എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ മാറ്റിവച്ചു.... പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍

എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ മാറ്റിവച്ചു. മേയ് 5ന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിവച്ചത്. തുടര്‍ നിര്‍ദേശങ്ങള്‍ പിന്നീട് നല്‍കുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. അതേസമയം സംസ്ഥാനത്ത് എസ്.എസ്.എല്‍.സി പരീക്ഷ നാളെ അവസാനിക്കും. കോവിഡ് വ്യാപനഘട്ടത്തിലെ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച ആശങ്കകള്‍ മറികടന്നാണ് പരീക്ഷ പൂര്‍ത്തിയാക്കുന്നത്.
4,22,226 പേരാണ് പരീക്ഷയെഴുതുന്നത്. ബുധനാഴ്ച ബയോളജിയും വ്യാഴാഴ്ച ഒന്നാംഭാഷ പാര്‍ട്ട് രണ്ടിന്റെയും പരീക്ഷകള്‍ നടക്കും. ചൊവ്വാഴ്ച സോഷ്യല്‍ സയന്‍സ് പരീക്ഷ പൂര്‍ത്തിയായി.
മേയ് അഞ്ച് മുതല്‍ എസ്.എസ്.എല്‍.സി ഐ.ടി പരീക്ഷ നടത്താനുള്ള തീരുമാനമാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
പ്ലസ് ടു പരീക്ഷ തിങ്കളാഴ്ച പൂര്‍ത്തിയായിരുന്നു. ഉത്തരക്കടലാസ് മൂല്യനിര്‍ണയം മേയ് അഞ്ചിന് തുടങ്ങാനാണ് തീരുമാനം. പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റിവെച്ചെങ്കിലും പുതുക്കിയ തീയതി പ്രഖ്യാപിച്ചിട്ടില്ല
https://www.facebook.com/Malayalivartha






















