ശീല വീണെന്ന് ഹന്‍സിക  (3 hours ago)

പിണറായിയുടെ സുരക്ഷാ സംഘത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (4 hours ago)

കെപിസിസി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കി യുവതി  (4 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (6 hours ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (7 hours ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (8 hours ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (8 hours ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (8 hours ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (8 hours ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (8 hours ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (8 hours ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (8 hours ago)

Malayali Vartha Recommends